സൂറ അൽ-വജ്ഹ 6:5-
5ഭൂമിയില് മനുഷ്യന്‍െറ ദുഷ്ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്‍െറ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും അള്ളാഹു കണ്ടു.
സൂറ അൽ-വജ്ഹ 7
ജലപ്രളയം
7 1അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) നൂഹ് നബി (അ) യോട് അരുളിച്ചെയ്തു:നീയും കുടുംബവും കപ്പലില്‍ പ്രവേശിക്കുക. ഈ തലമുറയില് നിന്നെ ഞാന്‍ നീതിമാനായി കണ്ടിരിക്കുന്നു. 2ഭൂമുഖത്ത് അവയുടെ വംശം നില നിര്‍ത്താന്‍ വേണ്ടി ശുദ്ധിയുള്ള സര്‍വ മൃഗങ്ങളിലും നിന്ന് ആണും പെണ്ണുമായി ഏഴു ജോഡിയും ശുദ്ധിയില്ലാത്ത മൃഗങ്ങളില് നിന്ന് ആണും പെണ്ണുമായി ഒരു ജോഡിയും 3ആകാശത്തിലെ പറവകളില്‍നിന്ന് പൂവനും പിടയുമായി ഏഴു ജോഡിയും കൂടെ കൊണ്ടു പോവുക. 4ഏഴു ദിവസവും കൂടി കഴിഞ്ഞാല്‍ നാല്‍പതു രാവും നാല്‍പതു പകലും ഭൂമുഖത്തെല്ലാം ഞാന്‍ മഴപെയ്യിക്കും; ഞാന്‍ സൃഷ്ടിച്ച സകല ജീവജാലങ്ങളെയും ഭൂതലത്തില്‍ നിന്നു തുടച്ചു മാറ്റും. 5അള്ളാഹു കല്‍പിച്ചതെല്ലാം നൂഹ്[b] യഥാർത്ഥ ഹീബ്രു: נֹ֗חַ (nōaḥ) നബി (അ) ചെയ്തു.
6നൂഹ് നബി (അ) യ്ക്ക് അറുനൂറു വയസ്സുള്ളപ്പോഴാണ് ഭൂമുഖത്തു വെള്ളപ്പൊക്കമുണ്ടായത്. 7വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപെടാന് നൂഹ് നബി (അ) യും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും കപ്പലില്‍ കയറി. 8അള്ളാഹു കല്പിച്ചതു പോലെ ശുദ്ധിയുള്ളവയും 9അല്ലാത്തവയുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും, ആണും പെണ്ണുമായി ഈ രണ്ടുവീതം, നൂഹ് നബി (അ) യോടു കൂടെ കപ്പലില്‍ കയറി. 10ഏഴു ദിവസം കഴിഞ്ഞപ്പോള്‍ ഭൂമിയില് വെള്ളം പൊങ്ങിത്തുടങ്ങി.
11നൂഹ് നബി (അ) യുടെ ജീവിതത്തിന്‍െറ അറുനൂറാം വര്ഷം രണ്ടാം മാസം പതിനേഴാം ദിവസം അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകി, ആകാശത്തിന്‍െറ ജാലകങ്ങള്‍ തുറന്നു. 12നാല്‍പതു രാവും നാല്‍പതു പകലും മഴ പെയ്തുകൊണ്ടിരുന്നു. 13അന്നു തന്നെ നൂഹ് നബി (അ) യും ബീവിയും അവന്‍െറ പുത്രന്മാരായ സാം[c] യഥാർത്ഥ ഹീബ്രു: שֵׁ֖ם (šêm) , ഹൂദ് നബി (അ), ആദ് എന്നിവരും അവരുടെ ബീവിമാരും കപ്പലില്‍ കയറി. 14അവരോടൊത്ത് എല്ലായിനം വന്യ മൃഗങ്ങളും കന്നു കാലികളും ഇഴജന്തുക്കളും പക്ഷികളും കപ്പലില്‍ കടന്നു. 15ജീവനുള്ള സകല ജഡത്തിലും നിന്ന് ഈരണ്ടു വീതം നൂഹ് നബി (അ) യോടുകൂടി കപ്പലില്‍ കടന്നു. 16സകല ജീവജാലങ്ങളും, നൂഹ് നബി (അ) യോടു അള്ളാഹു കല്‍പിച്ചിരുന്നതു പോലെ, ആണും പെണ്ണുമായാണ് അകത്തു കടന്നത്. അള്ളാഹു നൂഹ് നബി (അ) യെ കപ്പലിലടച്ചു.
17വെള്ളപ്പൊക്കം നാല്‍പതുനാള്‍ തുടര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നു; കപ്പല് പൊങ്ങി ഭൂമിക്കു മുകളിലായി. 18ഭൂമിയില് ജലം വര്‍ധിച്ചുകൊണ്ടേയിരുന്നു. കപ്പല് വെള്ളത്തിനു മീതേയൊഴുകി. 19ജലനിരപ്പ് വളരെ ഉയര്‍ന്നു; ആകാശത്തിന് കീഴേ തലയുയര്‍ത്തി നിന്ന സകല പര്വതങ്ങളും വെള്ളത്തിനടിയിലായി. 20പര്വതങ്ങള്ക്കു മുകളില് പതിനഞ്ചു മുഴം വരെ വെള്ളമുയര്‍ന്നു. 21ഭൂമുഖത്തു ചരിക്കുന്ന എല്ലാ ജീവജാലങ്ങളും - പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും മനുഷ്യരും - ചത്തൊടുങ്ങി. 22കരയില്‍ വസിച്ചിരുന്ന പ്രാണനുള്ളവയെല്ലാം ചത്തു. 23ഭൂമുഖത്തു നിന്നു ജീവനുള്ളവയെയെല്ലാം - മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും - അവിടുന്നു തുടച്ചുമാറ്റി. നൂഹ് നബി (അ) യും അവനോടൊപ്പം കപ്പലിലുണ്ടായിരുന്നവരും മാത്രം അവശേഷിച്ചു. 24വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടു നിന്നു.
സൂറ അൽ-വജ്ഹ 8
ജലപ്രളയത്തിന്റെ അന്ത്യം
8 1നൂഹ്[d] യഥാർത്ഥ ഹീബ്രു: נֹ֗חַ (nōaḥ) നബി (അ) നെയും കപ്പലിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങളെയും കന്നു കാലികളെയും അള്ളാഹു [e] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) ഓര്‍ത്തു. 2അവിടുന്നു ഭൂമിയില് കാറ്റു വീശി; വെള്ളം ഇറങ്ങി. അഗാധങ്ങളിലെ ഉറവകള്‍ നിലച്ചു; ആകാശത്തിന്റെ ജാലകങ്ങള്‍ അടഞ്ഞു; മഴ നിലയ്ക്കുകയും ചെയ്തു. 3ജലം പിന്‍വാങ്ങിക്കൊണ്ടിരുന്നു. നൂറ്റമ്പതു ദിവസം കഴിഞ്ഞപ്പോള്‍ വെള്ളം വളരെ കുറഞ്ഞു. 4ഏഴാം മാസം പതിനേഴാം ദിവസം കപ്പല് അറാറാത്തു പര്വതത്തില് ഉറച്ചു. 5പത്തു മാസത്തേക്കു വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു. പത്താം മാസം ഒന്നാം ദിവസം പര്‍വ്വത ശിഖരങ്ങള്‍ കാണാറായി.
6നല്‍പതു ദിവസം കഴിഞ്ഞപ്പോള്‍ നൂഹ് നബി (അ) കപ്പലില്‍ താനുണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്ന്, 7ഒരു മലങ്കാക്കയെ പുറത്തു വിട്ടു. വെള്ളം വറ്റുവോളം അത് അങ്ങുമിങ്ങും പറന്നു നടന്നു. 8ഭൂമിയില് നിന്ന് വെള്ളമിറങ്ങിയോ എന്നറിയാന്‍ അവന്‍ ഒരു പ്രാവിനെയും വിട്ടു. 9കാലു കുത്താന്‍ ഇടം കാണാതെ പ്രാവു കപ്പലിലേക്കു തന്നെ തിരിച്ചുവന്നു. ഭൂമുഖത്തെല്ലാം അപ്പോഴും വെള്ളമുണ്ടായിരുന്നു. അവന്‍ കൈനീട്ടി പ്രാവിനെ പിടിച്ചു കപ്പലിലാക്കി. 10ഏഴു ദിവസം കൂടി കാത്തിട്ട് വീണ്ടും അവന്‍ പ്രാവിനെ കപ്പലിനു പുറത്തു വിട്ടു. 11വൈകുന്നേരമായപ്പോള്‍ പ്രാവു തിരിച്ചു വന്നു. കൊത്തിയെടുത്ത ഒരു ഒലിവില അതിന്‍െറ ചുണ്ടിലുണ്ടായിരുന്നു. വെള്ളമിറങ്ങിയെന്നു നൂഹ് നബി (അ) യ്ക്കു മനസ്സിലായി. 12ഏഴു നാള്‍കൂടി കഴിഞ്ഞ് അവന്‍ വീണ്ടും പ്രാവിനെ പുറത്തു വിട്ടു.
13അതു പിന്നെ തിരിച്ചു വന്നില്ല. നൂഹ് നബി (അ) യുടെ ജീവിതത്തിന്‍െറ അറുനൂറ്റിയൊന്നാം വര്ഷം ഒന്നാം മാസം ഒന്നാം ദിവസം ഭൂമുഖത്തെ വെള്ളം വറ്റിത്തീര്‍ന്നു. നൂഹ് നബി (അ) കപ്പലിന്റെ മേല്‍ക്കൂര പൊക്കി നോക്കി. ഭൂതലമെല്ലാം ഉണങ്ങിയിരുന്നു. 14രണ്ടാം മാസം ഇരുപത്തേഴാം ദിവസം ഭൂമി തീര്‍ത്തും ഉണങ്ങി. 15അള്ളാഹു നൂഹ് നബി (അ) യോടു പറഞ്ഞു : 16ബീവി, പുത്രന്മാര്, അവരുടെ ബീവിമാര്‍ എന്നിവരോടുകൂടി കപ്പലില്‍ നിന്നു പുറത്തിറങ്ങുക. 17കപ്പലിലുള്ള പക്ഷികളെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും എല്ലാം പുറത്തു കൊണ്ടുവരുക. സമൃദ്ധമായി പെരുകി, അവ ഭൂമിയില് നിറയട്ടെ. 18ബീവിയും പുത്രന്മാരും അവരുടെ ബീവിമാരുമൊത്ത് നൂഹ് നബി (അ) കപ്പലില്‍ നിന്നു പുറത്തു വന്നു. 19മൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളും, ഭൂമുഖത്തു ചലിക്കുന്നവയൊക്കെയും, ഇനം തിരിഞ്ഞു പുറത്തേക്കു പോയി.
നൂഹ് നബി (അ) ഖുർബാനിയര്‍പ്പിക്കുന്നു
20നൂഹ് നബി (അ) അള്ളാഹുവിന് ഒരു ഖുർബാനിപീഠം നിര്‍മിച്ചു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലും നിന്ന് അവന്‍ അവിടുത്തേക്ക് ഒരു ദഹന ഖുർബാനിയര്‍പ്പിച്ചു. 21ഹൃദ്യമായ ഗന്ധം ആസ്വദിച്ചപ്പോള്‍ അള്ളാഹു പ്രസാദിച്ചരുളി: മനുഷ്യന് കാരണം ദുനിയാിനെ ഇനിയൊരിക്കലും ഞാന്‍ ശപിക്കുകയില്ല. എന്തെന്നാല്‍ തുടക്കം മുതലേ അവന്റെ അന്തരംഗം തിന്മയിലേക്കു ചാഞ്ഞിരിക്കയാണ്. ഇപ്പോള്‍ ചെയ്തതുപോലെ ജീവജാലങ്ങളെയെല്ലാം ഇനിയൊരിക്കലും ഞാന്‍ നശിപ്പിക്കുകയില്ല. 22ഭൂമിയുള്ളിടത്തോളം കാലം വിതയും കൊയ്ത്തും, ചൂടും തണുപ്പും, വേനലും വര്‍ഷവും, രാവും പകലും നിലയ്ക്കുകയില്ല.
സൂറ അൽ-വജ്ഹ 9:1-17
നൂഹ് നബി (അ) യുമായി ഉടമ്പടി
9 1നൂഹ് നബി (അ) യെയും പുത്രന്മാരെയും അനുഗ്രഹിച്ചു കൊണ്ടു അള്ളാഹു പറഞ്ഞു: സന്താന പുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില് നിറയുവിന്‍. 2സകല ജീവികള്‍ക്കും - ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പക്ഷികള്ക്കും മണ്ണിലെ ഇഴജന്തുക്കള്‍ക്കും വെള്ളത്തിലെ മത്സ്യങ്ങള്‍ക്കും - നിങ്ങളെ ഭയമായിരിക്കും. അവയെല്ലാം ഞാന്‍ നിങ്ങളെ ഏല്‍പിച്ചിരിക്കുന്നു. 3ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്‍കിയതു പോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു. 4എന്നാല്‍ ജീവനോടു കൂടിയ, അതായത്, രക്തത്തോടു കൂടിയ മാംസം ഭക്ഷിക്കരുത്. 5ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കു ചോദിക്കും. ഓരോരുത്തനോടും സഹോദരന്‍െറ ജീവനു ഞാന്‍ കണക്കു ചോദിക്കും.
6മനുഷ്യരക്തം ചൊരിയുന്നവന്‍െറ രക്തം മനുഷ്യന് തന്നെ ചൊരിയും; കാരണം, എന്‍െറ സൂറത്തിലാണു ഞാന്‍ മനുഷ്യനെ സൃഷ്ടിച്ചത്.
7സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില് നിറയുവിന്‍.
8നൂഹ് നബി (അ) യോടും പുത്രന്‍മാരോടും അള്ളാഹു വീണ്ടും അരുളിച്ചെയ്തു : 9നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരു ഉടമ്പടി ചെയ്യുന്നു. 10അതോടൊപ്പം നിന്‍െറ കൂടെ പെട്ടകത്തില്‍ നിന്നു പുറത്തു വന്ന ജീവനുള്ള സകലതിനോടും - പക്ഷികള്, കന്നുകാലികള്, കാട്ടുജന്തുക്കള്‍ എന്നിവയോടും - 11നിങ്ങളുമായുള്ള എന്‍െറ ഉടമ്പടി ഞാന്‍ ഉറപ്പിക്കുന്നു. ഇനിയൊരിക്കലും വെള്ളപ്പൊക്കം കൊണ്ട് ജീവജാലങ്ങളെല്ലാം നശിക്കാന്‍ ഇടവരുകയില്ല. ഭൂമിയെ നശിപ്പിക്കാന് ഇനിയൊരു വെള്ളപ്പൊക്കമുണ്ടാവില്ല. 12അള്ളാഹു തുടര്‍ന്നരുളിച്ചെയ്തു: എല്ലാ തലമുറകള്‍ക്കും വേണ്ടി നിങ്ങളും സകല ജീവജാലങ്ങളുമായി ഞാന്‍ സ്ഥാപിക്കുന്ന എന്‍െറ ഉടമ്പടിയുടെ അടയാളം ഇതാണ് : 13ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്‍െറ വില്ലു ഞാന്‍ സ്ഥാപിക്കുന്നു. 14ഞാന്‍ ഭൂമിക്കു മേലേ മേഘത്തെ അയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും. 15നിങ്ങളും സര്‍വ ജീവജാലങ്ങളുമായുള്ള എന്‍െറ ഉടമ്പടി ഞാനോര്‍ക്കും. സര്‍വജീവനെയും നശിപ്പിക്കാന് പോരുന്ന ഒരു ജലപ്രളയം ഇനിയൊരിക്കലും ഉണ്ടാകയില്ല. 16മേഘങ്ങളില്‍ മഴവില്ലു തെളിയുമ്പോള്‍ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളുമായി ചെയ്ത എന്നേക്കുമുള്ള ഉടമ്പടി ഞാനോര്‍ക്കും. അള്ളാഹു നൂഹ് നബി (അ) യോട് അരുളിച്ചെയ്തു : 17ഭൂമുഖത്തുള്ള സകല ജീവികളുമായി ഞാന്‍ സ്ഥാപിക്കുന്ന ഉടമ്പടിയുടെ അടയാളം ഇതായിരിക്കും. നൂഹ് നബി (അ) യുടെ പുത്രന്മാര്