മർക്കൊസ് 4:41  

41അവര്‍ അത്യധികം ഭയന്ന് പരസ്പരം പറഞ്ഞു: ഇദ്ദേഹം ആരാണ്! കാറ്റും കടലും പോലും അദ്ദേഹത്തെ അനുസരിക്കുന്നല്ലോ!


മത്തി 3:1-2  

യഹ്യാ നബി (അ) ന്‍െറ പ്രഭാഷണം

(മര്‍ക്കോസ് 1:1-8; ലൂക്കാ 3:1-9; ലൂക്കാ 3:15-17; യഹിയ്യാ 1:19-28)

3 1അക്കാലത്ത് യഹ്യാ നബി (അ) യൂദയായിലെ മരുഭൂമിയില്‍ വന്നു പ്രസംഗിച്ചു: 2മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.


മത്തി 3:5-6  

5ജറുസലെമിലും യൂദയാ മുഴുവനിലും ജോര്‍ദാന്‍െറ പരിസര പ്രദേശങ്ങളിലും നിന്നുള്ള ജനം അവന്‍െറ അടുത്തെത്തി. 6അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ്, ജോര്‍ദാന്‍ നദിയില്‍വച്ച് അവനില്‍നിന്നു സ്നാനം (ഗുസല്‍) സ്വീകരിച്ചു.


മർക്കൊസ് 1:7-11  

7അവന്‍ ഇപ്രകാരം ഉത്ഘോഷിച്ചു: എന്നെക്കാള്‍ ശക്തനായവന്‍ എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ് അദ്ദേഹത്തിന്‍െറ ചെരിപ്പിന്റെ വള്ളികള്‍ അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. 8ഞാന്‍ നിങ്ങള്‍ക്കു ജലം കൊണ്ടുള്ള ബാപ്തിസ്മ നല്‍കി. അങ്ങുന്നു റൂഹിൽ ഖുദ്ദൂസിനാല്‍ നിങ്ങള്‍ക്കു ബാപ്തിസ്മ നല്‍കും.

ഈസാ അൽ മസീഹിന്റെ ബാപ്തിസ്മ

(മത്തായി 3:13-17, ലൂക്കാ 3:21-22)

9അന്നൊരിക്കല്‍,ഈസാ അൽ മസീഹ് ഗലീലിയിലെ നസറത്തില്‍ നിന്നു വന്ന്, ജോര്‍ദാനില്‍ വച്ച് യഹ്യാ നബി (അ) ല്‍ നിന്നു ബാപ്തിസ്മ സ്വീകരിച്ചു. 10വെള്ളത്തില്‍ നിന്നു കേറുമ്പോള്‍ പെട്ടെന്ന് ആകാശം പിളരുന്നതും റൂഹുൽ ഖുദ്ദൂസ് പ്രാവിന്‍റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങിവരുന്നതും അവന്‍ കണ്ടു. 11ജന്നത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.