സൂറ അൽ-ഹശ്ർ 6
മൂസായെ ധൈര്യപ്പെടുത്തുന്നു
6 1റബ്ബുൽ ആലമീൻ മൂസായോടു പറഞ്ഞു: ഞാന്‍ ഫിർഔനോടു എന്തു ചെയ്യുമെന്നു നീ ഉടനെ കാണും. ശക്തമായ കരത്താല് നിര്ബന്ധിതനായി അവന് അവരെ വിട്ടയയ്ക്കും. അവരെ പുറന്തള്ളാതിരിക്കാന്‍ വയ്യാത്ത നില അവനു വന്നുകൂടും.
2അവിടുന്നു തുടര്‍ന്നു: ഞാന്‍ റബ്ബുൽ ആലമീനാണ്. 3ഇബ്രാഹീമിനും ഇഷഹാഖിനും യാഖൂബിനും സര്‍വശക്തനായ മഅബൂദായി ഞാന്‍ പ്രത്യക്ഷപ്പെട്ടു; എന്നാല്‍ അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) എന്ന നാമത്താല് ഞാന്‍ എന്നെ അവര്‍ക്കു വെളിപ്പെടുത്തിയില്ല. 4എങ്കിലും അവര്‍ പരദേശികളായിപ്പാര്‍ത്തിരുന്ന കാനാന്‍ ദേശം അവര്‍ക്കു നല്‍കുമെന്ന് അവരുമായി ഞാന്‍ ഉടമ്പടി ചെയ്തിരുന്നു. 5ഈജിപ്തുകാര് അടിമകളാക്കിയിരിക്കുന്ന യിസ്രായിലാഹ് മക്കളുടെ ദീനരോദനം ഞാന്‍ കേട്ടു. എന്‍റെ ഉടമ്പടി ഞാന്‍ ഓര്‍മിക്കുകയും ചെയ്തു. 6ആകയാല്‍, യിസ്രായിലാഹ് മക്കളോടു പറയുക: ഞാന്‍ റബ്ബുൽ ആലമീനാണ്. ഈജിപ്തുകാര് ചുമത്തിയ ഭാരം നീക്കി നിങ്ങളെ ഞാന്‍ മോചിപ്പിക്കും. നിങ്ങളുടെ അടിമത്തത്തില്‍ നിന്നു നിങ്ങളെ സ്വതന്ത്രരാക്കും. കൈയുയര്‍ത്തി അവരെ കഠിനമായി ശിക്ഷിച്ച്, നിങ്ങളെ വീണ്ടെടുക്കും. 7ഞാന്‍ നിങ്ങളെ എന്‍റെ ജനമായി സ്വീകരിക്കും; നിങ്ങളുടെ മഅബൂദായിരിക്കുകയും ചെയ്യും. ഈജിപ്തുകാരുടെ ദാസ്യത്തില്‍ നിന്ന് നിങ്ങളെ മോചിപ്പിച്ച ഞാനാണു നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ എന്നു നിങ്ങള്‍ അറിയും. 8ഇബ്രാഹീമിനും ഇഷഹാഖിനും യാഖൂബിനും വാഗ്ദാനം ചെയ്ത ദേശത്തേക്കു നിങ്ങളെ ഞാന്‍ നയിക്കും; അതു നിങ്ങള്‍ക്ക് അവകാശമായിത്തരുകയും ചെയ്യും. 9ഞാന്‍ റബ്ബുൽ ആലമീനാണ്. യിസ്രായിലാഹ് മക്കളോടു മൂസാ[b] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ഇപ്രകാരം പറഞ്ഞെങ്കിലും അവരുടെ മനോവ്യഥയും ക്രൂരമായ അടിമത്തവും നിമിത്തം അവര്‍ അവന്‍റെ വാക്കുകള് ശ്രദ്ധിച്ചില്ല.
10റബ്ബുൽ ആലമീൻ മൂസായോടു കല്പിച്ചു: 11നീ പോയി ഈജിപ്തിലെ രാജാവായ ഫിർഔനോടു യിസ്രായിലാഹ് മക്കളെ വിട്ടയയ്ക്കാന്‍ പറയുക. 12മൂസാ റബ്ബുൽ ആലമീനോടു പറഞ്ഞു: യിസ്രായിലാഹ് മക്കള് പോലും ഞാന്‍ പറയുന്നതു കേള്‍ക്കുന്നില്ല. പിന്നെ ഫിർഔൻ കേള്‍ക്കുമോ? പോരെങ്കില്‍ ഞാന്‍ സംസാരിക്കാന്‍ കഴിവില്ലാത്തവനുമാണ്. 13റബ്ബുൽ ആലമീൻ മൂസായോടും ഹാറൂനോടും കല്പിച്ചു: യിസ്രായിലാഹ്യരെ ഈജിപ്തില് നിന്നു മോചിപ്പിക്കാന് ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നുവെന്ന് യിസ്രായിലാഹ് മക്കളോടും ഈജിപ്തു രാജാവായ ഫിർഔനോടും പറയുക.
വംശാവലി
14മൂസായുടെയും ഹാറൂന്‍റെയും പിതൃഗോത്രങ്ങളുടെ തലവന്‍മാര്‍ ഇവരാകുന്നു: യിസ്രായിലാഹിന്‍റെ ആദ്യജാതനായ റൂബന്‍റെ പുത്രന്മാര്: ഹനോക്ക്, പല്ലു, ഹെസ്രോന്‍, കര്‍മി ഇവരാകുന്നു റൂബന്‍ ഗോത്രത്തിലെ തലവന്‍മാര്‍. 15ശിമയോന്‍റെ പുത്രന്മാര്: യെമുവേല്‍, യാമീന്‍, ഓഹദ്, യാക്കീന്‍, സോഹാര്‍, കാനാന്‍കാരിയില്‍ നിന്നുള്ള ഷാവൂല്‍. ഇവരാകുന്നു ശിമയോന്‍റെ ഗോത്രത്തിലെ കുലത്തലവന്‍മാര്‍. 16കുലങ്ങളനുസരിച്ചു ലേവിയുടെ പുത്രന്‍മാരുടെ പേരുകള്‍: ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി. ലേവിയുടെ ജീവിതകാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു. 17ഗര്‍ഷോന്‍റെ പുത്രന്മാര്: ലിബ്‌നി, ഷിമെയി എന്നിവരും അവരുടെ കുടുംബങ്ങളും. കൊഹാത്തിന്‍റെ പുത്രന്മാര്: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസ്സിയേല്‍. 18കൊഹാത്തിന്‍റെ ജീവിതകാലം നൂറ്റിമുപ്പത്തിമൂന്നു വര്‍ഷമായിരുന്നു. 19മെറാറിയുടെ പുത്രന്മാര്: മഹ്‌ലി, മൂഷി. തലമുറയനുസരിച്ചു ലേവിയുടെ കുടുംബങ്ങള്‍ ഇവയാണ്. 20അമ്രാം തന്‍റെ പിതൃസഹോദരിയായ യോക്കെബെദിനെ ബീവിയായി സ്വീകരിക്കുകയും അവളില്‍ അവനു ഹാറൂന്‍[c] യഥാർത്ഥ ഹീബ്രു: אַהֲרֹ֤ן (’ahărōn) , മൂസാ എന്നിവര്‍ ജനിക്കുകയും ചെയ്തു. അമ്രാമിന്‍റെ ജീവിതകാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു. ഇസ്ഹാറിന്‍റെ പുത്രന്മാര്: കോറഹ്, നെഫെഗ്, സിക്രി. 21ഉസ്സിയേലിന്‍റെ പുത്രന്മാര്: 22മിഷായേല്‍, എല്‍സാഫാന്‍, സിത്രി. 23ഹാറൂന്‍, അമ്മീനാദാബിന്‍റെ മകളും നഹ്‌ഷോന്‍റെ സഹോദരിയുമായ എലിഷേബായെ ബീവിയായി സ്വീകരിക്കുകയും അവളില്‍ അവന് നാദാബ്, അബീഹു, എലെയാസര്‍, ഇത്താമാര്‍ എന്നീ പുത്രന്മാര് ജനിക്കുകയുംചെയ്തു. 24കോറഹിന്‍റെ പുത്രന്മാര്: അസ്സീര്‍, എല്‍ക്കാനാ, അബിയാസാഫ്. ഇവരാണു കോറഹ് വംശജര്‍. 25ഹാറൂന്‍റെ പുത്രനായ എലെയാസര്‍ പുത്തിയേലിന്‍റെ പുത്രിയെ ബീവിയായി സ്വീകരിക്കുകയും അവളില്‍ അവന് ഫിനെഹാസ് എന്ന പുത്രന്‍ ജനിക്കുകയും ചെയ്തു. ഇവരാണ് ലേവി ഗോത്രത്തിലെ കുലത്തലവന്‍മാര്‍.
26ഈജിപ്തു രാജ്യത്തുനിന്ന് യിസ്രായിലാഹ്യരെ സംഘം സംഘമായി പുറത്തു കൊണ്ടുവരുകയെന്ന് റബ്ബുൽ ആലമീൻ കല്‍പിച്ചത് ഈ ഹാറൂനോടും മൂസായോടുമാണ്. 27യിസ്രായിലാഹ്യരെ ഈജിപ്തില് നിന്നു പുറത്തുകൊണ്ടുവരാന്‍ വേണ്ടി ഈജിപ്തിലെ രാജാവായ ഫിർഔനോട് സംസാരിച്ചത് ഇവരാണ്.
28ഈജിപ്തില്വച്ചു റബ്ബുൽ ആലമീൻ മൂസായോടു സംസാരിച്ച ദിവസം 29അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: ഞാന്‍ റബ്ബുൽ ആലമീനാണ്. ഞാന്‍ നിന്നോടു കല്പിക്കുന്നതെല്ലാം ഈജിപ്തിലെ രാജാവായ ഫിർഔനോട് നീ പറയുക. 30മൂസാ റബ്ബുൽ ആലമീനോടു പറഞ്ഞു: സംസാരിക്കാന്‍ കഴിവില്ലാത്തവനാണു ഞാന്‍. ഫിർഔൻ എന്‍റെ വാക്കുകള് ശ്രദ്ധിക്കുമോ?