മർക്കൊസ് 10:1
തലാക്കിനെ സംബന്ധിച്ച പ്രബോധനം
(മത്തി 19:1-12)
10 1ഈസാ അൽ മസീഹ് അവിടം വിട്ട് യൂദയായിലേക്കും ജോര്‍ദാനു മറുകരയിലേക്കും പോയി. വീണ്ടും ജനങ്ങള്‍ ഈസാ അൽ മസീഹിൻറെയടുക്കല്‍ ഒരുമിച്ചുകൂടി. പതിവു പോലെ ഈസാ അൽ മസീഹ് അവർക്ക് തഅലീം കൊടുത്തു.
മർക്കൊസ് 10:13-34
ശിശുക്കളെ അനുഗ്രഹിക്കുന്നു
13ഈസാ അൽ മസീഹ് തൊട്ട് അനുഗ്രഹിക്കുന്നതിനു വേണ്ടി ശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കല്‍ അവര്‍ കൊണ്ടുവന്നു. സാഹബാക്കളാകട്ടെ അവരെ ശകാരിച്ചു. 14ഇതു കണ്ടപ്പോള്‍ ഈസാ അൽ മസീഹ് കോപിച്ച് അവരോടു പറഞ്ഞു: ശിശുക്കള്‍ എന്റെയടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, അള്ളാഹുവിൻറെ രാജ്യം അവരെപ്പോലുള്ളവരുടേതാണ്. 15സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ അള്ളാഹുവിൻറെ രാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല. 16അദ്ദേഹം ശിശുക്കളെ എടുത്ത്, അവരുടെമേല്‍ കൈകള്‍ വച്ച് അനുഗ്രഹിച്ചു.
ധനികനും അള്ളാഹുവിൻറെ രാജ്യവും
(മത്തി 19:16-30; ലൂക്കാ 18:18-30)
17ഈസാ അൽ മസീഹ് വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അദ്ദേഹത്തിന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഉസ്താദ്, ജന്നത്ത് നസീബാകാന്‍ ഞാന്‍ എന്തുചെയ്യണം? 18അദ്ദേഹം അവനോടു ചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നുവിളിക്കുന്നത്? അള്ളാഹു ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല. 19ശരീഅത്ത് നിനക്കറിയാമല്ലോ: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്, വഞ്ചിക്കരുത്, ബാപ്പയെയും ഉമ്മയെയും ബഹുമാനിക്കുക. 20അവന്‍ പറഞ്ഞു: ഉസ്താദ്, ചെറുപ്പം മുതല്‍ ഞാന്‍ ഇവയെല്ലാം പാലിക്കുന്നുണ്ട്. 21അദ്ദേഹം സ്‌നേഹപൂര്‍വം അവനെ കടാക്ഷിച്ചു കൊണ്ടു പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് യത്തീമുകൾക്ക് കൊടുക്കുക. അപ്പോള്‍ ജന്നത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. 22ഈ വചനം കേട്ട് അവന്‍ വിഷാദിച്ച് സങ്കടത്തോടെ തിരിച്ചുപോയി. കാരണം, അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു.
23ഈസാ അൽ മസീഹ് ചുറ്റും നോക്കി സാഹബാക്കളോടു പറഞ്ഞു: സമ്പന്നന്‍ ജന്നത്തില്‍ പ്രവേശിക്കുക എത്രപ്രയാസം! 24ഈസാ അൽ മസീഹിൻറെ വാക്കു കേട്ടു സാഹബാക്കൾ വിസ്മയിച്ചു. അദ്ദേഹം വീണ്ടും അവരോടു പറഞ്ഞു: മക്കളേ, ജന്നത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം! 25ധനവാന്‍ ജന്നത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിയുടെ ഓട്ടയിലൂടെ കടക്കുന്നതാണ്. 26അവര്‍ അത്യന്തം വിസ്മയഭരിതരായി ചോദിച്ചു: അങ്ങനെയെങ്കില്‍, രക്ഷപെടാന്‍ ആര്‍ക്കു കഴിയും? 27അദ്ദേഹം അവരുടെ നേരേ നോക്കി പറഞ്ഞു: മനുഷ്യന് ഇത് അസാധ്യമാണ്; അള്ളാഹുവിന് അങ്ങനെയല്ല. അവിടുത്തേക്ക് എല്ലാം സാധിക്കും. 28പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. 29അദ്ദേഹം പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും ഇഞ്ചീലിനെ പ്രതിയും ഭവനത്തെയോ ആങ്ങളമാരെയോ പെങ്ങമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും 30ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല - ഭവനങ്ങളും സഹോദരന്‍മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്തു ജന്നത്തും നസീബാകും. 31എന്നാല്‍, മുമ്പന്‍മാരില്‍ പലരും പിമ്പന്‍മാരും പിമ്പന്‍മാരില്‍ പലരും മുമ്പന്‍മാരുമാകും.
പീഡാനുഭവവും ഉത്ഥാനവും -മൂന്നാം പ്രവചനം
(മത്തി 20:17-19; ലൂക്കാ 18:31-34)
32അവര്‍ ജറുസലെമിലേക്കുള്ള വഴിയെ നടന്നു പോവുകയായിരുന്നു. ഈസാ അൽ മസീഹ് അവരുടെ മുമ്പില്‍ നടന്നിരുന്നു. അവര്‍ വിസ്മയിച്ചു. അനുയാത്ര ചെയ്തിരുന്നവര്‍ ഭയപ്പെടുകയും ചെയ്തു. അദ്ദേഹം പന്ത്രണ്ടു പേരെയും അടുത്തു വിളിച്ച്, തനിക്കു സംഭവിക്കുവാനിരിക്കുന്ന കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. 33ഇതാ, നമ്മള്‍ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രന്‍ പ്രധാന ദാരിമിക്കും ഉലമാക്കൾക്കും ഏല്‍പിക്കപ്പെടും. 34അവര്‍ അദ്ദേഹത്തെ മരണത്തിനു വിധിക്കുകയും വിജാതീയര്‍ക്ക് ഏല്‍പിച്ചു കൊടുക്കുകയും ചെയ്യും. അവര്‍ അദ്ദേഹത്തെ പരിഹസിക്കുകയും അദ്ദേഹത്തിന്‍െറ മേല്‍ തുപ്പുകയും അദ്ദേഹത്തെ പ്രഹരിക്കുകയും വധിക്കുകയും ചെയ്യും. മൂന്നു ദിവസത്തിനുശേഷം അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കും.
ലൂക്കാ 9:57-62
സാഹബാക്കളുടെ യോഗ്യതകൾ
57അവര്‍ പോകും വഴി ഒരുവന്‍ ഈസാ അൽ മസീഹിനോടു പറഞ്ഞു: അങ്ങ് എവിടെപ്പോയാലും ഞാന്‍ അങ്ങയെ അനുഗമിക്കും. 58ഈസാ അൽ മസീഹ് പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല. 59ഈസാ അൽ മസീഹ് വേറൊരുവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു: റബ്ബേ, ഞാന്‍ ആദ്യം പോയി എന്റെ ബാപ്പയുടെ മയ്യത്ത് നിസ്‌കരിക്കാന്‍ അനുവദിച്ചാലും. 60ഈസാ അൽ മസീഹ് പറഞ്ഞു: മയ്യത്തായവര്‍ തങ്ങളുടെ മയ്യത്തായവരെ ഖബറടക്കട്ടെ; നീ പോയി ഇലാഹിൻറെ രാജ്യം പ്രസംഗിക്കുക. 61മറ്റൊരുവന്‍ പറഞ്ഞു: റബ്ബേ, ഞാന്‍ നിന്നെ അനുഗമിക്കാം; പക്‌ഷേ, ആദ്യം പോയി എന്റെ കുടീലുള്ളവരോടു വിടവാങ്ങാന്‍ അനുവദിക്കണം. 62ഈസാ അൽ മസീഹ് പറഞ്ഞു: കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും ജന്നത്തിനു യോഗ്യനല്ല.
മത്തി 10:37-38
37എന്നെക്കാളധികം ബാപ്പയെയോ ഉമ്മയെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. 38സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല.
ലൂക്കാ 10:25-42
നല്ല സമരിയാക്കാരന്റെ ഉപമ
25അപ്പോള്‍ ഉലമാക്കളിൽ ഒരുവൻ എഴുന്നേറ്റു നിന്ന് അവനെ പരീക്ഷിക്കുവാന്‍ ചോദിച്ചു: ഉസ്താദ്, ജന്നത്ത് നസീബാകണമെങ്കിൽ ഞാന്‍ എന്തു ചെയ്യണം? 26അവന്‍ ചോദിച്ചു: തൌറാത്തില്‍ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു? 27അവന്‍ ഉത്തരം പറഞ്ഞു: നീ ഇലാഹിൻറെ നാഥനെ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ ശക്തിയോടും പൂര്‍ണ മനസ്‌സോടും കൂടെ സ്‌നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും. 28ഈസാ അൽ മസീഹ് പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക; നീ ജീവിക്കും.
29എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച് ഈസാ അൽ മസീഹിനോടു ചോദിച്ചു: ആരാണ് എന്റെ അയല്‍ക്കാരന്‍? 30ഈസാ അൽ മസീഹ് പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍ നിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. 31ഒരു മുസലിയാർ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി. 32അതു പോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി. 33എന്നാല്‍, ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്‌സലിഞ്ഞ്, 34അടുത്തു ചെന്ന് എണ്ണയും വീഞ്ഞും ഒഴിച്ച്, അവന്റെ മുറിവുകള്‍ വച്ചു കെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു. 35അടുത്ത ദിവസം അവന്‍ സത്രം സൂക്ഷിപ്പുകാരന്റെ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം. 36കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്? 37അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ ഉലമ പറഞ്ഞു. ഈസാ അൽ മസീഹ് പറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.
മര്‍ത്തായും മറിയവും
38അവര്‍ പോകുന്നവഴി ഈസാ അൽ മസീഹ് ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. മര്‍ത്താ എന്നുപേരുള്ള ഒരുവള്‍ ഈസാ അൽ മസീഹ് സ്വഭവനത്തില്‍ സ്വീകരിച്ചു. 39അവള്‍ക്കു മറിയം എന്നു പേരായ ഒരു സഹോദരിയുണ്ടായിരുന്നു. അവള്‍ റബ്ബിൻറെ വചനങ്ങള്‍ കേട്ടുകൊണ്ട് ഈസാ അൽ മസീഹിന്റെ പാദത്തിങ്കല്‍ ഇരുന്നു. 40മര്‍ത്തായാകട്ടെ പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവള്‍ ഈസാ അൽ മസീഹിന്റെ അടുത്തുചെന്നു പറഞ്ഞു: റബ്ബേ, ശുശ്രൂഷയ്ക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നതു അങ്ങ് ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കാന്‍ അവളോടു പറയുക. 41ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. 42ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല.
ലൂക്കാ 11:1-4
ഈസാ അൽ മസീഹ് ദുആ ചെയ്യുവാൻ പഠിപ്പിക്കുന്നു
11 1ഈസാ അൽ മസീഹ് ഒരിടത്തു ദുആ ഇരന്നു കൊണ്ടിരിക്കുകയായിരുന്നു. ദുആ കഴിഞ്ഞപ്പോള്‍ സാഹബാക്കളിലൊരുവന്‍ വന്നു പറഞ്ഞു: റബ്ബേ, യഹ്യാ നബി (അ) തന്റെ സാഹബാക്കളെ പഠിപ്പിച്ചതു പോലെ ഞങ്ങളെയും ദുആ ഇരക്കുവാൻ തഅലീം തന്നാലും. 2ഈസാ അൽ മസീഹ് അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ ദുആ ഇരക്കുവിൻവിന്‍. പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ; 3അന്നന്നു വേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്കു നല്‍കണമേ. 4ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ.
ലൂക്കാ 13:10-17
കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തുന്നു
10ഒരു സാബത്തില്‍ ഈസാ അൽ മസീഹ് ഒരു സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. 11പതിനെട്ടു വര്‍ഷമായി ഒരു റൂഹ് ബാധിച്ച് രോഗിണിയായി നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കാത്തവിധം കൂനിപ്പോയ ഒരുവള്‍ അവിടെയുണ്ടായിരുന്നു. 12ഈസാ അൽ മസീഹ് അവളെ കണ്ടപ്പോള്‍ അടുത്തുവിളിച്ചു പറഞ്ഞു: സ്ത്രീയേ, നിന്റെ രോഗത്തില്‍ നിന്നു നീ മോചിക്കപ്പെട്ടിരിക്കുന്നു. 13ഈസാ അൽ മസീഹ് അവളുടെമേല്‍ കൈകള്‍വച്ചു. തത്ക്ഷണം അവള്‍ നിവര്‍ന്നു നില്‍ക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. 14ഈസാ അൽ മസീഹ് സാബത്തില്‍ രോഗം സുഖപ്പെടുത്തിയതില്‍ കോപിച്ച് സിനഗോഗധികാരി ജനങ്ങളോടു പറഞ്ഞു: ജോലി ചെയ്യാവുന്ന ആറു ദിവ സങ്ങള്‍ ഉണ്ട്. ആദിവസങ്ങളില്‍ വന്ന് രോഗശാന്തി നേടിക്കൊള്ളുക; സാബത്തുദിവസം പാടില്ല. 15അപ്പോള്‍ റബ്ബ് പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ ഓരോരുത്തരും സാബത്തില്‍ കാളയെയോ കഴുതയെയോ തൊഴുത്തില്‍ നിന്നഴിച്ച് വെള്ളം കുടിപ്പിക്കാന്‍ കൊണ്ടു പോകുന്നില്ലേ? 16പതിനെട്ടുവര്‍ഷം സാത്താന്‍ ബന്ധിച്ചിട്ടിരുന്നവളായ ഇബ്രാഹീം നബി (അ) ഈ മകളെ സാബത്തു ദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ? 17ഇതുകേട്ട് ഈസാ അൽ മസീഹിന്റെ പ്രതിയോഗികളെല്ലാം ലജ്ജിതരായി. എന്നാല്‍, ജനക്കൂട്ടം മുഴുവന്‍ ഈസാ അൽ മസീഹ് ചെയ്തിരുന്ന മഹനീയ കൃത്യങ്ങളെക്കുറിച്ചു സന്തോഷിച്ചു.
ലൂക്കാ 13:22
ഇടുങ്ങിയ വാതില്‍
22പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് ഈസാ അൽ മസീഹ് ജറുസലെമിലേക്കു യാത്രചെയ്യുകയായിരുന്നു.
ലൂക്കാ 13:31
യെറുസലെമിനെക്കുറിച്ചുള്ള വിലാപം
31അപ്പോള്‍ തന്നെ ചില ഫരിസേയര്‍ വന്ന് ഈസാ അൽ മസീഹിനോടു പറഞ്ഞു: ഇവിടെ നിന്നു പോവുക; ഹേറോദേസ് നിന്നെ കൊല്ലാന്‍ ഒരുങ്ങുന്നു.
ലൂക്കാ 14:25-27
സാഹബാക്കുളുടെ പാത
25വലിയ ജനക്കൂട്ടങ്ങള്‍ ഈസാ അൽ മസീഹ് അടുത്തുവന്നു. ഈസാ അൽ മസീഹ് തിരിഞ്ഞ് അവരോടു പറഞ്ഞു: 26സ്വന്തം ബീവിയെയും മക്കളെയും ബാപ്പയെയും ഉമ്മയെയും ആങ്ങളമാരെയും പെങ്ങന്മാരെയും എന്നല്ല, ഹയാത്ത് തന്നെയും വെറുക്കാതെ എന്റെ അടുത്തു വരുന്ന ആര്‍ക്കും എന്റെ സാഹബിയായിരിക്കുവാന്‍ സാധിക്കുകയില്ല. 27സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ സഹാബിയായിരിക്കുവാന്‍ കഴിയുകയില്ല.