അൽ അഫ് രാൽ 23  

മജിലിസ് സംഘത്തിനു മുമ്പില്‍

23 1പൗലോസ് മജിലിസിനെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: സഹോദരന്‍മാരേ, ഇന്നേവരെ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന തഅലായുടെ മുമ്പില്‍ നല്ല മനസ്‌സാക്ഷിയോടെയാണു ഞാന്‍ ജീവിച്ചത്. 2പ്രധാന ഇമാം മുഫ്തിയായ അനനിയാസ് തന്റെ അടുത്തു നിന്നവരോട് അവന്റെ മുഖത്ത് അടിക്കാന്‍ ആജ്ഞാപിച്ചു. 3അപ്പോള്‍ പൗലോസ് അവനോടു പറഞ്ഞു: വെള്ളപൂശിയ മതിലേ, അള്ളാഹു സുബ്ഹാന തഅലാ നിന്നെ പ്രഹരിക്കാനിരിക്കുന്നു. എന്നെ ശരീഅത്ത് അനുസരിച്ച് വിധിക്കുവാനാണ് നീ ഇവിടെ ഇരിക്കുന്നത്. എന്നിട്ടും ശരീഅത്തിനു വിരുദ്ധമായി പ്രഹരിക്കാന്‍ നീ കല്‍പിക്കുന്നുവോ? 4അടുത്തു നിന്നവര്‍ ചോദിച്ചു: അള്ളാഹു സുബ്ഹാന തഅലായുടെ പ്രധാന ഇമാം മുഫ്തിയെ നീ അധിക്‌ഷേപിക്കുകയാണോ? 5പൗലോസ് പറഞ്ഞു: സഹോദരന്‍മാരേ, അവന്‍ പ്രധാന ഇമാം മുഫ്തിയാണെന്നു ഞാന്‍ അറിഞ്ഞില്ല. എന്തെന്നാല്‍, കിത്താബുൽ മഅലൂമിൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്റെ ജനത്തിന്റെ ഭരണകര്‍ത്താവിനെ നീ ദുഷിച്ചു സംസാരിക്കരുത്.

6സംഘത്തില്‍ ഒരു വിഭാഗം സദുക്കായരും മറ്റുള്ളവര്‍ ഫരിസേയരുമാണെന്നു മനസ്‌സിലാക്കിയ പൗലോസ് ഇങ്ങനെ വിളിച്ചുപറഞ്ഞു: സഹോദരന്‍മാരേ, ഞാന്‍ ഒരു ഫരിസേയനും, ഫരിസേയ പുത്രനുമാണ്. ഖിയാമത്തിലെ പുനരുത്ഥാനത്തിലുള്ള പ്രത്യാശയെ സംബന്ധിച്ചാണു ഞാന്‍ വിചാരണ ചെയ്യപ്പെടുന്നത്. 7അവന്‍ ഇതുപറഞ്ഞപ്പോള്‍ ഫരിസേയരും സദുക്കായരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാവുകയും അവിടെ കൂടിയിരുന്നവര്‍ രണ്ടു പക്ഷമായി തിരിയുകയും ചെയ്തു. 8കാരണം, ഖിയാമത്തിലെ പുനരുത്ഥാനമോ മലക്കുകളോ റൂഹോ ഇല്ല എന്നാണു സദുക്കായര്‍ പറയുന്നത്. ഫരിസേയരാകട്ടെ ഇവയെല്ലാം ഉണ്ടെന്നും പറയുന്നു. 9അവിടെ വലിയ ബഹളമുണ്ടായി. ഫരിസേയരില്‍പ്പെട്ട ചില ഉലമാക്കൾ എഴുന്നേറ്റ് ഇങ്ങനെ വാദിച്ചു: ഈ മനുഷ്യനില്‍ ഞങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല. ഒരു റൂഹോ മലക്കോ ഒരുപക്‌ഷേ ഇവനോട് സംസാരിച്ചിരിക്കാം. 10തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ പൗലോസിനെ അവര്‍ വലിച്ചു കീറുമോ എന്നുതന്നെ സഹസ്രാധിപന്‍ ഭയപ്പെട്ടു. അതിനാല്‍, അവരുടെ മുമ്പില്‍നിന്നു പൗലോസിനെ ബലമായി പിടിച്ചു പാളയത്തിലേക്കു കൊണ്ടുപോകാന്‍ അവന്‍ ഭടന്‍മാരോടു കല്‍പിച്ചു.

11അടുത്തരാത്രി കലിമത്തുള്ള ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് അവനു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ധൈര്യമായിരിക്കുക. ജറുസലെമില്‍ എന്നെക്കുറിച്ചു നീ സാക്ഷ്യം നല്‍കിയതുപോലെ തന്നെ, റോമായിലും സാക്ഷ്യം നല്‍കേണ്ടിയിരിക്കുന്നു.

ജൂദരുടെ ഗൂഢാലോചന

12പ്രഭാതമായപ്പോള്‍ ജൂദര്‍ ഗൂഢാലോചന നടത്തി. പൗലോസിനെ വധിക്കുന്നതുവരെ തങ്ങള്‍ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്ന് അവര്‍ ശപഥം ചെയ്തു. 13നാല്‍പതിലധികം പേര്‍ ചേര്‍ന്നാണ് ഈ ഗൂഢാലോചന നടത്തിയത്. 14അവര്‍ ഇമാം പ്രമുഖന്‍മാരെയും ജനപ്രമാണികളെയും സമീപിച്ചു പറഞ്ഞു: ഞങ്ങള്‍ പൗലോസിനെ കൊല്ലുന്നതുവരെ ഭക്ഷണം കഴിക്കുകയില്ലെന്നു ശപഥം ചെയ്തിരിക്കുകയാണ്. 15അവനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി അന്വേഷിക്കുന്നതിനെന്ന ഭാവേന അവനെ നിങ്ങളുടെയടുക്കല്‍ കൊണ്ടുവരാന്‍ നിങ്ങള്‍ മജിലിസ് മുഴുവനും ഒന്നിച്ച് സഹസ്രാധിപനോട് ആവശ്യപ്പെടുവിന്‍. ഇവിടെയെത്തുന്നതിനു മുമ്പുതന്നെ അവനെ കൊല്ലാന്‍ ഞങ്ങള്‍ ഒരുങ്ങിയിരിക്കുകയാണ്.

16പൗലോസിന്റെ സഹോദരീ പുത്രന്‍ ഈ ചതിയെപ്പറ്റി കേട്ടു. അവന്‍ പാളയത്തില്‍ച്ചെന്ന് പൗലോസിനെക്കണ്ട് വിവരമറിയിച്ചു. 17പൗലോസ് ഒരു ശതാധിപനെ വിളിച്ചു പറഞ്ഞു: ഈ യുവാവിനെ സഹസ്രാധിപന്റെ അടുക്കല്‍ കൊണ്ടുചെല്ലുക. അവന് എന്തോ പറയാനുണ്ട്. 18അതിനാല്‍, അവന്‍ അവനെ സഹസ്രാധിപന്റെ മുമ്പില്‍ കൊണ്ടുചെന്ന് ഇപ്രകാരം ബോധിപ്പിച്ചു: തടവുകാരനായ പൗലോസ് എന്നെ വിളിച്ച് ഈ ചെറുപ്പക്കാരനെ നിന്റെ അടുക്കല്‍ കൊണ്ടുവരാനാവശ്യപ്പെട്ടു. അവന് എന്തോ പറയാനുണ്ടുപോലും. 19സഹസ്രാധിപന്‍ അവനെ കൈയ്ക്കുപിടിച്ച് മാറ്റിനിര്‍ത്തി രഹസ്യമായി ചോദിച്ചു: എന്താണ് നിനക്ക് പറയാനുള്ളത്? 20അവന്‍ പറഞ്ഞു: ജൂദന്‍മാര്‍ പൗലോസിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിക്കാനെന്ന ഭാവേന അവനെ തങ്ങളുടെ മജിലിസ് സംഘത്തിലേക്കു കൊണ്ടുപോകണമെന്ന് അങ്ങയോടപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 21നീ അവര്‍ക്കു വഴങ്ങരുത്. കാരണം, അവരില്‍ നാല്‍പതിലേറെപ്പേര്‍ പൗലോസിനെ വധിക്കാതെ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ഇല്ല എന്നു വ്രതമെടുത്തുകൊണ്ട് അവനെ ആക്രമിക്കാന്‍ പതിയിരിക്കുന്നുണ്ട്. നിന്നില്‍നിന്ന് അനുവാദം ലഭിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് അവര്‍ ഒരുങ്ങിയിരിക്കുകയാണ്. 22ഇക്കാര്യം നീ എന്നെ അറിയിച്ചുവെന്ന് ആരോടും പറയരുതെന്നു നിര്‍ദേശിച്ച് സഹസ്രാധിപന്‍ അവനെ പറഞ്ഞയച്ചു.

ഫെലിക്‌സിന്റെ അടുത്തേക്ക്

23പിന്നെ അവന്‍ രണ്ടു ശതാധിപന്‍മാരെ വിളിച്ച് ആജ്ഞാപിച്ചു: രാത്രിയുടെ മൂന്നാം മണിക്കൂറില്‍ കേസറിയാവരെ പോകാനായി ഇരുന്നൂറു ഭടന്‍മാരെയും എഴുപതു കുതിരപ്പടയാളികളെയും ഇരുനൂറു ശൂലധാരികളെയും ഒരുക്കിനിര്‍ത്തുക. 24പൗലോസിനു യാത്ര ചെയ്യാനുള്ള കുതിരകളെയും തയ്യാറാക്കുക. അവനെ ദേശാധിപതിയായ ഫെലിക്‌സിന്റെ അടുക്കല്‍ സുരക്ഷിതമായി എത്തിക്കണം. 25അവന്‍ ഇങ്ങനെ ഒരു കത്തും എഴുതി:

26അഭിവന്ദ്യനായ ദേശാധിപതി ഫെലിക്‌സിന് ക്ലാവൂദിയൂസ് ലീസിയാസിന്റെ അഭിവാദനങ്ങള്‍! 27ഈ മനുഷ്യനെ ജൂദന്‍മാര്‍ പിടിച്ചു ബന്ധിച്ചു. ഇവനെ കൊല്ലാന്‍ അവര്‍ ഒരുമ്പെട്ടപ്പോള്‍ ഇവന്‍ റോമാപ്പൗരനാണെന്നറിഞ്ഞ് ഞാന്‍ ഭടന്‍മാരോടുകൂടെച്ചെന്ന് ഇവനെ രക്ഷിച്ചു. 28ഇവന്റെ മേലുള്ള ആരോപണം എന്താണെന്നു സൂക്ഷ്മമായി അറിയണമെന്ന് ആഗ്രഹിച്ച് ഞാന്‍ ഇവനെ അവരുടെ മജിലിസ് സംഘത്തില്‍ കൊണ്ടുചെന്നു. 29ഇവന്റെ പേരിലുള്ള ആരോപണം, അവരുടെ ശരീത്തിനെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണെന്നു ഞാന്‍ മനസ്‌സിലാക്കി. എന്നാല്‍, വധമോ കാരാഗൃഹമോ അര്‍ഹിക്കുന്ന ഒരു ആരോപണവും ഉണ്ടായിരുന്നില്ല. 30ഇവനെതിരേ ഗൂഢാലോചന ഉണ്ടെന്നറിഞ്ഞ് ഉടന്‍തന്നെ ഞാന്‍ നിന്റെ അടുക്കലേക്ക് ഇവനെ അയയ്ക്കുകയാണ്. ഇവനെതിരായുള്ള ആരോപണങ്ങള്‍ നിന്റെ മുമ്പില്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരോടു ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

31അങ്ങനെ കല്‍പനയനുസരിച്ച് ഭടന്‍മാര്‍ പൗലോസിനെ രാത്രിതന്നെ അന്തിപ്പാത്രിസിലേക്കു കൊണ്ടുപോയി. 32പ്രഭാതമായപ്പോള്‍ അവനോടൊന്നിച്ചു പോകാന്‍ കുതിരപ്പടയാളികളെ നിയോഗിച്ചിട്ട് ഭടന്‍മാര്‍ പാളയത്തിലേക്കു മടങ്ങി. 33അവര്‍ കേസറിയായിലെത്തി കത്ത് ദേശാധിപതിയെ ഏല്‍പിക്കുകയും പൗലോസിനെ അവന്റെ മുമ്പില്‍ കൊണ്ടുവരുകയും ചെയ്തു. 34കത്തു വായിച്ചതിനു ശേഷം, അവന്‍ ഏതു പ്രവിശ്യയില്‍പ്പെട്ടവനാണെന്ന് അവന്‍ ചോദിച്ചു. 35കിലിക്യാക്കാരനാണെന്നറിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: പരാതിക്കാര്‍ വരുമ്പോള്‍ ഞാന്‍ നിന്നെ വിസ്തരിക്കാം. ഹേറോദേസിന്റെ പ്രത്തോറിയത്തില്‍ അവനെ സൂക്ഷിക്കാന്‍ അവന്‍ ആജ്ഞാപിച്ചു.


Footnotes