മർക്കൊസ് 14:55-65  

55ഇമാം പ്രമുഖന്‍മാരുംന്യായാധിപസംഘം മുഴുവനും ഈസാ അൽ മസീഹിനെ വധിക്കുന്നതിന് അവനെതിരേ ശഹാദത്ത് അന്വേഷിച്ചു. പക്‌ഷേ, അവര്‍ കണ്ടെത്തിയില്ല. 56പലരും ഈസാ അൽ മസീഹിനെതിരേ ശഹാദത്തുസ്സൂർ പറഞ്ഞെങ്കിലും അവ തമ്മില്‍ പൊരുത്തപ്പെട്ടില്ല. 57ചിലര്‍ എഴുന്നേറ്റ് ഈസാ അൽ മസീഹിനെതിരേ ഇപ്രകാരം ശഹാദത്തുസ്സൂർ പറഞ്ഞു: 58കൈകൊണ്ടു പണിത ഈ പള്ളി ഞാന്‍ ഹലാക്കാക്കുകയും കൈകൊണ്ടു ബിനാഅ് ചെയ്യാത്ത മറ്റൊന്ന് മൂന്നു ദിവസംകൊണ്ടു നിര്‍മിക്കുകയും ചെയ്യും എന്ന് ഇവന്‍ പറയുന്നതു ഞങ്ങള്‍ കേട്ടിട്ടുണ്ട്. 59ഇക്കാര്യത്തിലും അവരുടെ സാക്ഷ്യങ്ങള്‍ പൊരുത്തപ്പെട്ടില്ല. 60പ്രധാന ഇമാം വസ്വ്തില്‍ എഴുന്നേറ്റു നിന്ന് ഈസാ അൽ മസീഹിനോടു ചോദിച്ചു: ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതിന് നിനക്കു മറുപടിയൊന്നും പറയാനില്ലേ? 61ഈസാ അൽ മസീഹ് നിശ്ശബ്ദനായിരുന്നു: മറുപടിയൊന്നും പറഞ്ഞില്ല. പ്രധാന ഇമാം വീണ്ടും ചോദിച്ചു: നീയാണോ വാഴ്ത്തപ്പെട്ടവന്റെ പുത്രനായ ക്രിസ്തു? 62ഈസാ അൽ മസീഹ് പറഞ്ഞു: ഞാന്‍ തന്നെ. ഇബ്നുല്‍ ഇന്‍സാന്‍ ഖുവ്വത്തിന്റെ യമീനായി ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും. 63അപ്പോള്‍ പ്രധാന ഇമാം തന്‍റെ ലിബാസ് വലിച്ചുകീറിക്കൊണ്ടു പറഞ്ഞു: ഇനി സാക്ഷികളെക്കൊണ്ട് നമുക്ക് എന്താവശ്യം? 64മുർത്തദ് നിങ്ങള്‍കേട്ടുവല്ലോ? നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അവന്‍ മരണത്തിന് അര്‍ഹനാണെന്ന് അവരെല്ലാവരും വിധിച്ചു. 65ചിലര്‍ ഈസാ അൽ മസീഹിനെ തുപ്പാനും ഈസാ അൽ മസീഹിന്റെ വജ്ഹ് മൂടിക്കെട്ടി മുഷ്ടികൊണ്ട് ഇടിക്കാനും, നീ പ്രവചിക്കുക എന്ന് ഈസാ അൽ മസീഹിനോടു പറയാനും തുടങ്ങി. ഭൃത്യന്‍മാര്‍ ഈസാ അൽ മസീഹിന്റെ ചെകിട്ടത്തടിച്ചു.


ലൂക്കാ 22:66-71  

മജ് ലിസിന്റെ മുമ്പാകെ

66ഫജ്റ് വെളിവായപ്പോള്‍ ഇമാം മുദീറുമാരും നിയമജ്ഞരും ഉള്‍പ്പെടുന്ന ജന പ്രമാണികളുടെ സംഘം ഇസ്തിമാഇലിരുന്നു. അവര്‍ ഈസാ അൽ മസീഹിനെ തങ്ങളുടെ സംഘത്തിലേക്ക് കൊണ്ടുവന്നു പറഞ്ഞു: 67നീ അൽ മസീഹാണെങ്കില്‍ അതു ഞങ്ങളോടു പറയുക. ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. 68ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ ഉത്തരം തരുകയുമില്ല. 69ഇപ്പോള്‍ മുതല്‍ ഇബ്നുല്‍ ഇന്‍സാന്‍ അള്ളാഹുവിൻറെ ഖുദ്റത്തിന് വലത്തുവശത്ത് ഇരിക്കും. 70അവരെല്ലാവരുംകൂടെ ചോദിച്ചു: അങ്ങനെയെങ്കില്‍, നീ അള്ളാഹുവിൻറെ മകനാണോ? ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങള്‍ തന്നെ പറയുന്നല്ലോ, ഞാന്‍ ആണെന്ന്. 71അവര്‍ പറഞ്ഞു: ഇനി നമുക്കുവേറെ ശഹാദത്ത് എന്തിന്? അവന്റെ നാവില്‍നിന്നുതന്നെ നാം അതുകേട്ടു കഴിഞ്ഞു.


ലൂക്കാ 23:1-25  

പീലാത്തോസിന്‍റെ മുമ്പില്‍

23 1ബഅ്ദായായി, അവരുടെ സംഘം ഒന്നാകെ എഴുന്നേറ്റ് ഈസാ അൽ മസീഹിനെ പീലാത്തോസിന്‍റെ മുമ്പിലേക്കു കൊണ്ടു പോയി. 2അവര്‍ ഈസാ അൽ മസീഹിന്‍റെ മേല്‍ ജറീമത്ത് ചുമത്താന്‍ തുടങ്ങി: ഈ ഇൻസാൻ ദുനിയാവിനെ വഴി തെറ്റിക്കുകയും സീസറിനു നികുതി കൊടുക്കുന്നതു നിരോധിക്കുകയും താന്‍ മലിക്കായ അൽ മസീഹാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു. 3പീലാത്തോസ് ഈസാ അൽ മസീഹിനോടു ചോദിച്ചു: നീ യഹൂദരുടെ മലിക്കാണോ? ഈസാ അൽ മസീഹ് ഇജാപത്ത് പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ. 4പീലാത്തോസ് ഇമാം പ്രമുഖന്‍മാരോടും ജനക്കൂട്ടത്തോടും പറഞ്ഞു: ഞാന്‍ ഈ മനുഷ്യനില്‍ ഒരു ജറീമത്തും കാണുന്നില്ല. 5അവരാകട്ടെ, നിര്‍ബന്ധ പൂര്‍വം പറഞ്ഞു: ഇദ്ദേഹം ഗലീലി മുതല്‍ ഇവിടം വരെയും യൂദയായിലെങ്ങും പഠിപ്പിച്ചുകൊണ്ട് ഉമ്മത്തിനെ ഇളക്കിവിടുന്നു.

ഹേറോദേസിന്‍റെ മുമ്പില്‍

6ഇതുകേട്ടു പീലാത്തോസ്, ഈ ഇൻസാൻ ഗലീലിയക്കാരനാണോ എന്നുചോദിച്ചു. 7ഈസാ അൽ മസീഹ് ഹേറോദേസിന്‍റെ അധികാരത്തില്‍പ്പെട്ടവനാണെന്നറിഞ്ഞപ്പോള്‍ പീലാത്തോസ് ഈസാ അൽ മസീഹിനെ അവന്‍റെ ഖരീബിലേക്ക് മുർസലാക്കി. ആ ദിവസങ്ങളില്‍ ഹേറോദേസ് ജറുസലെമില്‍ ഉണ്ടായിരുന്നു. 8ഹേറോദേസ് ഈസാ അൽ മസീഹിനെക്കണ്ടപ്പോള്‍ അത്യധികം സആദത്തിലായി. എന്തെന്നാല്‍, അവന്‍ ഈസാ അൽ മസീഹിനെപ്പറ്റി കേട്ടിരുന്നതു കൊണ്ട് ഈസാ അൽ മസീഹിനെ കാണാന്‍ ആഗ്രഹിച്ചിരുന്നു; ഈസാ അൽ മസീഹ് ചെയ്യുന്ന ഏതെങ്കിലും ഒരദ്ഭുതം കാണാമെന്നു പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. 9അതിനാല്‍, അവന്‍ പലതും ഈസാ അൽ മസീഹിനോടു ചോദിച്ചു. പക്ഷേ, ഈസാ അൽ മസീഹ് ഒന്നിനും ഉത്തരം പറഞ്ഞില്ല. 10പ്രധാന ഇമാംമാരും ഉലമാക്കളും ഈസാ അൽ മസീഹിൻറെ മേല്‍ ആവേശപൂര്‍വം ജറീമത്ത് ചുമത്തിക്കൊണ്ട് ചുറ്റും നിന്നിരുന്നു. 11ഹേറോദേസ് പടയാളികളോടു ചേര്‍ന്ന് ഈസാ അൽ മസീഹ് നിന്ദ്യമായി പെരുമാറുകയും ഈസാ അൽ മസീഹ് അധിക്ഷേപിക്കുകയും ചെയ്തു. അവന്‍ ഈസാ അൽ മസീഹിനെ പകിട്ടേറിയ ലിബാസ് ധരിപ്പിച്ച് പീലാത്തോസിന്‍റെ ഖരീബിലേക്കു തിരിച്ചയച്ചു. 12അന്നു മുതല്‍ ഹേറോദേസും പീലാത്തോസും പരസ്പരം സ്നേഹിതന്‍മാരായി. മുമ്പ് അവര്‍ ശത്രുതയിലാണു കഴിഞ്ഞിരുന്നത്.

ഈസാ അൽ മസീഹിനെ വിധിക്കുന്നു

13പീലാത്തോസ് ഇമാം മുദീറുമാരെയും നേതാക്കന്‍മാരെയും ഖൌമിനെയും ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞു: 14ഉമ്മത്തിനെ വഴിപിഴപ്പിക്കുന്നു എന്നു പറഞ്ഞ് നിങ്ങള്‍ ഇദ്ദേഹത്തെ എന്‍റെ മുമ്പില്‍കൊണ്ടുവന്നു. ഇതാ, നിങ്ങളുടെ മുമ്പില്‍ വച്ചുതന്നെ ഇദ്ദേഹത്തെ ഞാന്‍ വിസ്തരിച്ചു. നിങ്ങള്‍ ആരോപിക്കുന്ന ജറീമത്തുകളില്‍ ഒന്നുപോലും ഇദ്ദേഹത്തില്‍ ഞാന്‍ കണ്ടില്ല. 15ഹേറോദേസും കണ്ടില്ല. അവന്‍ ഇദ്ദേഹത്തെ എന്‍റെ ഖരീബിലേക്കു തിരിച്ചയച്ചിരിക്കയാണല്ലോ. നോക്കൂ, മരണശിക്ഷ അര്‍ഹിക്കുന്ന ഒരു ജറീമത്തും ഇദ്ദേഹം ചെയ്തിട്ടില്ല. 16അതിനാല്‍ ഞാന്‍ ഇദ്ദേഹത്തെ ചമ്മട്ടി കൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും. 17അപ്പോള്‍, അവര്‍ ഏക സ്വരത്തില്‍ ആക്രോശിച്ചു: ഇദ്ദേഹത്തെ കൊണ്ടുപോവുക.

18ബറാബ്ബാസിനെ ഞങ്ങള്‍ക്കു വിട്ടുതരിക. 19മദീനയിൽ നടന്ന കലാപത്തിനും കൊലപാതകത്തിനും സജനില്‍ അടയ്ക്കപ്പെട്ടവനാണ് ബറാബ്ബാസ്. 20ഈസാ അൽ മസീഹിനെ വിട്ടയയ്ക്കണം എന്നാഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ഒരിക്കല്‍ കൂടി അവരോടു സംസാരിച്ചു. 21അവരാകട്ടെ, ക്രൂശിക്കുക, ഈസാ അൽ മസീഹിനെ ക്രൂശിക്കുക എന്നു വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. 22പീലാത്തോസ് മൂന്നാം പ്രാവശ്യവും അവരോടു ചോദിച്ചു: ഈസാ അൽ മസീഹ് എന്തു ശർറ് പ്രവര്‍ത്തിച്ചു? വധശിക്ഷ അര്‍ഹിക്കുന്ന ഒരു ജറീമത്തും ഞാന്‍ ഈസാ അൽ മസീഹിൽ കണ്ടില്ല. അതു കൊണ്ട് ഞാന്‍ ഈസാ അൽ മസീഹിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും. 23ഈസാ അൽ മസീഹിനെ ക്രൂശിക്കണമെന്ന് അവര്‍ നിര്‍ബന്ധ പൂര്‍വം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഖാതിമത്തിലായി അവരുടെ നിര്‍ബന്ധം തന്നെ വിജയിച്ചു. 24അവര്‍ ആവശ്യപ്പെട്ടത് അനുവദിച്ചു കൊടുക്കുവാന്‍ പീലാത്തോസ് തീരുമാനിച്ചു. 25അവര്‍ ആവശ്യപ്പെട്ട ഇൻസാനെ കലാപത്തിനും കൊലപാതകത്തിനും സജനില്‍ അടയ്ക്കപ്പെട്ടിരുന്നവനെ അവന്‍ വിട്ടയയ്ക്കുകയും ഈസാ അൽ മസീഹിനെ അവരുടെ ഇംഗിതത്തിന് ഏല്‍പിച്ചു കൊടുക്കുകയും ചെയ്തു.


മർക്കൊസ് 15:16-20  

ജുനൂദുകളുടെ പരിഹാസം

16ബഅ്ദായായി, ജുനൂദുകള്‍ ഈസാ അൽ മസീഹിനെ കൊട്ടാരത്തിനുള്ളില്‍ പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അവര്‍ സൈന്യവിഭാഗത്തെ മുഴുവന്‍ അണിനിരത്തി. 17അവര്‍ ഈസാ അൽ മസീഹിനെ ചെമപ്പു ലിബാസ് ധരിപ്പിക്കുകയും ഒരു മുള്‍ക്കിരീടം മെടഞ്ഞ് അണിയിക്കുകയും ചെയ്തു. 18യഹൂദരുടെ ബാദ്ഷാ, സ്വസ്തി! എന്ന് അവര്‍ ഈസാ അൽ മസീഹിനെ സലാം ചെയ്യാന്‍ തുടങ്ങി. 19പിന്നീട് ഞാങ്ങണ കൊണ്ട് ഈസാ അൽ മസീഹിന്റെ ശിരസ്‌സില്‍ അടിക്കുകയും അവന്റെ മേല്‍ തുപ്പുകയും റുക്കൂഅ് ചെയ്ത് അവനെ സുജൂദ് ചെയ്യുകയും ചെയ്തു. 20ഈസാ അൽ മസീഹ് പരിഹസിച്ച ബഅ്ദായായി ചെമപ്പു ലിബാസ് അഴിച്ചുമാറ്റി. ഈസാ അൽ മസീഹിന്റെ ലിബാസ് വീണ്ടും ധരിപ്പിച്ചു. പിന്നീട് അവര്‍ ഈസാ അൽ മസീഹിനെ കുരിശില്‍ തറയ്ക്കാന്‍ കൊണ്ടുപോയി.


മർക്കൊസ് 15:22-33  

22തലയോടിടം എന്ന് മഅനയുള്ള ഗോല്‍ഗോഥായില്‍ അവര്‍ ഈസാ അൽ മസീഹിനെ കൊണ്ടുവന്നു. 23മീറ കലര്‍ത്തിയ നബീദ് അവര്‍ ഈസാ അൽ മസീഹിനു കൊടുത്തു. ഈസാ അൽ മസീഹ് അതു കുടിച്ചില്ല. 24പിന്നീട്, അവര്‍ ഈസാ അൽ മസീഹിനെ കുരിശില്‍ തറച്ചു. അതിനുശേഷം അവര്‍ അവന്റെ ലിബസുകൾ ഭാഗിച്ച് ഓരോരുത്തരും എടുക്കേണ്ട വീതത്തിനു കുറിയിട്ടു. 25അവര്‍ ഈസാ അൽ മസീഹിനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാം മണിക്കൂറായിരുന്നു. 26യഹൂദരുടെ ബാദ്ഷാ എന്ന് ഈസാ അൽ മസീഹിന്റെ പേരില്‍ ഒരു കുറ്റ പത്രവും എഴുതിവച്ചിരുന്നു. 27ഈസാ അൽ മസീഹിനോടുകൂടെ രണ്ടു കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു. 28ഒരുവനെ ഈസാ അൽ മസീഹിന്റെ വലത്തു വശത്തും അപരനെ ഇടത്തു വശത്തും. 29അതിലെ കടന്നു പോയവര്‍ റഅ്സ് കുലുക്കി കൊണ്ട് ഈസാ അൽ മസീഹിനെ ഫസാദാക്കി പറഞ്ഞു: പള്ളി ഹലാക്കാക്കി, മൂന്നു യൌമിൽ കൊണ്ടു വീണ്ടും പണിയുന്നവനേ, 30നഫ്സിയായി രക്ഷിക്കുക; കുരിശില്‍ നിന്ന് ഇറങ്ങിവരുക. 31അതുപോലെ തന്നെ, ഇമാം മുദീറുമാരും ഉലമാക്കളും പരിഹാസപൂര്‍വം പരസ്പരം പറഞ്ഞു. ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. 32ഞങ്ങള്‍ കണ്ടു വിശ്വസിക്കുന്നതിനു വേണ്ടി ഇസ്രായീലിന്റെ ബാദ്ഷാ ആയ ഈസാ ഇപ്പോള്‍ കുരിശില്‍ നിന്ന് ഇറങ്ങിവരട്ടെ. മസീഹിനോടൊപ്പം ക്രൂശിക്കപ്പെട്ടവരും ഈസാ അൽ മസീഹിനെ മക്കാറാക്കി.

ഈസാ അൽ മസീഹിന്റെ വഫാത്ത്

(മത്തി 27:45-56; ലൂക്കാ 23:44-49; യഹിയ്യാ 19:28-30)

33ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ദുനിയാ മുഴുവന്‍ ഇരുട്ട് വ്യാപിച്ചു.


ലൂക്കാ 23:39-56  

39കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ ഈസാ അൽ മസീഹിനെ ഫസാദാക്കി പറഞ്ഞു; നീ അൽ മസീഹല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക! 40അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു: നീ റബ്ബിനെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയില്‍ തന്നെയാണല്ലോ. 41നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക സമറത്ത് നമുക്കു ലഭിച്ചിരിക്കുന്നു. ഇദ്ദേഹം ഒരു ജറീമത്തും ചെയ്തിട്ടില്ല. 42അവന്‍ തുടര്‍ന്നു: ഓ ഈസാ, നീ ജന്നത്തില്‍ പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ! 43ഈസാ അൽ മസീഹ് അവനോട് അരുളിച്ചെയ്തു: ഹഖായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ ജന്നത്തില്‍ ആയിരിക്കും.

ഈസാ അൽ മസീഹിന്‍റെ മരണം

44അപ്പോള്‍ തഖ് രീബൻ ആറാം മണിക്കൂര്‍ ആയിരുന്നു. ഒന്‍പതാം മണിക്കൂര്‍ വരെ അർള് മുഴുവന്‍ ള്വലമ് വ്യാപിച്ചു. 45ശംസ് ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി. 46ഈസാ അൽ മസീഹ് ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: യാ അബ്ബീ, അങ്ങയുടെ യദുകളില്‍ എന്‍റെ റൂഹിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് ഈസാ അൽ മസീഹ് ഹയാത്ത് വെടിഞ്ഞു. 47ഈ സംഭവമെല്ലാം കണ്ടു നിന്നിരുന്ന കതീബയിലെ ളാബിത്വ് അള്ളാഹുവെ ഹംദ് ചെയ്തു പറഞ്ഞു: ഈ ഇൻസാൻ തീര്‍ച്ചയായും നീതിമാനായിരുന്നു. 48കാഴ്ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാറത്തടിച്ചു കൊണ്ടു തിരിച്ചുപോയി. 49ഈസാ അൽ മസീഹിൻറെ പരിചയക്കാരും ഗലീലിയില്‍ നിന്ന് ഈസാ അൽ മസീഹിനെ അനുഗമിച്ചിരുന്ന ഹുർമകളും അകലെ ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു.

ഈസാ അൽ മസീഹിന്‍റെ ഖബറടക്കം

50യഹൂദരുടെ ഒരു പട്ടണമായ അരിമത്തിയായില്‍ നിന്നുള്ള യൂസുഫ് എന്നൊരുവന്‍ അവിടെ ഉണ്ടായിരുന്നു. ആലോചനാ മജിലിസിലെ അംഗമായ അവന്‍ നല്ലവനും നീതിമാനുമായിരുന്നു. 51അവന്‍ അവരുടെ ആലോചനകളിലോ പ്രവൃത്തികളിലോ പങ്കുചേര്‍ന്നിരുന്നില്ല; അള്ളാഹുവിൻറെ ദൌല പ്രതീക്ഷിച്ചിരിക്കുകയുമായിരുന്നു. 52അവന്‍ പീലാത്തോസിന്‍റെ ഖരീബിലെത്തി ഈസാ അൽ മസീഹിന്‍റെ ജിസ്മ് ചോദിച്ചു. 53അവന്‍ അതു താഴെയിറക്കി ഒരു തുണിയില്‍ പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ ഖബറടക്കിയിട്ടില്ലാത്തതുമായ ഒരു ഖബറില്‍ വച്ചു. 54അന്ന് ഒരുക്കത്തിന്‍റെ ദിവസമായിരുന്നു; സാബത്തിന്‍റെ ആരംഭവുമായിരുന്നു. 55ഗലീലിയില്‍ നിന്ന് ഈസാ അൽ മസീഹിനോടൊപ്പം വന്നിരുന്ന സ്ത്രീകള്‍ അവനോടൊപ്പം പോയി ഖബറിടം കണ്ടു. ഈസാ അൽ മസീഹ് എങ്ങനെ ഖബറടക്കി എന്നും കണ്ടു. 56അവര്‍ തിരിച്ചു ചെന്ന് സുഗന്ധ ദ്രവ്യങ്ങളും ലേപന വസ്തുക്കളും തയ്യാറാക്കി. സാബത്തില്‍ അവര്‍ നിയമാനുസൃതം വിശ്രമിച്ചു.