മത്തി 3
യഹ്യാ നബി (അ) ന്‍െറ പ്രഭാഷണം
(മര്‍ക്കോസ് 1:1-8; ലൂക്കാ 3:1-9; ലൂക്കാ 3:15-17; യഹിയ്യാ 1:19-28)
3 1അക്കാലത്ത് യഹ്യാ[a] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) യൂദയായിലെ മരുഭൂമിയില് വന്നു പ്രസംഗിച്ചു: 2മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. 3ഇവനെപ്പറ്റിയാണ് എസഹ്യ്യാനബി (അ) വഴി ഇങ്ങനെ അരുളിച്ചെയ്യപ്പെട്ടത്:
മരുഭൂമിയില് വിളിച്ചുപറയുന്നവന്‍െറ ശബ്ദം - അള്ളാഹുവിന്‍െറ വഴിയൊരുക്കുവിന്‍; അവന്‍െറ പാതകള്‍ നേരേയാക്കുവിന്‍.
4യഹ്യാ നബി (അ) ഒട്ടകരോമം കൊണ്ടുള്ള വസ്ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു. വെട്ടുകിളിയും കാട്ടുതേനുമായിരുന്നു അവന്‍െറ ഭക്ഷണം. 5ജറുസലെമിലും യൂദയാ മുഴുവനിലും ജോര്‍ദാന്‍െറ പരിസര പ്രദേശങ്ങളിലും നിന്നുള്ള ജനം അവന്‍െറ അടുത്തെത്തി. 6അവര്‍ പാപങ്ങള് ഏറ്റുപറഞ്ഞ്, ജോര്ദാന് നദിയില്‍വച്ച് അവനില്‍നിന്നു സ്നാനം (ഗുസല്‍) സ്വീകരിച്ചു.
7അനേകം ഫരിസേയരും സദുക്കായരും (ഗുസല്‍) സ്നാനമേല്‍ക്കാന്‍ വരുന്നതുകണ്ട്, യഹ്യാ നബി (അ) അവരോടു പറഞ്ഞു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയതാരാണ്? 8മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍. 9ഞങ്ങള്‍ക്കു പിതാവായി ഇബ്രാഹീം നബി ഉണ്ട് എന്നുപറഞ്ഞ് അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍ നിന്ന് ഇബ്രാഹീം നബി (അ) സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ അള്ളാഹുവിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 10വൃക്ഷങ്ങളുടെ വേരിനു കോടാലിവച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാംവെട്ടി തീയിലെറിയും.
11മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്നാനപ്പെടുത്തി. എന്‍െറ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍; അവന്‍െറ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ റൂഹുല്‍ ഖുദ്ദൂസിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും. വീശുമുറം അവന്‍െറ കൈയിലുണ്ട്. 12അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ശേഖരിക്കും; പതിര് കെടാത്ത തീയില് കത്തിച്ചു കളയുകയുംചെയ്യും.
ഈസാ അൽ മസീഹിന്‍െറ ജ്ഞാനസ്നാനം (ഗുസല്‍)
(മര്‍ക്കോസ് 1:9-11; ലൂക്കാ 3:21-22)
13ഈസാഅൽ മസീഹ് യഹ്യാ നബി (അ) നിന്നു സ്നാനം (ഗുസല്‍) സ്വീകരിക്കാന് ഗലീലിയില്‍ നിന്നു ജോര്ദാനില് അവന്‍െറ അടുത്തേക്കുവന്നു. 14ഞാന്‍ നിന്നില്‍ നിന്ന് സ്നാനം (ഗുസല്‍) സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്‍െറ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യഹ്യാ നബി (അ) ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് തടഞ്ഞു.
15എന്നാല്‍, ഈസാ അൽ മസീഹ് പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന്‍ സമ്മതിച്ചു.
16സ്നാനം (ഗുസല്‍) കഴിഞ്ഞയുടന്‍ ഈസാ അൽ മസീഹ് വെള്ളത്തില് നിന്നു കയറി. അപ്പോള്‍ ജന്നത്ത് തുറക്കപ്പെട്ടു. റൂഹുല്‍ ഖുദ്ദൂസ് പ്രാവിന്‍െറ രൂപത്തില്‍ തന്‍െറ മേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു. 17ഇവന്‍ എന്‍െറ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം ജന്നത്തിൽ നിന്നു കേട്ടു.
യഹിയ്യാ 1:29-34
അള്ന്ളാഹുവിൻറെ കുഞ്ഞാട് (കുർബാനുള്ളാ)
29അടുത്ത ദിവസം ഈസാ അൽ മസീഹ് തന്റെ അടുത്തേക്കു വരുന്നതു കണ്ട് അദ്ദേഹം പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന അള്ളാഹുവിന്‍റെ കുഞ്ഞാട് (കുർബാനുള്ളാ). 30എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇദ്ദേഹത്തെപ്പറ്റിയാണ്. കാരണം, എനിക്കു മുമ്പു തന്നെ ഇദ്ദേഹമുണ്ടായിരുന്നു. 31ഞാനും ഇദ്ദേഹത്തെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇദ്ദേഹത്തെ ഇസ്രായേലിനു വെളിപ്പെടുത്താന് വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല് ഗുസല്‍ നല്കുന്നത്. 32റൂഹ് പ്രാവിനെപ്പോലെ ജന്നത്തില് നിന്ന് ഇറങ്ങിവന്ന് ഈസാ അൽ മസീഹിന്റെ മേല്‍ ആവസിക്കുന്നത് താന് കണ്ടു എന്നു യഹ്യാ സാക്ഷ്യപ്പെടുത്തി. 33ഞാന്‍ ഈസാ അൽ മസീഹിനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലം കൊണ്ടു ഗുസല്‍ നല്കാന് എന്നെ അയച്ചവന് എന്നോടു പറഞ്ഞിരുന്നു: റൂഹ് ഇറങ്ങിവന്ന് ആരുടെ മേല്‍ ആവസിക്കുന്നത് നീ കാണുന്നുവോ, അദ്ദേഹമാണു റൂഹുല്‍ ഖുദ്ദൂസു കൊണ്ടു ഗുസല്‍ നല്കുന്നവന്. 34ഞാന്‍ അതു കാണുകയും ഈസാ അൽ മസീഹ് അള്ളാഹുവിന്റെ പുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.