യഹിയ്യാ 18:1-  

ഈസാ അൽ മസീഹിനെ ബന്ധിക്കുന്നു

(മത്തായി 26:47-56; മര്‍ക്കോസ് 14:43-50)

18 1ഇതു പറഞ്ഞശേഷം ഈസാ അൽ മസീഹ് സാഹബാക്കളോടു കൂടെ കെദ്രോണ്‍ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു. ഈസാ അൽ മസീഹ് മും സാഹബാക്കളും അതില്‍ പ്രവേശിച്ചു.


യഹിയ്യാ 19:1-16  

19 1പീലാത്തോസ് ഈസാ അൽ മസീഹിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു. പടയാളികള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി അൽ മസീഹ്ന്‍റെ തലയില്‍ വച്ചു; 2ഒരു ചോന്ന മേല്‍കുപ്പായം അവനെ അണിയിച്ചു. 3അവര്‍ നബിയുടെ അടുക്കല്‍ വന്ന് ജൂദരുടെ രാജാവേ, സലാം! എന്നു പറഞ്ഞ് കൈ കൊണ്ട് അവനെ അടിച്ചു.

4പീലാത്തോസ് വീണ്ടും പുറത്തു വന്ന് അവരോടു പറഞ്ഞു: ഒരു കുറ്റവും ഞാന്‍ നബിയില്‍ കാണുന്നില്ല എന്നു നിങ്ങള്‍ അറിയാന്‍ ഇതാ,അൽ മസീഹിനെ നിങ്ങളുടെ അടുത്തേക്കു കൊണ്ടുവരുന്നു. 5മുള്‍ക്കിരീടവും ചോന്ന മേല്‍ക്കുപ്പായവും ധരിച്ച് ഈസാ അൽ മസീഹ് പുറത്തേക്കു വന്നു. അപ്പോള്‍ പീലാത്തോസ് അവരോടു പറഞ്ഞു: ഇതാ, മനുഷ്യന്‍!

6അൽ മസീഹിനെ കണ്ടപ്പോള്‍ ഇമാം പ്രമുഖന്‍മാരും സേവകരും വിളിച്ചു പറഞ്ഞു: മസീഹിനെ ക്രൂശിക്കുക! അൽ മസീഹിനെ ക്രൂശിക്കുക! പീലാത്തോസ് പറഞ്ഞു: നിങ്ങള്‍ തന്നെ അൽ മസീഹിനെ കൊണ്ടു പോയി ക്രൂശിച്ചുകൊള്ളുവിന്‍; എന്തെന്നാല്‍, ഞാന്‍ അൽ മസീഹില്‍ ഒരു കുറ്റവും കാണുന്നില്ല.

7ജൂദര്‍ പറഞ്ഞു: ഞങ്ങള്‍ക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇദ്ദേഹം മരിക്കണം. കാരണം, ഇദ്ദേഹം തന്നെത്തന്നെ ഇബ്നുള്ളയെന്നു അവകാശപ്പെടുന്നു.

8ഇതു കേട്ടപ്പോള്‍ പീലാത്തോസ് കൂടുതല്‍ ഭയപ്പെട്ടു. 9അവന്‍ വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് ഈസാ അൽ മസീഹ് നോടു ചോദിച്ചു: നീ എവിടെ നിന്നാണ്? ഈസാ അൽ മസീഹ് മറുപടിയൊന്നും പറഞ്ഞില്ല. 10പീലാത്തോസ് ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ?

11ഈസാഅൽ മസീഹ് പറഞ്ഞു: ഉന്നതത്തില്‍ നിന്നു നല്‍കപ്പെട്ടില്ലായിരുന്നു വെങ്കില്‍ എന്‍റെ മേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്‍, എന്നെ നിനക്കേല്‍പിച്ചു തന്നവന്‍റെ പാപം കൂടുതല്‍ ഗൗരവമുള്ളതാണ്.

12അപ്പോള്‍ മുതല്‍ പീലാത്തോസ് നബിയെ വിട്ടയ്ക്കാന്‍ ശ്രമമായി. എന്നാല്‍, ജൂദര്‍ വിളിച്ചു പറഞ്ഞു: ഇവനെ മോചിപ്പിക്കുന്ന പക്ഷം നീ സീസറിന്‍റെ സ്നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഏവനും സീസറിന്‍റെ വിരോധിയാണ്.

13ഈ വാക്കുകള്‍ കേട്ടപ്പോള്‍ പീലാത്തോസ് ഈസാ അൽ മസീഹനെ പുറത്തേക്കു കൊണ്ടു വന്ന്, കല്‍ത്തളം-ഹെബ്രായ ഭാഷയില്‍ ഗബ്ബാത്ത-എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് ന്യായാസനത്തില്‍ ഇരുന്നു. 14അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ ജൂദരോടു പറഞ്ഞു:

15ഇതാ, നിങ്ങളുടെ രാജാവ്! അവര്‍ വിളിച്ചു പറഞ്ഞു: കൊണ്ടുപോകൂ, അൽ മസീഹിനെ കൊണ്ടു പോയി കുരിശില്‍ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമെന്നോ? ഇമാം പ്രമുഖന്‍മാര്‍ പറഞ്ഞു: സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല.

16അപ്പോള്‍ അവന്‍ ഈസാ അൽ മസീഹിനെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു.