യഹിയ്യ 11:1-44  

ലാആസറിന്റെ മൌത്ത്

11 1ലാആസര്‍ എന്നു ഇസ്മ് ഉള്ള ഒരുവന്‍ മരീള് ആയി. ഇവന്‍ മറിയത്തിന്‍റെയും അവളുടെ ഉഖ്തിയായ മര്‍ത്തായുടെയും ഖരിയ്യയായ ബഥാനിയായില്‍ നിന്നുള്ളവനായിരുന്നു. 2ഈ മറിയമാണു അത്തറു കൊണ്ട് ഈസാ(അ)നെ പൂശുകയും തന്‍റെ ശഅറ് കൊണ്ട് ഈസാ(അ)ന്റെ രിജ് ലുകൾ തുടയ്ക്കുകയും ചെയ്തത്. ഇവളുടെ അഖുവായ ലാആസറാണു മരീളായത്. 3യാ സയ്യിദരേ, ഇതാ, അങ്ങ് ഹുബ്ബ് വെക്കുന്നവന്‍ മരീളായിരിക്കുന്നു എന്നു പറയാന്‍ ആ ഉഖ്താനിമാർ ഈസാ(അ)ന്റെ ഖരീബിലേക്ക് ആളയച്ചു. 4അതു കേട്ടപ്പോള്‍ ഈസാ(അ) പറഞ്ഞു: ഈ മരീള് മൌത്തില്‍ അവസാനിക്കാനുള്ളതല്ല; പിന്നയോ, അള്ളാഹുവിന്‍റെ ഖുദ്റരത്തിനും അതുവഴി ഇബ്നുള്ള തംജീദ് പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്.

5ഈസാ(അ) മര്‍ത്തായെയും അവളുടെ ഉഖ്തിയെയും ലാആസറിനെയും ഹുബ്ബ് ചെയ്തിരുന്നു. 6എങ്കിലും, അവന്‍ മരീളായി എന്നു കേട്ടിട്ടും ഈസാ(അ) താന്‍ പാർത്തിരുന്ന സ്ഥലത്തു തന്നെ രണ്ടു യൌമ് കൂടി ചെലവഴിച്ചു. 7അതിനു ബഅ്ദായായി, ഈസാ(അ) സ്വഹാബികളോടു പറഞ്ഞു: നമുക്ക് വീണ്ടും ജൂദയായിലേക്കു പോകാം. 8സ്വഹാബികള്‍ ചോദിച്ചു: യാ മുഅല്ലീം, ജൂദര്‍ ഇപ്പോള്‍ത്തന്നെ അങ്ങയെ യെർമി ചെയ്യാൻ തേടുകയായിരുന്നല്ലോ. എന്നിട്ടും അങ്ങോട്ടു പോവുകയാണോ? 9ഈസാ(അ) ഇജാപത്ത് പറഞ്ഞു: നഹാറിനു പന്ത്രണ്ടു മണിക്കൂറില്ലേ? നഹാറിൽ നടക്കുന്നവന്‍ കാല്‍തട്ടി വീഴുന്നില്ല. ഈ ദുനിയാവിന്റെ നൂർ അവന്‍ കാണുന്നു. 10ലൈലത്തിൽ നടക്കുന്നവന്‍ തട്ടിവീഴുന്നു. കാരണം, അവനു പ്രകാശമില്ല. 11ഈസാ(അ) തുടര്‍ന്നു: നമ്മുടെ ഹബീബായ ലാആസര്‍ നൌമിലാണ്. അവനെ ഉണര്‍ത്താന്‍ ഞാന്‍ പോകുന്നു. 12സ്വഹാബികള്‍ പറഞ്ഞു: മുഅല്ലീം, നൌമിലാണെങ്കില്‍ അവന്‍ മഅഫിറത്താകും. 13ഈസാ(അ) അവന്റെ വഫാത്തിനെക്കുറിച്ചാണു സംസാരിച്ചത്. എന്നാല്‍, നൌമിന്റെ ഇസ്ത്റാഹത്തിനെക്കുറിച്ചാണ് അവിടുന്ന് പറഞ്ഞതെന്ന് അവര്‍ കരുതി. 14അപ്പോള്‍ ഈസാ(അ) സറാഹത്തായി അവരോടു പറഞ്ഞു: ലാആസര്‍ വഫാത്തായി. 15നിങ്ങള്‍ ഈമാൻ കൊള്ളേണ്ടതിന്, ഞാന്‍ അവിടെ മഅജൂദല്ലാത്തതിൽ നിങ്ങളെ പ്രതി ഞാന്‍ സഈദാകുന്നു. നമുക്ക് അവന്‍റെ ഖരീബിലേക്കു പോകാം. 16ദീദിമോസ് എന്ന തുുമാസ് അപ്പോള്‍ മറ്റു സ്വഹാബികളോടു പറഞ്ഞു: അദ്ദേഹത്തോടൊപ്പം വഫാത്താവാന്‍ നമുക്കും പോകാം.

ഈസാ(അ) അസ്തിആദത്തും ഹയാത്തും

17ലാആസര്‍ കബറടക്കപ്പെട്ടിട്ടു നാലു യൌമായെന്ന് ഈസാ(അ) അവിടെയെത്തിയപ്പോള്‍ അറഫായി. 18ബഥാനിയാ ജറുസലെമിന് അടുത്ത് തഖ് രീബൻ രണ്ടു മൈല്‍ ദൂരത്തായിരുന്നു. 19അനേകം ജൂദര്‍ മര്‍ത്തായെയും മറിയത്തെയും അവരുടെ അഖുവിന്റെ മൌത്തിനെ തുടർന്ന് അവരെ റാഹത്താക്കാന്‍ വന്നിരുന്നു. 20ഈസാ(അ) വരുന്നു എന്നറിഞ്ഞപ്പോള്‍ മര്‍ത്താ ചെന്ന് അവരെ ഖുബൂൽ ചെയ്തു. എന്നാല്‍, മറിയം ബൈത്തില്‍ത്തന്നെ ഇരുന്നു. 21മര്‍ത്താ ഈസാ(അ)നോടു പറഞ്ഞു: യാ സയ്യിദ്, അങ്ങ് മൌജൂദായിരുന്നെങ്കില്‍ എന്‍റെ അഖു മൌത്താകില്ലായിരുന്നു. 22എന്നാല്‍, അങ്ങ് ചോദിക്കുന്നതെന്തും അള്ളാഹു അങ്ങെക്കു തമാമാക്കുമെന്ന് എനിക്കറഫാണ്. 23ഈസാ(അ) പറഞ്ഞു: നിന്‍റെ അഖു സയഖൂമാകും. 24മര്‍ത്താ പറഞ്ഞു: ഖിയാമത്ത് നാളിലെ അസ്തിആദത്തില്‍ അവന്‍ സയഖൂമാകുമെന്നെനിക്കറിയാം. 25ഈസാ(അ) അവളോടു പറഞ്ഞു: ഞാനാണ് അസ്തിആദത്തും ഹയാത്തും. എന്നില്‍ ഈമാൻ വെക്കുന്നവന്‍ വഫാത്തായാലും ഹയാത്തിലാകും. 26അങ്ങനെ ഹയാത്താകുകയും എന്നില്‍ ഈമാൻ വെക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും വഫാത്താവുകയില്ല. ഇതിൽ നീ ഈമാൻ വെക്കുന്നുവോ? 27അവള്‍ പറഞ്ഞു: അതേ, യാ സയ്യിദ്! അങ്ങ് ദുനിയാവിലേക്കു വരാനിരുന്ന ഈസാ(അ) ആണെന്നു ഞാന്‍ ഈമാൻ വെക്കുന്നു.

ഈസാ(അ) കരയുന്നു

28ഇതു പറഞ്ഞിട്ട് അവള്‍ പോയി തന്‍റെ ഉഖ്തിയായ മറിയത്തെ വിളിച്ച്, ഇതാ, മുഅല്ലീം ഇവിടെയുണ്ട്; നിന്നെ വിളിക്കുന്നു എന്നു സ്വകാര്യമായിപ്പറഞ്ഞു. 29ഇതു കേട്ടയുടനെ അവള്‍ എഴുന്നേറ്റ് ഈസാ(അ)ന്റെ ഹള്റത്തിലേക്കു ചെന്നു. 30ഈസാ(അ) അപ്പോഴും ഖരീയ്യത്തിൽ എത്തിയിട്ടില്ലായിരുന്നു. മര്‍ത്താ കണ്ട മകാനിൽ തന്നെ ഈസാ(അ) നില്‍ക്കുകയായിരുന്നു. 31മറിയം സുറയായി എഴുന്നേറ്റു ഖുറൂജാകുന്നത് കണ്ട്, ബൈത്തിൽ അവളെ റാഹത്താക്കിയ ജൂദര്‍ അവളെ പിൻതുടർന്നു പോയി. അവള്‍ ഖബറിടത്തില്‍ കരയാന്‍ പോവുകയാണെന്ന് അവര്‍ കരുതി. 32മറിയം ഈസാ(അ) നിന്നിരുന്നിടത്തു വന്ന്, അദ്ദാഹത്തെ കണ്ടപ്പോള്‍ കാല്‍ക്കല്‍ വീണു പറഞ്ഞു: യാ സയ്യിദ്, അങ്ങ് ഇവിടെ മൌജൂദായിരുന്നെങ്കില്‍ എന്‍റെ അഖു മൌത്താവുമായിരുന്നില്ല. 33അവളും അവളോടുകൂടെയുള്ള ജൂദരും കരയുന്നതു കണ്ടപ്പോള്‍ ഈസാ(അ) റൂഹില്‍ നെടുവീര്‍പ്പിട്ടു കൊണ്ട് അസ്വസ്ഥനായി ചോദിച്ചു: 34അവനെ ഖബറടക്കിയിരിക്കുന്നത് എവിടെയാണ്? അവര്‍ അവനോടു പറഞ്ഞു: യാ സയ്യിദ്, വന്നു കാണുക. 35ഈസാ(അ) പൊട്ടിക്കരഞ്ഞു. 36അപ്പോള്‍ ജൂദര്‍ പറഞ്ഞു: നോക്കൂ, ഈസാ(അ) എത്ര മാത്രം അവനെ ഹുബ്ബ് വെച്ചിരുന്നു! 37എന്നാല്‍ അവരില്‍ ചിലര്‍ പറഞ്ഞു: അഅ്മിയുടെ എെന് മഫ്തൂഹാക്കിയ ഈ മനുഷ്യന് ഇവനെ മൌത്തില്‍ നിന്നു രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലേ?

ലാആസറിനെ സയഖൂം ചെയ്യുന്നു

38ഈസാ(അ) വീണ്ടും നെടുവീര്‍പ്പിട്ടു കൊണ്ടു ഖബറിടത്തില്‍ വന്നു. അത് ഒരു കഹ്ഫായിരുന്നു. അതിന്‍മേല്‍ ഒരു കബീറായ ഹജറും വച്ചിരുന്നു. 39ഈസാ(അ) പറഞ്ഞു: ആ ഹജറെടുത്തു മാറ്റുവിന്‍. മൌത്തായ ആളുടെ ഉഖ്തിയായ മര്‍ത്താ പറഞ്ഞു: യാ സയ്യിദ്, ഇപ്പോള്‍ റിഹ ചീത്തയായിരിക്കും. ഇത് അർബഅ യൌമായിരിക്കുന്നു. 40ഈസാ(അ) അവളോടു ചോദിച്ചു: ഈമാൻ വെച്ചാല്‍ നീ അള്ളാഹുവിന്‍റെ ഖുദ്റരത്ത് കാണുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ? 41അവര്‍ ഹജറെടുത്തു മാറ്റി. ഈസാ(അ) എെനുകളുയര്‍ത്തി പറഞ്ഞു: യാ അബ്ബീ, അങ്ങ് എന്‍റെ ദുഹ്ആ കേട്ടതിനാല്‍ ഞാന്‍ അങ്ങേക്കു ശുക്ർ ചെയ്യുന്നു. 42അങ്ങ് എന്‍റെ ദുഅ്ആ ദാഇമായി കേൾക്കുമെന്നും എനിക്കറഫാണ്. എന്നാല്‍, എന്നെ മുർസലാക്കിയവൻ അവിടുന്നാണെന്ന് ഈ ഹൌലയിലുള്ള ജനങ്ങൾ ഈമാൻ വെക്കുന്നതിനു വേണ്ടിയാണ് ഞാനിതു പറയുന്നത്. 43ഇതു പറഞ്ഞിട്ട് ഈസാ(അ) ഉച്ചത്തില്‍ പറഞ്ഞു: ലാആസറേ, ഖുറൂജാവുക. 44അപ്പോള്‍ മയ്യത്തായവന്‍ ഖുറൂജായി. അവന്‍ കഫൻ ചെയ്യപ്പെട്ട രൂപത്തിലായിരുന്നു. ഈസാ(അ) അവരോടു പറഞ്ഞു: അവന്‍റെ കഫനഴിക്കുവിന്‍. അവന്‍ പോകട്ടെ.