മർക്കൊസ് 4:35-41 Κατὰ Μᾶρκον (Kata Markon)
കടലിനെ ശാന്തമാക്കുന്നു
35അന്നു സായാഹ്‌നമായപ്പോള്‍ അദ്ദേഹം അവരോടു പറഞ്ഞു: 36നമുക്ക് അക്കരയ്ക്കുപോകാം. അവര്‍ ജനക്കൂട്ടത്തെ വിട്ട്, ഈസാ അൽ മസീഹ് ഇരുന്ന തോണിയില്‍ത്തന്നെ ഈസാ അൽ മസീഹിനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ തോണികളും കൂടെയുണ്ടായിരുന്നു. 37അപ്പോള്‍ ഒരു കബീറായ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ തോണിയിലേക്ക് ആഞ്ഞടിച്ചു കയറി. തോണിയില്‍ മാഅ് നിറഞ്ഞുകൊണ്ടിരുന്നു. 38ഈസാ അൽ മസീഹ് അമരത്തു വിസാദ വച്ച് ഉറങ്ങുകയായിരുന്നു. അവര്‍ ഈസാ അൽ മസീഹിനെ വിളിച്ചുണര്‍ത്തി പറഞ്ഞു: മുഅല്ലീം, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു കാര്യമാക്കുന്നില്ലേ? 39ഈസാ അൽ മസീഹ് ഉണര്‍ന്ന് കാറ്റിനോടും കടലിനോടും പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി. 40ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു ഈമാനില്ലേ? 41അവര്‍ വളരെയധികം ഭയന്ന് പരസ്പരം പറഞ്ഞു: ഇദ്ദേഹം ആരാണ്! കാറ്റും ബഹ്റും പോലും അദ്ദേഹത്തെ അനുസരിക്കുന്നല്ലോ!