യൂദാ 1  

അഭിവാദനം

1 1കലിമത്തുള്ള വ ഖുർബാനുള്ള സയ്യിദുൽ ബഷിർ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ ദാസനും യാഖൂബിന്റെ സഹോദരനുമായ യൂദാ, അബ്ബാ അൽ ഖാലിഖ് അള്ളാഹുവിനാല്‍ സ്‌നേഹിക്കപ്പെടുന്നവരും കലിമത്തുള്ള വ ഖുർബാനുള്ള സയ്യിദുൽ ബഷിർ ഈസാ അൽ മസീഹിനു വേണ്ടി കാത്തു സൂക്ഷിക്കപ്പെടുന്നവരുമായ വിളിക്കപ്പെട്ടവര്‍ക്ക് എഴുതുന്നത്: 2നിങ്ങളില്‍ കരുണയും സമാധാനവും സ്‌നേഹവും സമൃദ്ധമായി ഉണ്ടാകട്ടെ!

വ്യാജോപദേഷ്ടാക്കള്‍

3പ്രിയപ്പെട്ടവരേ, നമുക്കു പൊതുവായി ലഭിച്ചിരിക്കുന്ന രക്ഷയെക്കുറിച്ചു നിങ്ങള്‍ക്ക് എഴുതുവാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ്, ഔലിയാക്കൾക്ക് (ഖുർബാനുള്ള ഈസായാൽ വിശുദ്ധീകരിക്കപ്പെട്ടവർ) എന്നന്നേക്കുമായി ഏല്‍പിച്ചുകൊടുത്തിരിക്കുന്ന ദീനി ഈമാനു വേണ്ടി പോരാടണമെന്ന് ഉപദേശിച്ചു കൊണ്ടു നിങ്ങള്‍ക്ക് എഴുതേണ്ടി വന്നിരിക്കുന്നത്. 4പണ്ടുതന്നെ ശിക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്. അവര്‍ നമ്മുടെ അള്ളാഹുവിന്റെ ഫദുലുൽ ഇലാഹിയെ തങ്ങളുടെ അശുദ്ധ ജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള സയ്യിദുൽ ബഷിർ ഈസാ അൽ മസീഹിനെ തള്ളിപ്പറയുകയും ചെയ്യുന്നു.

5നിങ്ങള്‍ക്ക് എല്ലാകാര്യങ്ങളും നല്ലപോലെ അറിയാമെങ്കിലും, ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തണമെന്നു ഞാനാഗ്രഹിക്കുന്നു. ഈജിപ്തു ദേശത്തു നിന്ന് ഇസ്രായിലാഹ് ജനത്തെ രക്ഷിച്ച റബ്ബുൽ ആലമീൻ, ഈമാൻ വെക്കാതിരുന്നവരെ പിന്നീടു നശിപ്പിച്ചു. 6സ്വന്തം നില മറന്നു തങ്ങളുടേതായ വാസസ്ഥാനം ഉപേക്ഷിച്ചു കളഞ്ഞ മലക്കുകളെ, മഹാദിനത്തിലെ വിധിവരെ അവിടുന്ന് അന്ധകാരത്തില്‍ നിത്യ ബന്ധനത്തില്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന് ഓര്‍ക്കുക. 7അതുപോലെ തന്നെ, സോദോമിനെയും ഗൊമോറായെയും അവയെ അനുകരിച്ചു ഭോഗാസക്തിയിലും വ്യഭിചാരത്തിലും മുഴുകിയ ചുറ്റുമുള്ള പട്ടണങ്ങളെയും നിത്യാഗ്‌നിയുടെ ശിക്ഷയ്ക്കു വിധേയമാക്കി അവിടുന്ന് എല്ലാവര്‍ക്കും ദൃഷ്ടാന്തം നല്‍കിയിരിക്കുന്നു.

8സ്വപ്നങ്ങളില്‍ നിമഗ്‌നരായിരിക്കുന്ന ഈ മനുഷ്യര്‍ ശരീരത്തെ അശുദ്ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയും ചെയ്യുന്നു. 9പ്രധാന മലക്കായ മിഖായേല്‍ മൂസാ നബിയുടെ മയ്യത്തിനെച്ചൊല്ലി, ഇബിലീസിനോടു തര്‍ക്കിച്ചപ്പോള്‍ അവനെ കുറ്റപ്പെടുത്തി ഒരു നിന്ദാ വചനം പോലും ഉച്ചരിക്കാന്‍ തുനിഞ്ഞില്ല; പിന്നെയോ, റബ്ബുൽ ആലമീൻ നിന്നെ ശാസിക്കട്ടെ എന്നുമാത്രം പറഞ്ഞു. 10ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്‌സിലാകാത്ത എല്ലാ കാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്‍മ വാസനകൊണ്ടു മനസ്‌സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയും ചെയ്യുന്നു. 11അവര്‍ക്കു ദുരിതം! എന്തുകൊണ്ടെന്നാല്‍, അവര്‍ ഖാബീലിന്റെ മാര്‍ഗത്തിലൂടെ നടക്കുകയും ലാഭേച്ഛകൊണ്ട് ബാലാമിന്റെ തെറ്റില്‍ ചെന്നു വീഴുകയും കോറായുടെ പ്രക്‌ഷോഭത്തില്‍ നശിക്കുകയും ചെയ്യുന്നു. 12തങ്ങളുടെ കാര്യം മാത്രം നോക്കി നിര്‍ഭയം തിന്നുകുടിച്ചു മദിക്കുന്ന അവര്‍ നിങ്ങളുടെ സ്‌നേഹവിരുന്നുകള്‍ക്കു കളങ്കമാണ്; അവര്‍ കാറ്റിനാല്‍ തുരത്തപ്പെടുന്ന ജലശൂന്യമായ മേഘങ്ങളാണ്; ഉണങ്ങി കട പുഴകിയ ഫലശൂന്യമായ ശരത്കാല വൃക്ഷം പോലെയാണ്. 13അവര്‍ തങ്ങളുടെ തന്നെ ലജ്ജയുടെ നുരയുയര്‍ത്തുന്ന ഉന്‍മത്ത തരംഗങ്ങളാണ്; വഴിതെറ്റിപ്പോകുന്ന നക്ഷത്രങ്ങളാണ്. അവര്‍ക്കുവേണ്ടി അന്ധകാര ഗര്‍ത്തങ്ങള്‍ എന്നേക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു.

14ആദത്തില്‍ നിന്ന് ഏഴാം തലമുറക്കാരനായ ഇദ്രീസ് പ്രവചിച്ചത് ഇവരെക്കുറിച്ചാണ്: കണ്ടാലും, റബ്ബുൽ ആലമീൻ തന്റെ ഔലിയാക്കളുടെ പതിനായിരങ്ങളോടുകൂടെ ആഗതനായിരിക്കുന്നു. 15എല്ലാവരുടെയും മേല്‍ വിധി നടത്താനും സകല ദുഷ്ടരെയും, അവര്‍ ചെയ്ത സകല ദുഷ്‌കര്‍മങ്ങളുടെ പേരിലും തനിക്ക് എതിരായി പറഞ്ഞ എല്ലാ ക്രൂര വാക്കുകളുടെ പേരിലും, കുറ്റം വിധിക്കാനും അവിടുന്നു വന്നു. 16അവര്‍ പിറുപിറുക്കുന്നവരും അസംതൃപ്തരും തങ്ങളുടെ ദുരാശകള്‍ക്കൊത്തവിധം നടക്കുന്നവരും വമ്പുപറയുന്നവരും കാര്യസാധ്യത്തിനു വേണ്ടി മുഖ സ്തുതി പറയുന്നവരും ആണ്.

താക്കീതും ഉപദേശവും

17എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള സയ്യിദുൽ ബഷിർ ഈസാ അൽ മസീഹിന്റെ റസൂലുമാരാല്‍ മുന്‍കൂട്ടി പറയപ്പെട്ട വചനങ്ങള്‍ ഓര്‍ക്കുവിന്‍. 18അവര്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്: തങ്ങളുടെ ദുഷ്ടമായ അധമ വികാരങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന പരദൂഷകര്‍ അവസാന നാളുകളില്‍ വരും. 19റൂഹുൽ ഖുദ്ധൂസില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്. 20എന്നാല്‍, പ്രിയപ്പെട്ടവരേ, നിങ്ങള്‍ റൂഹുൽ ഖുദ്ധൂസിനാല്‍ ദുആ ഇരന്നുകൊണ്ട്, നിങ്ങളുടെ പവിത്രമായ ദീനി ഈമാനില്‍ അഭിവൃദ്ധി പ്രാപിക്കുവിന്‍. 21നിത്യ ജീവിതത്തിനായി നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള സയ്യിദുൽ ബഷിർ ഈസാ അൽ മസീഹിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് അള്ളാഹുവിൻറെ സ്‌നേഹത്തില്‍ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിന്‍. 22ചഞ്ചലചിത്തരോട് അനുകമ്പ കാണിക്കുവിന്‍. 23അഗ്‌നിയില്‍ അകപ്പെട്ടവരെ പിടിച്ചു കയറ്റുവിന്‍. മാംസ ദാഹത്താല്‍ കളങ്കിതരായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട് ഭയത്തോടെ അവരോടു കരുണ കാണിക്കുവിന്‍.

24വീഴാതെ നിങ്ങളെ കാത്തുകൊള്ളാനും തന്റെ മഹത്വത്തിന്റെ സന്നിധിയില്‍ നിങ്ങളെ കളങ്കരഹിതരായി സന്തോഷത്തോടെ നിറുത്താനും കഴിവുള്ള 25നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള സയ്യിദുൽ ബഷിർ ഈസാ അൽ മസീഹ് വഴി നമ്മുടെ രക്ഷകനായ ഏക മഅബൂദിനു സ്തുതിയും മഹത്വവും ശക്തിയും ആധിപത്യവും സര്‍വകാലത്തിനു മുന്‍പും ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമീന്‍.


Footnotes