മത്തി 2
ജ്ഞാനികളുടെ സിയാറത്ത്
2 1ഹേറോദേസ് മലിക്കിന്റെ കാലത്ത് യൂദയായിലെ ബേത്‌ലെഹെമില്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ജനിച്ചപ്പോള്‍ പൗരസ്ത്യ ബലദിൽ നിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി. 2അവര്‍ അന്വേഷിച്ചു: എവിടെയാണ് യൂദന്‍മാരുടെ മലിക്കായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവന് ഇബാദത്ത് ചെയ്യാൻ വന്നിരിക്കുകയാണ്. 3ഇതുകേട്ട് ഹേറോദേസ് മലിക് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. 4അവന്‍ പ്രധാന ഇമാംമാരെയും ഖൌമിന്റെ ഇടയിലെ ഉലമാക്കളെയും വിളിച്ചു കൂട്ടി, അൽ മസീഹ് എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. 5അവര്‍ പറഞ്ഞു:യൂദയായിലെ ബേത്‌ലെഹെമില്‍ എന്ന് മുഹ്ജിസാത്തുകൾ എഴുതിയിരിക്കുന്നു:
6യൂദയായിലെ ബേത്‌ലെഹെമേ, നീ യൂദയായിലെ പ്രമുഖ മദീനത്തുകളില്‍ ഒട്ടും താഴെയല്ല; എന്റെ ഖൌമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉത്ഭവിക്കുക.
7അപ്പോള്‍ ഹേറോദേസ് ആ ജ്ഞാനികളെ സിർറായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു ദഖീഖായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. 8അവന്‍ അവരെ ബേത്‌ലെഹെമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി ദഖീഖായി അന്വേഷിക്കുക; അവനെ കണ്ടു കഴിയുമ്പോള്‍ ഞാനും ചെന്ന് ഇബാദത്ത് ചെയ്യേണ്ടതിന് എന്നെയും അറിയിക്കുക. 9മലിക്ക് പറഞ്ഞതു കേട്ടിട്ട് അവര്‍ പുറപ്പെട്ടു. കിഴക്കു കണ്ട നക്ഷത്രം അവര്‍ക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു അഅ് ലയിൽ വന്നു നിന്നു. 10നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സആദത്തിലായി. 11അവര്‍ ബൈത്തില്‍ ദുഖൂൽ ചെയ്ത് ശിശുവിനെ ഉമ്മയായ മറിയത്തോടു കൂടി കാണുകയും അവനെ കുമ്പിട്ട് ഇബാദത്ത് ചെയ്തു. നിക്‌ഷേപ പാത്രങ്ങള്‍ തുറന്ന് ഫിള്ളത്തും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു. 12ഹേറോദേസിന്റെ ഖരീബിലേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.
ഈജിപ്തിലേക്കുള്ള പലായനം
13അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ റബ്ബിന്റെ മലക്ക് സ്വപ്നത്തില്‍ ളുഹൂറാക്കപ്പെട്ടു യൂസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും ഉമ്മയെയും കൂട്ടി മിസ്ർലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതു വരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ ഖതിൽ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. 14അവന്‍ ഉണര്‍ന്ന്, ശിശുവിനെയും ഉമ്മയെയും കൂട്ടി, ആ രാത്രിതന്നെ മിസ്ർലേക്കു പോയി; 15ഹേറോദേസിന്റെ മരണം വരെ അവിടെ വസിച്ചു. മിസ്ർല്‍ നിന്നു ഞാന്‍ എന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ റബ്ബ് അരുളിച്ചെയ്തതു കാമിലാകാനാണ് ഇതു സംഭവിച്ചത്.
16ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു അറഫാക്കിയ ഹേറോദേസ് രോഷാകുലനായി. അവരില്‍ നിന്നു അറഫാക്കിയ സമയമനുസരിച്ച് അവന്‍ ബേത്‌ലെഹെമിലെയും സമീപ പ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്‌സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു. 17ഇങ്ങനെ, ജറെമിയാ നബി വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയായി:
18റാമായില്‍ ഒരുസ്വരം, കബീറായ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍, അവള്‍ക്കു അത് ഫാലുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു.
തിരിച്ചുവരവ്
19ഹേറോദേസിന്റെ മൌത്തിനു ബഅ്ദായായി മിസ്ർല്‍ വച്ചു റബ്ബിന്റെ മലക്ക് യൂസഫിനു സ്വപ്നത്തില്‍ ളുഹൂറാക്കപ്പെട്ടു പറഞ്ഞു: 20എഴുന്നേറ്റ് ശിശുവിനെയും ഉമ്മയെയും കൂട്ടി, ഇസ്രായീല്‍ ബലദിലേക്കു മടങ്ങുക; ശിശുവിനെ ഖതിൽ ശ്രമിച്ചവര്‍ വഫാത്തായി കഴിഞ്ഞു. 21അവന്‍ എഴുന്നേറ്റ്, ശിശുവിനെയും ഉമ്മയെയും കൂട്ടി, ഇസ്രായീല്‍ ബലദിലേക്കു പുറപ്പെട്ടു. 22ഴബ്നായ അര്‍ക്കലാവോസാണ് അബ്ബയായ ഹേറോദേസിന്റെ സ്ഥാനത്ത് യൂദയായില്‍ ഭരിക്കുന്നതെന്നു കേട്ടപ്പോള്‍ അവിടേക്കു പോകാന്‍ യൂസഫിനു ഭയമായി. സ്വപ്നത്തില്‍ ലഭിച്ച മുന്നറിയിപ്പനുസരിച്ച് അവന്‍ ഗലീലി പ്രദേശത്തേക്കു പോയി. 23അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടും എന്നു മുഹ്ജിസാത്തുക്കൾ വഴി അരുളിച്ചെയ്യപ്പെട്ടതു നിവൃത്തിയാകുവാന്‍, നസ്രത്ത് എന്ന മദീനയിൽ അവന്‍ ചെന്നു പാര്‍ത്തു.