സൂറ അൽ-ഹശ്ർ 12:1-28
പെസഹാ ആചരിക്കുക
12 1അള്ളാഹു ഈജിപ്തില് വച്ചു മൂസ്സാ നബി (അ) യോടും ഹാറൂനോടും അരുളിച്ചെയ്തു: 2ഈ മാസം നിങ്ങള്‍ക്കു വര്‍ഷത്തിന്‍െറ ആദ്യമാസമായിരിക്കണം. 3യിസ്രായിലാഹ് സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ മാസം പത്താം ദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതി വയ്ക്കണം; ഒരു വീടിന് ഒരാട്ടിന്‍ കുട്ടി വീതം. 4ഏതെങ്കിലും കുടുംബം ഒരാട്ടിന്‍ കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാന് മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണം നോക്കി അയല്‍ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ. ഭക്ഷിക്കാനുള്ള കഴിവു പരിഗണിച്ചു വേണം ഒരാടിനു വേണ്ട ആളുകളുടെ എണ്ണം നിശ്ചയിക്കാന്‍. 5കോലാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍ നിന്നോ ആട്ടിന്‍കുട്ടിയെ തിരഞ്ഞെടുത്തു കൊള്ളുക: എന്നാല്‍, അത് ഒരു വയസ്സുള്ളതും ഊനമററതുമായ മുട്ടാട് ആയിരിക്കണം. 6ഈ മാസം പതിന്നാലാം ദിവസം വരെ അതിനെ സൂക്ഷിക്കണം. യിസ്രായിലാഹ് സമൂഹം മുഴുവന്‍ തങ്ങളുടെ ആട്ടിന്‍ കുട്ടികളെ അന്നു സന്ധ്യയ്ക്കു കൊല്ലണം.
7അതിന്റെ രക്തത്തില്‍ നിന്നു കുറച്ചെടുത്ത് ആടിനെ ഭക്ഷിക്കാന് കൂടിയിരിക്കുന്ന വീടിന്റെ രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും പുരട്ടണം. 8അവര്‍ അതിന്‍െറ മാംസം തീയില് ചുട്ട് പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്ഷിക്കണം. 9ചുട്ടല്ലാതെ പച്ചയായോ വെള്ളത്തില്‍ വേവിച്ചോ ഭക്ഷിക്കരുത്. അതിനെ മുഴുവനും, തലയും കാലും ഉള്‍ഭാഗവുമടക്കം ചുട്ട് ഭക്ഷിക്കണം. 10പ്രഭാതമാകുമ്പോള്‍ അതില്‍ യാതൊന്നും അവശേഷിക്കരുത്. എന്തെങ്കിലും മിച്ചം വന്നാല്‍ തീയില് ദഹിപ്പിക്കണം. 11ഇപ്രകാരമാണ് അതു ഭക്ഷിക്കേണ്ടത്: അരമുറുക്കി ചെരുപ്പുകളണിഞ്ഞ് വടി കൈയിലേന്തി തിടുക്കത്തില് ഭക്ഷിക്കണം. കാരണം, അതു അള്ളാഹുവിന്റെ പെസഹായാണ്. 12ആ രാത്രി ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്തിലെ ദേവന്‍മാര്‍ക്കെല്ലാം എതിരായി ഞാന്‍ ശിക്ഷാവിധി നടത്തും. ഞാനാണ് അള്ളാഹു. 13കട്ടിളയിലുള്ള രക്തം നിങ്ങള്‍ ആ വീട്ടില് താമസിക്കുന്നുവെന്നതിന്‍െറ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല. 14ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും അള്ളാഹുവിന്‍െറ തിരുനാളായി നിങ്ങള്‍ ആചരിക്കണം. ഇതു നിങ്ങള്‍ക്ക് എന്നേക്കും ഒരു കല്‍പനയായിരിക്കും.
പുളിപ്പില്ലാത്ത അപ്പം
15നിങ്ങള്‍ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാം ദിവസം തന്നെ നിങ്ങളുടെ വീടുകളില്‍ നിന്ന് പുളിമാവു നീക്കം ചെയ്യണം. ഒന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ആരെങ്കിലും പുളിച്ച അപ്പം ഭക്ഷിച്ചാല്‍ അവന്‍ യിസ്രായിലാഹിൽ നിന്നു വിച്ഛേദിക്കപ്പെടണം. 16ഒന്നാം ദിവസവും ഏഴാംദിവസവും നിങ്ങള്‍ വിശുദ്ധ സമ്മേളനം വിളിച്ചു കൂട്ടണം. ആ ദിവസങ്ങളില്‍ വേല ചെയ്യരുത്. എന്നാല്‍, ഭക്ഷിക്കാനുള്ളതു പാകം ചെയ്യാം. 17പുളിപ്പില്ലാത്ത അപ്പത്തിന്‍െറ പെരുനാള്‍ നിങ്ങള്‍ ആചരിക്കണം. കാരണം, ഈ ദിവസമാണ് ഞാന്‍ നിങ്ങളുടെ വ്യൂഹങ്ങളെ ഈജിപ്തില് നിന്നു പുറത്തു കൊണ്ടുവന്നത്. നിങ്ങള്‍ തലമുറ തോറും ഈ ദിവസം ആചരിക്കണം. ഇത് എന്നേക്കുമുള്ള കല്‍പനയാണ്. 18ആദ്യ മാസത്തിലെ പതിനാലാം ദിവസം സന്ധ്യ മുതല്‍ ഇരുപത്തൊന്നാം ദിവസം സന്ധ്യവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. 19നിങ്ങളുടെ വീടുകളില്‍ ഏഴു ദിവസത്തേക്കു പുളിമാവു കാണരുത്. ആരെങ്കിലും പുളിപ്പുള്ള അപ്പം ഭക്ഷിച്ചാല്‍ അവന്‍, വിദേശിയോ സ്വദേശിയോ ആകട്ടെ, യിസ്രായിലാഹ് സമൂഹത്തില്‍ നിന്നു വിച്ഛേദിക്കപ്പെടണം. 20പുളിപ്പിച്ച യാതൊന്നും നിങ്ങള്‍ ഭക്ഷിക്കരുത്. നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം പുളിപ്പില്ലാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ.
ആദ്യത്തെ പെസഹാ
21മൂസ്സാ നബി (അ) യിസ്രായിലാഹ് ശ്രേഷ്ഠന്മാരെ വിളിച്ചു പറഞ്ഞു: കുടുംബങ്ങളുടെ കണക്കനുസരിച്ച് നിങ്ങള്‍ പെസഹാ ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തു കൊല്ലുവിന്‍. 22പാത്രത്തിലുള്ള രക്തത്തില്‍ ഹിസ്സോപ്പുകമ്പു മുക്കി രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും തളിക്കുവിന്‍. പ്രഭാതമാകുന്നതുവരെ ആരും വീട്ടിനു പുറത്തു പോകരുത്. 23എന്തെന്നാല്‍, ഈജിപ്തുകാരെ സംഹരിക്കുന്നതിനുവേണ്ടി അള്ളാഹു കടന്നുപോകും. എന്നാല്‍, നിങ്ങളുടെ മേല്‍പടിയിലും രണ്ടു കട്ടിളക്കാലുകളിലും രക്തം കാണുമ്പോള്‍ അള്ളാഹു നിങ്ങളുടെ വാതില്‍ പിന്നിട്ടു കടന്നു പോകും; സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കാന് അവിടുന്ന് അനുവദിക്കുകയില്ല. 24ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്‍പനയായി ആചരിക്കണം. 25അള്ളാഹു തന്‍െറ വാഗ്ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന സ്ഥലത്ത് ചെന്നു ചേര്‍ന്നതിനു ശേഷവും ഈ കര്‍മം ആചരിക്കണം. 26ഇതിന്‍െറ അര്‍ഥമെന്താണെന്നു നിങ്ങളുടെ മക്കള് ചോദിക്കുമ്പോള്‍ പറയണം: 27ഇത് അള്ളാഹുവിനര്‍പ്പിക്കുന്ന പെസഹാബലിയാണ്. അവിടുന്ന് ഈജിപ്തിലുണ്ടായിരുന്ന ഇസ്രായീല്‍ക്കാരുടെ ഭവനങ്ങള്‍ കടന്നുപോയി, ഈജിപ്തുകാരെ സംഹരിച്ചപ്പോള്‍ അവിടുന്ന് ഇസ്രായീല്‍ക്കാരെ രക്ഷിച്ചു. അപ്പോള്‍ ജനം കുമ്പിട്ട് അള്ളാഹുവിനെ ആരാധിച്ചു. 28അനന്തരം യിസ്രായിലാഹ്ര്യർ അവിടം വിട്ടുപോയി. അള്ളാഹു മൂസ്സാ നബി (അ) ടും ഹാറൂനോടും കല്പിച്ചതു പോലെ ജനം പ്രവര്‍ത്തിച്ചു. ആദ്യജാതര്‍ വധിക്കപ്പെടുന്നു