ലൂക്കാ 5:17-26
തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു
17ഒരു ദിവസം ഈസാ അൽ മസീഹ് പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍, ഗലീലിയിലെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും യൂദയായില്‍ നിന്നും ജറൂസലെമില്‍ നിന്നും ഫരിസേയരും നിയമാധ്യാപകരും അവിടെ വന്നുകൂടി. രോഗികളെ സുഖപ്പെടുത്താന്‍ അള്ളാഹുവിന്‍െറ ശക്തി ഈസാ അൽ മസീഹിന് ഉണ്ടായിരുന്നു. 18അപ്പോള്‍, ചിലര്‍ ഒരു തളര്‍വാതരോഗിയെ കിടക്കയില്‍ എടുത്തു കൊണ്ടുവന്നു. അവര്‍ അവനെ അകത്ത് ഈസാ അൽ മസീഹിന്‍െറ മുമ്പില്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു. 19ജനക്കൂട്ടം നിമിത്തം അതു സാധിക്കാഞ്ഞതുകൊണ്ട്, അവര്‍ പുരമുകളില്‍ കയറി ഓടിളക്കി കിടക്കയോടെ അവനെ ഈസാ അൽ മസീഹിന്‍െറ മുമ്പിലേക്ക് ഇറക്കി. 20അവരുടെ ഈമാന്‍ കണ്ട് ഈസാ അൽ മസീഹ് പറഞ്ഞു: മനുഷ്യാ, നിന്‍െറ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. 21ഉലമാക്കളും ഫരിസേയരും ചിന്തിച്ചു തുടങ്ങി: “അല്‍ഖാരിഅ”[a] അല്‍ഖാരിഅ എന്ന അറബി പദത്തിന് അത്യാഹിതം എന്നും അര്‍ത്ഥമുണ്ട് ഇവിടെ അള്ളാഹുവിനോട് സമനാക്കുക എന്നാണ് ഇദ്ദേഹം ആര്? അള്ളാഹുവിനല്ലാതെ മറ്റാര്‍ക്കാണ് പാപങ്ങള്‍ ക്ഷമിക്കാന്‍ സാധിക്കുക? 22അവരുടെ വിചാരം മനസ്സിലാക്കി ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ ഹൃദയത്തില്‍ ചോദിക്കുന്നത്? 23ഏതാണ് എളുപ്പം, നിന്‍െറ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? 24ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ട് എന്നു നിങ്ങള്‍ അറിയേണ്ടതിന് ഈസാ അൽ മസീഹ് തളര്‍വാതരോഗിയോടു പറഞ്ഞു: ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് കിടക്കയുമെടുത്ത് വീട്ടിലേക്കു പോവുക. 25ഉടനെ, എല്ലാവരും കാണ്‍കേ, അവന്‍ എഴുന്നേറ്റ് കിടക്കയുമെടുത്തു അള്ളാഹുവിനെ സ്തുതിച്ചുകൊണ്ട് വീട്ടിലേക്കു പോയി. 26എല്ലാവരും വിസ്മയ ഭരിതരായി റബ്ബിനെ മഹത്വപ്പെടുത്തി. അവര്‍ സംഭ്രമത്തോടെ പറഞ്ഞു: അസാധാരണ സംഭവങ്ങള്‍ ഇന്നു നാം കണ്ടിരിക്കുന്നു.