ലൂക്കാ 23:32-56
32കുറ്റവാളികളായ മറ്റു രണ്ടു പേരെക്കൂടെ ഈസാ അൽ മസീഹിനോടൊപ്പം ഖതിൽ അവര്‍ കൂട്ടിക്കൊണ്ടുപോയി. 33തലയോട് എന്നു ഇസ്മ് ഉള്ള മകാനിൽ അവര്‍ വന്നു. അവിടെ അവര്‍ ഈസാ അൽ മസീഹിനെ കുരിശില്‍ തറച്ചു; ആ കുറ്റവാളികളെയും-ഒരുവനെ ഈസാ അൽ മസീഹിൻറെ യമീൻ വശത്തും ഇതരനെ ഇടത്തു വശത്തും-ക്രൂശിച്ചു. 34ഈസാ അൽ മസീഹ് പറഞ്ഞു: യാ അബ്ബീ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറഫാകുന്നില്ല. ഈസാ അൽ മസീഹിൻറെ ലിബസുകൾ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു. 35ഖൌമ് നോക്കിനിന്നു. പ്രമാണികളാകട്ടെ ഈസാ അൽ മസീഹിനെ മക്കാറാക്കി പറഞ്ഞു: ഇദ്ദേഹം മറ്റുള്ളവരെ രക്ഷിച്ചു. ഇദ്ദേഹം അള്ളാഹുവിന്‍റെ മസീഹ് ആണെങ്കില്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്‍, തന്നെത്തന്നെ രക്ഷിക്കട്ടെ. 36ജുനൂദുകള്‍ ഖരീബിൽ വന്ന് വിനാഗിരി കൊടുത്ത് ഈസാ അൽ മസീഹിനെ മക്കാറാക്കി പറഞ്ഞു: 37നീ യഹൂദരുടെ രാജാവാണെങ്കില്‍ നഫ്സിയായി രക്ഷിക്കുക. 38ഇദ്ദേഹം യഹൂദരുടെ മലിക് എന്ന ഒരു ലിഖിതം ഈസാ അൽ മസീഹിൻറെ തലക്കുമീതെ ഉണ്ടായിരുന്നു.
39കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ ഈസാ അൽ മസീഹിനെ ഫസാദാക്കി പറഞ്ഞു; നീ അൽ മസീഹല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക! 40അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു: നീ റബ്ബിനെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയില്‍ തന്നെയാണല്ലോ. 41നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക സമറത്ത് നമുക്കു ലഭിച്ചിരിക്കുന്നു. ഇദ്ദേഹം ഒരു ജറീമത്തും ചെയ്തിട്ടില്ല. 42അവന്‍ തുടര്‍ന്നു: ഓ ഈസാ, നീ ജന്നത്തില്‍ പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ! 43ഈസാ അൽ മസീഹ് അവനോട് അരുളിച്ചെയ്തു: ഹഖായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ ജന്നത്തില്‍ ആയിരിക്കും.
ഈസാ അൽ മസീഹിന്‍റെ മരണം
44അപ്പോള്‍ തഖ് രീബൻ ആറാം മണിക്കൂര്‍ ആയിരുന്നു. ഒന്‍പതാം മണിക്കൂര്‍ വരെ അർള് മുഴുവന്‍ ള്വലമ് വ്യാപിച്ചു. 45ശംസ് ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി. 46ഈസാ അൽ മസീഹ് ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: യാ അബ്ബീ, അങ്ങയുടെ യദുകളില്‍ എന്‍റെ റൂഹിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് ഈസാ അൽ മസീഹ് ഹയാത്ത് വെടിഞ്ഞു. 47ഈ സംഭവമെല്ലാം കണ്ടു നിന്നിരുന്ന കതീബയിലെ ളാബിത്വ് അള്ളാഹുവെ ഹംദ് ചെയ്തു പറഞ്ഞു: ഈ ഇൻസാൻ തീര്‍ച്ചയായും നീതിമാനായിരുന്നു. 48കാഴ്ച നള്റാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാറത്തടിച്ചു കൊണ്ടു തിരിച്ചുപോയി. 49ഈസാ അൽ മസീഹിൻറെ പരിചയക്കാരും ഗലീലിയില്‍ നിന്ന് ഈസാ അൽ മസീഹിനെ അനുഗമിച്ചിരുന്ന ഹുർമകളും അകലെ ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു.
ഈസാ അൽ മസീഹിന്‍റെ ഖബറടക്കം
50യഹൂദരുടെ ഒരു പട്ടണമായ അരിമത്തിയായില്‍ നിന്നുള്ള യൂസുഫ് എന്നൊരുവന്‍ അവിടെ ഉണ്ടായിരുന്നു. ആലോചനാ മജിലിസിലെ അംഗമായ അവന്‍ നല്ലവനും നീതിമാനുമായിരുന്നു. 51അവന്‍ അവരുടെ ആലോചനകളിലോ പ്രവൃത്തികളിലോ പങ്കുചേര്‍ന്നിരുന്നില്ല; അള്ളാഹുവിൻറെ ദൌല പ്രതീക്ഷിച്ചിരിക്കുകയുമായിരുന്നു. 52അവന്‍ പീലാത്തോസിന്‍റെ ഖരീബിലെത്തി ഈസാ അൽ മസീഹിന്‍റെ ജിസ്മ് ചോദിച്ചു. 53അവന്‍ അതു താഴെയിറക്കി ഒരു തുണിയില്‍ പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ ഖബറടക്കിയിട്ടില്ലാത്തതുമായ ഒരു ഖബറില്‍ വച്ചു. 54അന്ന് ഒരുക്കത്തിന്‍റെ ദിവസമായിരുന്നു; സാബത്തിന്‍റെ ആരംഭവുമായിരുന്നു. 55ഗലീലിയില്‍ നിന്ന് ഈസാ അൽ മസീഹിനോടൊപ്പം വന്നിരുന്ന സ്ത്രീകള്‍ അവനോടൊപ്പം പോയി ഖബറിടം കണ്ടു. ഈസാ അൽ മസീഹ് എങ്ങനെ ഖബറടക്കി എന്നും കണ്ടു. 56അവര്‍ തിരിച്ചു ചെന്ന് സുഗന്ധ ദ്രവ്യങ്ങളും ലേപന വസ്തുക്കളും തയ്യാറാക്കി. സാബത്തില്‍ അവര്‍ നിയമാനുസൃതം വിശ്രമിച്ചു.