സൂറ അൽ-വജ്ഹ 12  

ഇബ്രാമിനെ വിളിക്കുന്നു

12 1അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) ഇബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചു തരുന്ന നാട്ടിലേക്കു പോവുക. 2ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്വരമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. 3നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും.

4അള്ളാഹുവിന്‍റെ കല്‍പന പ്രകാരം ഇബ്രാം യാത്ര ആരംഭിച്ചു. ലൂത്ത് നബി (അ) അവന്റെ കൂടെ തിരിച്ചു. ഹാരാന്‍ ദേശത്തോടു വിട പറഞ്ഞപ്പോള്‍ ഇബ്രാമിനു എഴുപത്തഞ്ചു വയസ്സു പ്രായമായിരുന്നു. 5ഇബ്രാം ബീവി സാറായിയെയും സഹോദര പുത്രന്‍ ലൂത്ത് നബി (അ) യെയും കൂടെക്കൊണ്ടു പോയി. ഹാരാനില്‍ തങ്ങള്‍ നേടിയ സമ്പത്തും ആളുകളുമായി അവര്‍ കാനാന്‍ ദേശത്തേക്കു പുറപ്പെട്ട്, അവിടെ എത്തിച്ചേര്‍ന്നു. 6ഇബ്രാം ആ ദേശത്തിലൂടെ സഞ്ചരിച്ച് ഷെക്കെമില്‍, മോറെയുടെ ഓക്കുമരം വരെ എത്തി. അക്കാലത്തു കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു. 7അള്ളാഹു ഇബ്രാമിനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: ഈ നാടു നിന്റെ സന്തതികള്‍ക്കു ഞാന്‍ കൊടുക്കും. തനിക്കു പ്രത്യക്ഷപ്പെട്ട അള്ളാഹുവിന് ഇബ്രാം അവിടെ ഒരു ഖുർബാനിപീഠം പണിതു. 8അവിടെ നിന്ന് അവന്‍ ബഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേക്കു കടന്ന്, അവിടെ ബഥേലിനു കിഴക്കും ആയിക്കു പടിഞ്ഞാറുമായി താവളമടിച്ചു. അവിടെ ഒരു ഖുർബാനിപീഠം പണിത്, അള്ളാഹുവിന്റെ നാമം വിളിച്ചു. 9അവിടെ നിന്ന് ഇബ്രാം നെഗെബിനു നേരേ യാത്ര തുടര്‍ന്നു.

ഇബ്രാം ഈജിപ്തില്‍

10അവിടെ ഒരു ക്ഷാമമുണ്ടായി. കടുത്ത ക്ഷാമമായിരുന്നതിനാല്‍ ഈജിപ്തില്‍ പോയി പാര്‍ക്കാമെന്നു കരുതി ഇബ്രാം അങ്ങോട്ടു തിരിച്ചു. 11ഈജിപ്തിലെത്താറായപ്പോള്‍ ബീവി സാറായിയെ വിളിച്ച് അവന്‍ പറഞ്ഞു: നീ കാണാന്‍ അഴകുള്ളവളാണെന്ന് എനിക്കറിയാം. 12നിന്നെ കാണുമ്പോള്‍ ഈജിപ്തുകാര്‍ പറയും: ഇവള്‍ അവന്റെ ബീവിയാണ്. എന്നിട്ട് എന്നെ അവര്‍ കൊന്നുകളയും. നിന്നെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യും. 13നീ മൂലം എനിക്കാപത്തുണ്ടാകാതിരിക്കാന്‍, നിന്നെപ്രതി അവര്‍ എന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി, നീ എന്റെ സഹോദരിയാണെന്നു പറയണം. 14അവര്‍ ഈജിപ്തിലെത്തി. അവള്‍ കാണാന്‍ വളരെ അഴകുള്ളവളാണെന്ന് ഈജിപ്തുകാര്‍ക്കു മനസ്സിലായി. 15അവളെ കണ്ടപ്പോള്‍ ഫറവോയുടെ സേവകന്‍മാര്‍ അവളെപ്പറ്റി ഫറവോയോടു പുകഴ്ത്തിപ്പറഞ്ഞു. അവള്‍ ഫറവോയുടെ കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു. 16ഫറവോ അവളെപ്രതി ഇബ്രാമിനോടു നന്നായി പെരുമാറി. അവന് ആടുകള്‍, കാളകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വേലക്കാര്‍, വേലക്കാരികള്‍ എന്നിവ ലഭിച്ചു.

17പക്ഷേ, ഇബ്രാമിന്‍െറ ബീവി സാറായിയെ പ്രതി അള്ളാഹു ഫറവോയെയും കുടുംബത്തെയും മഹാമാരികളാല്‍ പീഡിപ്പിച്ചു. 18തന്‍മൂലം ഫറവോ ഇബ്രാമിനെ വിളിച്ചു പറഞ്ഞു: നീ ഈ ചെയ്തത് എന്താണ്? 19അവള്‍ നിന്റെ ബീവിയാണെന്ന് എന്നോടു പറയാതിരുന്നത് എന്തുകൊണ്ട്? അവള്‍ സഹോദരിയാണ് എന്നു നീ പറഞ്ഞതെന്തിന്? അതുകൊണ്ടല്ലേ ഞാനവളെ ബീവിയായി സ്വീകരിച്ചത്? ഇതാ നിന്റെ ബീവി. അവളെയും കൊണ്ട് സ്ഥലം വിടുക. 20ഫറവോ തന്റെ ആള്‍ക്കാര്‍ക്ക് ഇബ്രാമിനെക്കുറിച്ചു കല്‍പന കൊടുത്തു. അവര്‍ അവനെയും ബീവിയെയും അവന്റെ വസ്തുവകകളോടുകൂടെ യാത്രയാക്കി.


Footnotes