ലൂക്കാ 24:1-11  

ഈസാ അൽ മസീഹിന്‍റെ മയ്യത്ത് നിസ്കാരവും ജന്നത്ത് പ്രവേശനവും

24 1അവര്‍, തയ്യാറാക്കിവച്ചിരുന്ന സുഗന്ധദ്രവ്യങ്ങളുമായി, ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ ഖബര്‍സ്ഥാനിലേക്കു പോയി. 2ഖബര്‍സ്ഥാനില്‍ നിന്നു കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നതായി അവര്‍ കണ്ടു. 3അവര്‍ അകത്തു കടന്നു നോക്കിയപ്പോള്‍ ഈസാ അൽ മസീഹിന്‍റെ മയ്യത്ത് അവിടെ കണ്ടില്ല. 4ഇതിനെക്കുറിച്ച് അമ്പരന്നു നില്‍ക്കവേ രണ്ടു മലക്കുകള്‍ അവര്‍ക്കു ളുഹൂറാക്കപ്പെട്ടു. 5അവര്‍ ഭയപ്പെട്ടു വജ്ഹ് കുനിച്ചു. അപ്പോള്‍ അവര്‍ അവരോടു പറഞ്ഞു: ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ ഖബര്‍സ്ഥാനില്‍ തേടുന്നത് എന്തിന്? അവന്‍ ഇവിടെയില്ല, ഉയിര്‍പ്പിക്കപ്പെട്ടു. 6ഇബ്നുള്ള പാപികളുടെ യദില്‍ ഏല്‍പിക്കപ്പെടുകയും 7ക്രൂശിക്കപ്പെടുകയും മൂന്നാം യൌമിൽ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു എന്നു താന്‍ ഗലീലിയില്‍ ആയിരുന്നപ്പോള്‍ത്തന്നെ ഈസാ അൽ മസീഹ് നിങ്ങളോടു പറഞ്ഞത് ദിക്റാക്കുവിന്‍. 8അപ്പോള്‍ അവര്‍ ഈസാ അൽ മസീഹിൻറെ ഖൌൽ ഓര്‍മിച്ചു. 9ഖബര്‍സ്ഥാനില്‍ നിന്നു തിരിച്ചു വന്ന് അവര്‍ ഇതെല്ലാം പതിനൊന്നു പേരെയും മറ്റെല്ലാവരെയും അറഫാക്കി. 10മഗ്ദലേന മറിയവും യോവാന്നയും യാക്കോബിന്‍റെ അമ്മയായ മറിയവും അവരുടെ കൂടെയുണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ് ഇക്കാര്യങ്ങള്‍ സഹാബികളോടു പറഞ്ഞത്. 11അവര്‍ക്കാകട്ടെ ഈ ഖൌൽ കെട്ടുകഥ പോലെയേ തോന്നിയുള്ളൂ. അവര്‍ അവരെ ഈമാൻ വെച്ചില്ല.


യഹിയ്യ 20:19-20  

സ്വഹാബികൾക്കു ഹാളിറാകുന്നു

19ആഴ്ചയുടെ ആദ്യദിവസമായ അന്നു മഗ് രിബിന്റെ വഖ്തിൽ സ്വഹാബികൾ യഹൂദരെക്കുറിച്ചുള്ള ഖോഫ് കൊണ്ട് കതകടച്ചിരിക്കെ, ഈസാഅൽ മസീഹ് വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സലാം! 20ഇപ്രകാരം പറഞ്ഞുകൊണ്ട് അൽ മസീഹ് തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. റബ്ബിനെ കണ്ട് സ്വഹാബികൾ സആദത്തിലായി.


യഹിയ്യ 20:24-29  

തുമാസിന്റെ ശക്ക്

24പന്ത്രണ്ടാളിൽലൊരാളും ദിദിമോസ് എന്നു ഇസ്മുള്ളവനുമായ തുുമാസ് ഈസാഅൽ മസീഹ് വന്നപ്പോള്‍ അവരോടുകൂടെ മൌജൂദായിരുന്നില്ല. 25അതുകൊണ്ടു മറ്റു സ്വഹാബികൾ അവനോടു പറഞ്ഞു: ഞങ്ങള്‍ റബ്ബിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അദ്ദേഹത്തിന്റെ യദുകളില്‍ മിസ്മാറിന്റെ ഓട്ട ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അദ്ദേഹത്തിന്‍െറ പാര്‍ശ്വത്തില്‍ എന്റെ യദ് വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ ഈമാൻ വെക്കുകയില്ല.

26എട്ടു ദിവസങ്ങള്‍ക്കു ബഅ്ദായായി വീണ്ടും അൽ മസീഹിന്‍റെ സ്വഹാബികൾ ബൈത്തിൽ ആയിരുന്നപ്പോള്‍ തുമാസും അവരോടുകൂടെ മൌജൂദായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. ഈസാ അൽ മസീഹ് വന്ന് അവരുടെ വസ്വ്തില്‍ നിന്നു കൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സലാം! 27ഈസാഅൽ മസീഹ് തുമാസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ യദ് നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. കാഫിറാകാതെ മുഅ്മിനായിരിക്കുക. 28തുുമാസ് പറഞ്ഞു: എന്റെ ഇലാഹായ റബ്ബേ! 29ഈസാഅൽ മസീഹ് അവനോടു പറഞ്ഞു: നീ എന്നെ മുഖദാവിൽ കണ്ടതുകൊണ്ടു ഈമാൻ വെച്ചു; കാണാതെ തന്നെ ഈമാൻ വെക്കുന്നവര്‍ നസീബുള്ളവർ.


മത്തി 28:16-20  

പ്രേഷിതദൗത്യം

16ഈസാ അൽ മസീഹ് നിര്‍ദേശിച്ചതു പോലെ പതിനൊന്നു സാഹാബികളും ഗലീലിയിലെ ജബലിലേക്കു പോയി. 17ഈസാ അൽ മസീഹിനെ കണ്ടപ്പോള്‍ അവര്‍ ഈസാ അൽ മസീഹിന് സുജൂദ് ചെയ്തു. എന്നാല്‍, ചിലര്‍ സംശയിച്ചു. 18ഈസാ അൽ മസീഹ് അവരെ സമീപിച്ച്, അരുളിച്ചെയ്തു: ജന്നത്തിലും ദുനിയാവിലുമുള്ള എല്ലാ സുൽത്തത്തും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. 19ആകയാല്‍, നിങ്ങള്‍പോയി എല്ലാ ഖൌമുകളെയും സാഹബാക്കളാക്കുവിന്‍. 20പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാറൂഹിന്റെയും ഇസ്മിൽ അവര്‍ക്കു ഗുസൽ നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം ഇത്വാഅത്ത് അവർക്ക് തഅലീം നൽകുവിൻ. ഖിയാമത്ത് വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും.


അൽ അഫ് രാൽ 1:8-11  

8എന്നാല്‍, റൂഹുൽ ഖുദ്ദൂസ് നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഖുവ്വത്ത് കൂടും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ദുനിയാവിൻറെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു ശുഹൂദുകളായിരിക്കുകയും ചെയ്യും. 9ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍, അവര്‍ നോക്കി നില്‍ക്കേ, ഈസാ അൽ മസീഹ് ഉയരങ്ങങ്ങളിലേക്ക് സുഊദാക്കപ്പെട്ടു; ഒരു മേഘം വന്ന് ഈസാ അൽ മസീഹ് അവരുടെ കാഴ്ചയില്‍ നിന്നു മറച്ചു. 10ഈസാ അൽ മസീഹ് സമാഇലേക്കു പോകുന്നത് അവര്‍ നോക്കിനില്‍ക്കുമ്പോള്‍, വെള്ള ലിബാസ് ധരിച്ച രണ്ടു മലക്കുകൾ അവരുടെ മുമ്പില്‍ ളുഹൂറാക്കപ്പെട്ടു 11പറഞ്ഞു : അല്ലയോ ഗലീലിയരേ, നിങ്ങള്‍ സമാഇലേക്കു നോക്കി നില്‍ക്കുന്നതെന്ത്? നിങ്ങളില്‍ നിന്നു ജന്നത്തിലേക്ക് എടുക്കപ്പെട്ട ഈസാ അൽ മസീഹ്, ജന്നത്തിലേക്ക്‌ പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും.


യഹിയ്യ 3:16-17  

16എന്തെന്നാല്‍, ഈസാ(അ)ല്‍ ഈമാൻ വെക്കുന്ന ഏതൊരാളും ഹലാക്കായി പോകാതെ ആഖിറത്തിൽ ഹയാത്തുൽ അബദിയാ ലഭിക്കുന്നതിനു വേണ്ടി, തന്‍റെ ഏകമൌലൂദിനെ നല്‍കുവാന്‍ തക്കവിധം അള്ളാഹു ദുനിയാവിനെ അത്രമാത്രം ഹുബ്ബ് വച്ചു. 17അള്ളാഹു ഇബ്നുള്ളയെ ദുനിയാവിലേക്കയച്ചത് ഈ ദുനിയാവിനെ ഹിസാബു ചെയ്യുവാനല്ല. ഈസാ(അ) വഴി ദുനിയാവിലുള്ളവരെയെല്ലാം സുബര്‍ഗ്ഗത്തിലാക്കുന്നതിനു വേണ്ടിയാണ്.


റോമാകാര്‍ക്കെഴുതിയ ലേഖനം 10:9-10  

9ആകയാല്‍, ഈസാ അൽ മസീഹ് റബ്ബിൽ ആലമീനായ തമ്പുരാനാണെന്ന് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും അള്ളാഹു ഈസാ അൽ മസീഹിനെ വഫാത്തായവരില്‍ നിന്ന് ഉയിര്‍പ്പിച്ചു എന്നു ഖൽബില്‍ ഈമാനാക്കുകയും ചെയ്താല്‍ നീ ഇഖ് ലാസിലാകും. 10എന്തുകൊണ്ടെന്നാല്‍, ഇൻസാൻ ഖൽബു കൊണ്ട് ഈമാനാക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരം കൊണ്ട് ഏറ്റുപറയുകയും തന്‍മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു.