യഹിയ്യാ 3:1-21  

ഈസാ അൽ മസീഹും നിക്കൊദേമോസും

3 1ഫരിസേയരില്‍ നിക്കൊദേമോസ് എന്നു പേരായ ഒരു ജൂദ പ്രമാണിയുണ്ടായിരുന്നു. 2അവന്‍ രാത്രി ഈസാ അൽ മസീഹ്ന്‍റെ അടുത്തു വന്നു പറഞ്ഞു: ഉസ്താദ്, അങ്ങ് അള്ളാഹുവില്‍ നിന്നു വന്ന ഒരു ഇമാമാണെന്നു ഞങ്ങള്‍ അറിയുന്നു. അള്ളാഹു കൂടെയില്ലെങ്കില്‍ ഒരുവനും അവിടുന്നു ചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. 3അൽ മസീഹ് പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ജന്നത്ത് നസീബാകയില്ല. 4നിക്കൊദേമോസ് ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? ഉമ്മാന്‍റെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കുവാന്‍ കഴിയുമോ? 5ഈസാ അൽ മസീഹ് പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വെള്ളത്താലും റൂഹിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ജന്നത്തില്‍ പ്രവേശിക്കുക സാധ്യമല്ല. 6മാംസത്തില്‍ നിന്നു ജനിക്കുന്നതു മാംസമാണ്; റൂഹില്‍ നിന്നു ജനിക്കുന്നത് റൂഹും. 7നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതു കൊണ്ടു നീ വിസ്മയിക്കേണ്ടാ.

8കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെ നിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് റൂഹില്‍ നിന്നു ജനിക്കുന്ന ഏവനും. 9ഇതെല്ലാം എങ്ങനെ സംഭവിക്കും എന്നു നിക്കൊദേമോസ് ചോദിച്ചു. 10ഈസാ അൽ മസീഹ് പറഞ്ഞു: നീ ഇസ്രായേലിലെ ഒരു ഇമാമല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസ്സിലാകുന്നില്ലേ? 11സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഞങ്ങള്‍ അറിയുന്നവയെപ്പറ്റി സംസാരിക്കുന്നു; കണ്ടവയെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുന്നില്ല. 12ഈ ദുനിയാവിലെ കാര്യങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞത് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ ജന്നത്തിലെ കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? 13ജന്നത്തില്‍ നിന്നിറങ്ങി വന്ന ഇബ്നുള്ള അല്ലാതെ മറ്റാരും ഇതുവരെ ജന്നത്തില്‍ കയറിയിട്ടില്ല. 14മൂസാ നബി (അ) മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതു പോലെ, 15തന്നില്‍ വിശ്വസിക്കുന്നവനു നിത്യ ജീവന്‍ ഉണ്ടാകേണ്ടതിന് ഇബ്നുള്ളയും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.

16എന്തെന്നാല്‍, ഈസാ അല്‍ മസീഹില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ ജന്നത്ത് നസീബാകുന്നതിനു വേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം (കുർബാനുള്ളാ) അള്ളാഹു ദുനിയാവിനെ അത്രമാത്രം സ്നേഹിച്ചു. 17അള്ളാഹു ഇബ്നുള്ളയെ ദുനിയാവിലേക്കയച്ചത് ഈ ദുനിയാവിനെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, ഈസാ വഴി ദുനിയാവിലുള്ളവരെല്ലാം സുബര്‍ഗ്ഗത്തിലാകുന്നതിനാണ്. 18ഈസാ അല്‍ മസീഹില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, അള്ളാഹുവിന്‍റെ ഏകജാതന്‍റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ജഹന്നത്തിനു വിധിക്കപ്പെട്ടിരിക്കുന്നു. 19ഇതാണു ശിക്ഷാവിധി: അല്‍ നൂര്‍ ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ അല്‍ നൂറിനേക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു. 20തിന്‍മ പ്രവര്‍ത്തിക്കുന്നവന്‍ അല്‍ നൂറിനെ വെറുക്കുന്നു. അവന്‍റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല. 21സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്‍റെ പ്രവൃത്തികള്‍ അള്ളാഹുവിന്‍റെ അയ്ക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.