അൽ-ആവിയാനി (ലേവ്യാ) 4  

പാപപരിഹാര ഖുർബാനി

4 1അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) മൂസാ നബി (അ) യോട് അരുളിച്ചെയ്തു:

2യിസ്രായിലാഹ് ജനത്തോടു പറയുക, ചെയ്യരുത് എന്നു അള്ളാഹു വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നിനെതിരായി ആരെങ്കിലും അറിവില്ലായ്മമൂലം പാപം ചെയ്യുന്നുവെന്നിരിക്കട്ടെ.

3ഇങ്ങനെ പാപം ചെയ്ത് ജനങ്ങളുടെമേല്‍ കുറ്റം വരുത്തിവയ്ക്കുന്നത് അഭിഷിക്തനായ ഇമാമാണെങ്കില്‍ അവന്‍ ഊനമറ്റ ഒരു കാളക്കുട്ടിയെ അള്ളാഹുവിനു പാപപരിഹാര ഖുർബാനിയായി സമര്‍പ്പിക്കണം. 4അതിനെ ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ അവിടുത്തെ സന്നിധിയില്‍ കൊണ്ടുവന്ന് അതിന്‍െറ തലയില്‍ കൈവച്ചതിനുശേഷം അതിനെ കൊല്ലണം. 5അഭിഷിക്ത ഇമാം കാളക്കുട്ടിയുടെ കുറെ രക്തമെടുത്ത് ഖയാമത്തുൽ ഇബാദത്തിലേക്കു കൊണ്ടുവരണം. 6അവന്‍ തന്റെ വിരല്‍ രക്തത്തില്‍ മുക്കി അതില്‍ ഒരു ഭാഗം അള്ളാഹുവിന്‍െറ സന്നിധിയില്‍ ബൈത്തുള്ളയുടെ തിരശ്ശീലയുടെ മുന്‍പില്‍ ഏഴു പ്രാവശ്യം തളിക്കണം. 7പിന്നീട് രക്തത്തില്‍ കുറച്ചെടുത്തു ബൈത്തുല്‍ മുഖദസ്സില്‍ അള്ളാഹുവിന്റെ സന്നിധിയില്‍ ധൂപപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ച രക്തം ബൈത്തുല്‍ മുഖദസ്സിന്‍െറ വാതില്‍ക്കലുള്ള ദഹന ഖുർബാനിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം. 8പാപപരിഹാര ഖുർബാനികുള്ള കാളക്കുട്ടിയുടെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സു മുഴുവനും എടുക്കണം. 9അതിന്റെ ഇരു വൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്സും കരളിനു മുകളിലുള്ള നെയ് വലയും എടുക്കണം. 10സമാധാന ഖുർബാനിക്കുള്ള കാളയില്‍ നിന്നെന്നപോലെ ഇമാം അവയെടുത്ത് ദഹന ഖുർബാനിപീഠത്തില്‍ വച്ചു ദഹിപ്പിക്കണം. 11എന്നാല്‍, കാളക്കുട്ടിയുടെ തോലും മാംസം മുഴുവനും തലയും കാലുകളും ആന്തരികാവയവങ്ങളും ചാണകവും 12കാളയെ മുഴുവനും - പാളയത്തിനു വെളിയില്‍ ചാരമിടുന്ന വൃത്തിയുള്ള സ്ഥലത്തുകൊണ്ടുചെന്ന് കത്തുന്ന വിറകിന്‍മേല്‍ വച്ചു ദഹിപ്പിക്കണം. ചാരം ഇടുന്ന സ്ഥലത്തുതന്നെ അതിനെ ദഹിപ്പിക്കണം.

13യിസ്രായിലാഹ് സമൂഹം മുഴുവന്‍ അറിവില്ലായ്മ മൂലം പാപം ചെയ്യുകയും അള്ളാഹു വിലക്കിയിരിക്കുന്നതില്‍ ഏതെങ്കിലുമൊന്നു ചെയ്തു കുറ്റക്കാരാകുകയും അക്കാര്യം അവരുടെ ശ്രദ്ധയില്‍ പെടാതിരിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ; 14എന്നാല്‍, തങ്ങളുടെ പാപത്തെക്കുറിച്ചറിയുമ്പോള്‍ പാപപരിഹാര ഖുർബാനിക്കായി സമൂഹം മുഴുവന്‍ ഒരു കാളക്കുട്ടിയെ കാഴ്ചവയ്ക്കുകയും അതിനെ ബൈത്തുല്‍ മുഖദസ്സിന്റെ വാതില്‍ക്കല്‍ കൊണ്ടുവരുകയും വേണം. 15സമൂഹത്തിലെ ശ്രേഷ്ഠന്‍മാര്‍ അള്ളാഹുവിന്റെ സന്നിധിയില്‍വച്ച് കാളക്കുട്ടിയുടെ തലയില്‍ കൈകള്‍ വയ്ക്കണം; അതിനെ അവിടുത്തെ മുന്‍പില്‍വച്ചു കൊല്ലണം. 16അഭിഷിക്തനായ ഇമാം കാളക്കുട്ടിയുടെ കുറെരക്തം ഖയാമത്തുൽ ഇബാദത്തിലേക്കു കൊണ്ടുവരണം. 17അവന്‍ രക്തത്തില്‍ വിരല്‍ മുക്കി അള്ളാഹുവിന്‍െറ സന്നിധിയില്‍ തിരശ്ശീലയ്ക്കു മുന്‍പില്‍ ഏഴു പ്രാവശ്യം തളിക്കണം. 18കുറെ രക്തമെടുത്ത് ഖയാമത്തുൽ ഇബാദത്തില്‍ അള്ളാഹുവിന്റെ സന്നിധിയിലുള്ള ഖുർബാനിപീഠത്തിന്‍െറ കൊമ്പുകളില്‍ പുരട്ടണം. ബാക്കി രക്തം ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കലുള്ള ദഹന ഖുർബാനിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം. 19അതിന്റെ മേദസ്സു മുഴുവനുമെടുത്ത് ഖുർബാനിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. 20പാപപരിഹാര ഖുർബാനിക്കുള്ള കാളക്കുട്ടിയെയെന്നപോലെ ഈ കാളക്കുട്ടിയെയും ദഹിപ്പിക്കണം. അങ്ങനെ അവര്‍ക്കുവേണ്ടി ഇമാം പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവരുടെ കുറ്റം ക്ഷമിക്കപ്പെടും. 21അനന്തരം കാളയെ ഖയാമത്തുൽ ഇബാദത്തിനു വെളിയില്‍ കൊണ്ടുപോയി ആദ്യത്തെ കാളയെ ദഹിപ്പിച്ചതുപോലെ ദഹിപ്പിക്കണം. ഇത് സമൂഹത്തിനു വേണ്ടിയുള്ള പാപപരിഹാര ഖുർബാനിയാണ്.

22ഒരു ഭരണാധികാരി അള്ളാഹു വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്ന് അറിവില്ലായ്മമൂലം ചെയ്തു കുറ്റക്കാരനാകുന്നുവെന്നിരിക്കട്ടെ. 23അവന്‍ തന്റെ തെറ്റു മനസ്സിലാക്കുമ്പോള്‍ ഊനമറ്റ ഒരു കോലാട്ടിന്‍ മുട്ടനെ അള്ളാഹുവിനു ഖുർബാനിയര്‍പ്പിക്കണം. 24അവന്‍ അതിന്റെ തലയില്‍ കൈവയ്ക്കുകയും റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ ദഹന ഖുർബാനിക്കായി മൃഗങ്ങളെ കൊല്ലുന്ന സ്ഥലത്തുവച്ച് അതിനെ കൊല്ലുകയും വേണം. ഇത് ഒരു പാപപരിഹാര ഖുർബാനിയാണ്. 25ഇമാം കുറച്ചു രക്തമെടുത്ത് അതില്‍ വിരല്‍ മുക്കി ദഹന ഖുർബാനിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ചത് ഖുർബാനിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം. 26അതിന്റെ മേദസ്സു മുഴുവനും സമാധാന ഖുർബാനിക്കുള്ള മൃഗത്തിന്‍െറ മേദസ്സുപോലെ ഖുർബാനിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അങ്ങനെ ഇമാം അവന്റെ പാപത്തിനു പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും.

27ജനങ്ങളിലാരെങ്കിലും അള്ളാഹു വിലക്കിയിട്ടുള്ളതില്‍ ഏതെങ്കിലുമൊന്ന് അറിവില്ലായ്മകൊണ്ടു ചെയ്തു കുറ്റക്കാരനായെന്നിരിക്കട്ടെ. 28അവന്‍ തന്റെ തെറ്റു മനസ്സിലാക്കുമ്പോള്‍ ഊനമറ്റ ഒരു പെണ്‍കോലാടിനെ പാപപരിഹാരത്തിനായി സമര്‍പ്പിക്കണം. 29അവന്‍ ഖുർബാനിമൃഗത്തിന്റെ തലയില്‍ കൈവയ്ക്കുകയും ദഹന ഖുർബാനിക്കുള്ള സ്ഥലത്തുവച്ച് അതിനെ കൊല്ലുകയും വേണം. 30ഇമാം കുറച്ചു രക്തമെടുത്ത് അതില്‍ വിരല്‍ മുക്കി ദഹന ഖുർബാനിപീഠത്തിന്‍െറ കൊമ്പുകളില്‍ പുരട്ടുകയും ശേഷിച്ചത് ഖുർബാനിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കുകയും വേണം. 31സമാധാന ഖുർബാനിക്കുള്ള മൃഗത്തില്‍ നിന്നു മേദസ്സു മാറ്റിയെടുക്കുന്നതുപോലെ അതിന്റെ മേദസ്സു മുഴുവന്‍ എടുത്തു ഇമാം അള്ളാഹുവിനു പ്രീതികരമായ സൗരഭ്യത്തിനായി ഖുർബാനിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അങ്ങനെ ഇമാം അവനുവേണ്ടി പരിഹാരം ചെയ്യണം. അപ്പോള്‍ തെറ്റു ക്ഷമിക്കപ്പെടും.

32പാപപരിഹാര ഖുർബാനിക്കായി ചെമ്മരിയാടിനെയാണു കൊണ്ടുവരുന്നതെങ്കില്‍ അത് ഊനമറ്റ പെണ്ണാടായിരിക്കണം. 33അതിന്റെ തലയില്‍ കൈവച്ചതിനുശേഷം ദഹന ഖുർബാനി മൃഗത്തെ കൊല്ലുന്ന സ്ഥലത്തുവച്ച് അതിനെ പാപപരിഹാര ഖുർബാനിക്കായി കൊല്ലണം. 34ഇമാം അതിന്റെ കുറച്ചു രക്തമെടുത്ത് അതില്‍ വിരല്‍ മുക്കി ദഹന ഖുർബാനിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ചത് ഖുർബാനിപീഠത്തിന്‍െറ ചുവട്ടില്‍ ഒഴിക്കണം. 35സമാധാന ഖുർബാനിക്കുള്ള ആട്ടിന്‍കുട്ടിയില്‍ നിന്ന് എന്നപോലെ അതിന്റെ മേദസ്സു മുഴുവനും എടുക്കണം. ഇമാം അതു അള്ളാഹുവിനു ദഹന ഖുർബാനിയായി ഖുർബാനിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അങ്ങനെ ഇമാം അവന്‍െറ പാപങ്ങള്‍ക്കു പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും.


Footnotes