യാഖൂബ് 5  

ധനവാന്‍മാര്‍ക്കു മുന്നറിയിപ്പ്

5 1ധനവാന്‍മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത് ഉച്ചത്തില്‍ നിലവിളിക്കുവിന്‍. 2നിങ്ങളുടെ സമ്പത്ത് ക്ഷയിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴു അരിച്ചു പോയി. 3നിങ്ങളുടെ സ്വര്‍ണത്തിനും വെള്ളിക്കും കറപിടിച്ചിരിക്കുന്നു. ആ കറ നിങ്ങള്‍ക്കെതിരായ സാക്ഷ്യമായിരിക്കും. തീ പോലെ അതു നിങ്ങളുടെ മാംസത്തെ തിന്നു കളയും. അവസാന നാളുകളിലേക്കാണ് നിങ്ങള്‍ സമ്പത്തു ശേഖരിച്ചുവച്ചത്. 4നിങ്ങളുടെ നിലങ്ങളില്‍ നിന്നു വിളവു ശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി മാലിക്കി യവ്മുദ്ദീൻ റബ്ബുൽ ആലമീന്റെ കര്‍ണപുടങ്ങളില്‍ എത്തിയിരിക്കുന്നു. 5നിങ്ങള്‍ ഭൂമിയില്‍ ആഡംബര പൂര്‍വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസത്തേക്കു നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങള്‍ കൊഴുപ്പിച്ചിരിക്കുന്നു. 6നീതിമാന്‍ നിങ്ങളെ എതിര്‍ത്തു നിന്നില്ല. എന്നിട്ടും, നിങ്ങള്‍ അവനെ കുറ്റം വിധിക്കുകയും കൊല്ലുകയും ചെയ്തു.

കാത്തിരിക്കുവിന്‍

7സഹോദരരേ, റബ്ബുൽ ആലമീന്റെ ആഗമനം വരെ ക്ഷമയോടെ കാത്തിരിക്കുവിന്‍. ഭൂമിയില്‍നിന്നു നല്ല ഫലങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി കൃഷിക്കാരന്‍ ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്ഷമയോടെ പ്രതീക്ഷിച്ചിരിക്കുന്നതു പോലെ 8നിങ്ങളും ക്ഷമയോടെയിരിക്കുവിന്‍; ദൃഢ ചിത്തരായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍, റബ്ബുൽ ആലമീന്റെ ആഗമനം അടുത്തിരിക്കുന്നു. 9നിങ്ങള്‍ വിധിക്കപ്പെടാതിരിക്കാന്‍, എന്റെ സഹോദരരേ, ഒരുവന്‍ മറ്റൊരുവനു വിരോധമായി പിറുപിറുക്കരുത്. ന്യായാധിപന്‍ ഇതാ, വാതില്‍ക്കല്‍ നില്‍ക്കുന്നു. 10സഹോദരരേ, റബ്ബുൽ ആലമീന്റെ നാമത്തില്‍ സംസാരിച്ച അംബിയാക്കളെ സഹനത്തിന്റെയും ക്ഷമയുടെയും മാതൃകയായി നിങ്ങള്‍ സ്വീകരിക്കുവിന്‍. 11ഇതാ, പീഡ സഹിക്കുന്നവരെ ഭാഗ്യവാന്‍മാരായി നാം കരുതുന്നു. അയ്യൂബിന്റെ ദീര്‍ഘ സഹനത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. റബ്ബുൽ ആലമീൻ അവസാനം അവനോട് എന്തു ചെയ്തുവെന്നും അവിടുന്ന് എത്രമാത്രം ദയയും കാരുണ്യവുമുള്ളവനാണെന്നും നിങ്ങള്‍ക്കറിയാമല്ലോ.

12എന്റെ സഹോദരരേ, സര്‍വോപരി, നിങ്ങള്‍ ആണയിടരുത്. ജന്നത്തിനെക്കൊണ്ടും ഭൂമിയെക്കൊണ്ടും മറ്റൊന്നിനെയും കൊണ്ടും അരുത്. ശിക്ഷാവിധിയില്‍ വീഴാതിരിക്കാന്‍ നിങ്ങള്‍ അതേ എന്നു പറയുമ്പോള്‍ അതേ എന്നും അല്ല എന്നു പറയുമ്പോള്‍ അല്ല എന്നുമായിരിക്കട്ടെ!

രോഗിക്കുവേണ്ടിയുള്ള ദുആ

13നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ ദുഈ ഇരക്കട്ടെ. ആഹ്ളാദിക്കുന്നവന്‍ സ്തുതിഗീതം ആലപിക്കട്ടെ. 14നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ ജാമിയ്യായിലെ ശ്രേഷ്ഠന്‍മാരെ വിളിക്കട്ടെ. അവര്‍ സയ്യിദിനാ റബ്ബുൽ ആലമീന്റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനു വേണ്ടി ദുആ ഇരക്കട്ടെ. 15ഈമാനോടെയുള്ള ദുആ രോഗിയെ സുഖപ്പെടുത്തും; റബ്ബുൽ ആലമീൻ അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും. 16നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും ദുആ ഇരക്കുകയും ചെയ്യുവിന്‍. നീതിമാന്റെ ദുആ വളരെ ശക്തിയുള്ളതും ഫലദായകവുമാണ്. 17ഇല്യാസ് നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കാന്‍ അവന്‍ തീക്ഷ്ണതയോടെ ദുആ ഇരന്നു. ഫലമോ, മൂന്നു വര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴ പെയ്തില്ല. 18വീണ്ടും അവന്‍ ദുആ ഇരന്നു. അപ്പോള്‍ ആകാശം മഴ നല്‍കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.

19എന്റെ സഹോദരരേ, നിങ്ങളില്‍ ഒരാള്‍ സത്യത്തില്‍നിന്നു വ്യതിചലിക്കുകയും അവനെ വേറൊരാള്‍ തിരിച്ചു കൊണ്ടുവരുകയും ചെയ്യുന്നെങ്കില്‍ 20പാപിയെ തെറ്റായ മാര്‍ഗത്തില്‍ നിന്നു പിന്തിരിക്കുന്നവന്‍, തന്റെ റൂഹിനെ മരണത്തില്‍ നിന്നു രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങള്‍ തുടച്ചുമാറ്റുകയും ചെയ്യുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.