അൽ-സബൂർ 120

വഞ്ചകരില്‍ നിന്നു രക്ഷിക്കണമേ


120 1എന്റെ കഷ്ടതയില്‍ ഞാന്‍ റബ്ബുൽ ആലമീനോടു ഇസ്തിഹാഗാസ നടത്തുന്നു; അവിടുന്ന് എനിക്കുത്തരമരുളും.

2യാ റബ്ബുൽ ആലമീൻ, കദിബ് പറയുന്ന ശഫത്തുകളില്‍ നിന്നും വഞ്ചന നിറഞ്ഞ ലിസാനിൽ നിന്നും എന്നെ രക്ഷിക്കണമേ!

3വഞ്ചന നിറഞ്ഞ ലിസാനേ, നിനക്ക് എന്തു ലഭിക്കും? ഇനിയും എന്തു അദാബ് ആണ് നിനക്കു നല്‍കുക?

4ധീര മുജാഹിദിന്റെ മൂര്‍ച്ചയുള്ള അസ്ത്രവും ചുട്ടു പഴുത്ത കനലും തന്നെ.

5മേഷെക്കില്‍ വസിക്കുന്നതുകൊണ്ടും കേദാര്‍കൂടാരങ്ങളില്‍ പാര്‍ക്കുന്നതുകൊണ്ടും എനിക്കു ദുരിതം!

6സലാമത്ത് ദ്വേഷികളോടുകൂടെയുള്ള വാസം എനിക്കു മടുത്തു.

7ഞാന്‍ സലാമത്തിനുവേണ്ടി വാദിക്കുന്നു; എന്നാല്‍ അവര്‍ ജിഹാദിനൊരുങ്ങുന്നു.