മത്തി 26:26-30  

പുതിയ ഉടമ്പടി

26അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈസാ അൽ മസീഹ് അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് സാഹബാക്കൾക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്‍െറ ശരീരമാണ്.

27അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തു കൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍ നിന്നു പാനം ചെയ്യുവിന്‍. 28ഇതു പാപമോചനത്തിനായി അനേകര്‍ക്കു വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍െറ രക്തമാണ്. 29ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ പിതാവിന്‍െറ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഈ ഫലത്തില്‍ നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല.

30സ്തോത്ര ഗീതം ആലപിച്ച ശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.