അൽ-സബൂർ 122

ജറുസലെമിനു ഖൈറ് വരട്ടെ


122 1റബ്ബുൽ ആലമീന്റെ ബൈത്തുള്ളയിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സുറൂറിലായി.

2ജറുസലെമേ, ഇതാ ഞങ്ങള്‍ നിന്റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു.

3നന്നായി പണിതിണക്കിയ മദീനയാണു ജറുസലെം.

4അതിലേക്കു ഖബീലകൾ വരുന്നു,റബ്ബുൽ ആലമീന്റെ ഖബീലകൾ. ഇസ്രായീലിനോടു അംറ് ചെയ്തതുപോലെ, റബ്ബുൽ ആലമീന്റെ ഇസ്മിനു ശുക്റുകളര്‍പ്പിക്കാന്‍ അവര്‍ വരുന്നു.

5അവിടെ ന്യായാസനങ്ങള്‍ ഒരുക്കിയിരുന്നു; ദാവൂദ് ബൈത്തിന്റെ ന്യായാസനങ്ങള്‍.

6ജറുസലെമിന്റെ സലാമത്തിനുവേണ്ടി ദുആ ഇരക്കുവിന്‍; നിന്നെ മുഹബത്ത് വെക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെ!

7നിന്റെ ജിദാറുകള്‍ക്കുള്ളില്‍ സലാമത്തും നിന്റെ ബർജുകള്‍ക്കുള്ളില്‍ സുരക്ഷിതത്വവും ഉണ്ടാകട്ടെ!

8എന്റെ സഹോദരരുടെയും സുഹൃത്തുക്കളുടെയും പേരില്‍ ഞാന്‍ ആശംസിക്കുന്നു: നിനക്കു സലാം.

9ഞങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീന്റെ ബൈത്തിൽ ഞാന്‍ നിന്റെ ഖൈറിനു വേണ്ടി ദുആ ഇരക്കും.