യഹിയ്യാ 4:1-26
ഈസാ അൽ മസീഹും സമരിയാക്കാരിയും
4 1യഹ്യാ[a] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) നെക്കാള്‍ അധികം ആളുകളെ താന്‍ ശിഷ്യപ്പെടുത്തുകയും ഗുസല്‍ നല്‍കുകയും ചെയ്യുന്നുവെന്ന് ഫരിസേയര്‍ കേട്ടതായി ഈസാ [b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് അറിഞ്ഞു. 2വാസ്തവത്തില്‍, സാഹബാക്കളാല്ലാതെ ഈസാ അൽ മസീഹ് നേരിട്ട് ആര്‍ക്കും ഗുസല്‍ നല്‍കിയില്ല. 3അൽ മസീഹ് യൂദയാ വിട്ട് വീണ്ടും ഗലീലിയിലേക്കു പുറപ്പെട്ടു. 4അൽ മസീഹ് സമരിയായിലൂടെ കടന്നു പോകേണ്ടിയിരുന്നു. 5സമരിയായിലെ സിക്കാര്‍ എന്ന പട്ടണത്തില്‍ ഈസാ അൽ മസീഹ് എത്തി. യാഖൂബ (അ) ന്റെ മകന് യൂസുഫ് നബി (അ) നു നല്കിയ വയലിനടുത്താണ് ഈ പട്ടണം. 6യാഖൂബ് നബി (അ) ന്റെ കിണര്‍ അവിടെയാണ്. യാത്ര ചെയ്തു ക്ഷീണിച്ച ഈസാ അൽ മസീഹ് ആ കിണറിന്റെ കരയില്‍ ഇരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു.
7ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളം കോരാന്‍ വന്നു. ഈസാ അൽ മസീഹ് അവളോട് എനിക്കു കുടിക്കാന്‍ തരുക എന്നു പറഞ്ഞു. 8ഈസാ അൽ മസീഹ്ന്റെ സാഹബാക്കളാകട്ടെ, ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പട്ടണത്തിലേക്കു പോയിരുന്നു. 9ആ സമരിയാക്കാരി ഈസാ അൽ മസീഹിനോടു ചോദിച്ചു: അങ്ങുന്നു ഒരു ജൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ ചോദിക്കുന്നതെന്ത്? ജൂദരും സമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമൊന്നുമില്ലല്ലോ. 10ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: അള്ളാഹുവിന്റെ ബര്‍ക്കത്ത് എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അദ്ദേഹം നിനക്കു തരുകയും ചെയ്യുമായിരുന്നു. 11അവള് പറഞ്ഞു: റബ്ബേ, വെള്ളം കോരാന്‍ അങ്ങേക്കു പാത്രമില്ല; കിണറോ ആഴമുള്ളതും. പിന്നെ ഈ ജീവ ജലം അങ്ങേക്കു എവിടെ നിന്നു കിട്ടും? 12ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ പിതാവായ യാഖൂബ് നബി (അ) ക്കാള്‍ വലിയവനാണോ അങ്ങുന്ന് ? അവനും അവന്റെ മക്കളും കന്നുകാലികളും ഈ കിണറ്റില്‍ നിന്നാണു കുടിച്ചിരുന്നത്. 13ഈസാഅൽ മസീഹ് പറഞ്ഞു: ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. 14എന്നാല്‍, ഞാന്‍ നല്കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്കുന്ന ജലം അവനില്‍ ഹയാത്തുല്‍ ജന്നത്തിലേക്ക് നിര്‍ഗളിക്കുന്ന അരുവിയാകും. 15അപ്പോള്‍ അവള് പറഞ്ഞു: ആ ജലം എനിക്കു തരുക. മേലില്‍ എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാന്‍ ഞാന്‍ ഇവിടെ വരുകയും വേണ്ടല്ലോ.
16ഈസാ അൽ മസീഹ് പറഞ്ഞു: നീ ചെന്ന് നിന്റെ ഷൊഹറിനെ കൂട്ടിക്കൊണ്ടു വരുക. 17എനിക്കു ഷൊഹറില്ല എന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: എനിക്കു ഷൊഹറില്ല എന്നു നീ പറഞ്ഞതു ശരിയാണ്. 18നീ അഞ്ചു നിക്കാഹ് കഴിച്ചിരുന്നു. എന്നാല്‍ ഇപ്പോഴുള്ളവന്‍ നിന്റെ ഷൊഹറല്ല. നീ പറഞ്ഞതു സത്യമാണ്. 19അവള് പറഞ്ഞു: റബ്ബേ, അങ്ങ് ഒരു മുഹ്ജിസാത്താണെന്നു ഞാന്‍ മനസ്സിലാക്കുന്നു. 20ഞങ്ങളുടെ പിതാക്കന്മാര് ഈ മലയില്‍ ഇബാദത്ത് നടത്തി; എന്നാല്‍, യഥാര്‍ഥമായ ഇബാദത്ത്ഖാന ജറുസലെമിലാണ് എന്നു നിങ്ങള്‍ പറയുന്നു. 21ഈസാ അൽ മസീഹ് പറഞ്ഞു: സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ അള്ളാഹുവിന് ഇബാദത്ത് ചെയ്യാത്ത കാലം വരുന്നു. 22നിങ്ങള്‍ അറിയാത്തതിന് ഇബാദത്ത് ചെയ്യുന്നു. ഞങ്ങള്‍ അറിയുന്നതിനെ ഇബാദത്ത് ചെയ്യുന്നു. എന്തെന്നാല്‍, നജാത്ത് ജൂദരില്‍ നിന്നാണ്. 23എന്നാല്‍, യഥാര്‍ഥ ഇബാദത്തുകാര്‍ റൂഹിലും സത്യത്തിലും അള്ളാഹുവിന് ഇബാദത്ത് ചെയ്യുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ഇബാദത്ത് തന്നെയാണ് അള്ളാഹു[c] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) അന്വേഷിക്കുന്നതും. 24അള്ളാഹു റൂഹാണ്. അവിടുത്തെ ഇബാദത്ത് ചെയ്യുന്നവര്‍ റൂഹിലും സത്യത്തിലുമാണ് ഇബാദത്ത് ചെയ്യണ്ടത്. 25ആ സ്ത്രീ പറഞ്ഞു: ഈസാ- അല്‍മസീഹ്- വരുമെന്ന് എനിക്ക് അറിയാം. അൽ മസീഹ് വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും. 26ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അൽ മസീഹ്.
യഹിയ്യാ 4:39-42
39ഞാന്‍ ചെയ്തതെല്ലാം അൽ മസീഹ് എന്നോടു പറഞ്ഞു എന്ന ആ സ്ത്രീയുടെ സാക്ഷ്യം മൂലം പട്ടണത്തിലെ സമരിയാക്കാരില്‍ അനേകര്‍ ഈസാ[d] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹില്‍ വിശ്വസിച്ചു. 40ആ സമരിയാക്കാര്‍ അൽ മസീഹിൻറെ അടുത്തു വന്നു തങ്ങളോടൊത്തു വസിക്കണമെന്ന് ഈസാ അൽ മസീഹിനോട് അപേക്ഷിക്കുകയും ഈസാ അൽ മസീഹ് രണ്ടു ദിവസം അവിടെ താമസിക്കുകയും ചെയ്തു. 41ഈസാ അൽ മസീഹിൻറെ കലാം ശ്രവിച്ച മറ്റു പലരും അൽ മസീഹ്ല് വിശ്വസിച്ചു. 42അവര്‍ ആ സ്ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്റെ വാക്കു മൂലമല്ല. കാരണം, ഞങ്ങള്‍തന്നെ നേരിട്ടു ശ്രവിക്കുകയും ഇദ്ദേഹമാണു യഥാര്‍ഥത്തില്‍ ലോക രക്ഷകന് എന്ന് മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.