2 ശമൂവേൽ 13שְׁמוּאֵל ב׳ (Shmuel Bet)
അമ്‌നൂനും താമാറും
13 1ദാവൂദിന്റെ ഇബ്ൻ അബ്‌സലൂമിനു ജമീലത്തായ ഒരു ഇഖ്ത്തുണ്ടായിരുന്നു. താമാര്‍ എന്നായിരുന്നു അവളുടെ ഇസ്മ്. ദാവൂദിന്റെ മറ്റൊരു ഇബ്നായ അമ്നൂന്‍ അവളെ കാംക്ഷിച്ചു. 2ബിക്റായ അവളെ സമീപിക്കുക ഗയ്റുമുംകിനെന്നു കരുതിയ അമ്‌നൂന്‍ അവളെ ഓർത്തു മരീളായിത്തീര്‍ന്നു. 3അമ്‌നൂന് യൂനാദാബ് എന്നൊരു മുഹിബ്ബ്[a] 13:3 മുഹിബ്ബ് - ഹബീബ് ഉണ്ടായിരുന്നു. ദാവൂദിന്റെ അഖ് ശിമിയായുടെ ഇബ്നായ അവന്‍ കബീറായ ഹീലത്തുകാരനായിരുന്നു. 4അവന്‍ അമ്‌നൂനോടു സുആലാക്കി: അല്ലയോ രാജകുമാരാ, നീ ഓരോ യൌമിലും ഹസീനായി കാണപ്പെടുന്നതെന്ത്? എന്റെ അഖ് അബ്‌സലൂമിന്റെ ഇഖ്ത് താമാറിനെ ഞാന്‍ മഹബത്ത് വെക്കുന്നു. അമ്‌നൂന്‍ ഇജാബ പറഞ്ഞു. 5യൂനാദാബ് ഉപദേശിച്ചു: മറള് നടിച്ചു കിടക്കുക. നിന്റെ അബ് നിന്നെ കാണാന്‍ വരുമ്പോള്‍, എന്റെ ഇഖ്ത് താമാര്‍ വന്ന് എനിക്കു ത്വആം തരട്ടെ. അവളുടെ യദിൽനിന്നു ഞാന്‍ വാങ്ങി ഒജീനിക്കേണ്ടതിന് ഞാന്‍ കാണ്‍കെ അവള്‍ തന്നെ ത്വആമൊരുക്കട്ടെയെന്ന് അവനോടു പറയുക. 6അങ്ങനെ അമ്‌നൂന്‍ മറള് നടിച്ചു കിടന്നു. മലിക് നള്റാന്‍ വന്നപ്പോള്‍ അവന്‍ മലിക്കിനോടു പറഞ്ഞു: എന്റെ ഇഖ്ത് താമാര്‍ വന്ന് എന്റെ മുന്‍പില്‍വച്ചു തന്നെ ഖുബ്ബൂസ് ഉണ്ടാക്കി, അവള്‍ തന്നെ എനിക്കു വിളമ്പിത്തരട്ടെ.
7അപ്പോള്‍ ദാവൂദ് ഖസ്റില്‍ താമാറിന്റെയടുക്കല്‍ ആളയച്ചു പറഞ്ഞു: നിന്റെ അഖ് അമ്‌നൂന്റെ ബൈത്തില്‍ചെന്ന് അവനു ത്വആം ഉണ്ടാക്കിക്കൊടുക്കുക. 8അങ്ങനെ താമാര്‍ തന്റെ അഖ് അമ്‌നൂന്റെ ബൈത്തില്‍ചെന്നു. അവന്‍ കിടക്കുകയായിരുന്നു. അവള്‍ അജീൻകുഴച്ച് അവന്‍ കാണ്‍കെ കഅ്ക്ക് ചുട്ടു. 9അവള്‍ അതു മിഖ് ലാത്തിൽ നിന്നെടുത്ത് അവനു കൊടുത്തു. എന്നാല്‍ അവന്‍ ഒജീനിച്ചില്ല. എല്ലാവരെയും ഇവിടെനിന്നു പുറത്താക്കുക. അമ്നൂന്‍ ത്വലബാക്കി. അങ്ങനെ എല്ലാവരും പുറത്തുപോയി. 10അപ്പോള്‍ അമ്‌നൂന്‍ താമാറിനോടു പറഞ്ഞു: നിന്റെ യദില്‍ നിന്നു തന്നെ ഞാന്‍ ഒജീനിക്കേണ്ടതിന് ത്വആം ഉള്‍മുറിയിലേക്കു കൊണ്ടുവരുക. 11താമാര്‍ അടയെടുത്ത് തന്റെ അഖുവായ അമ്‌നൂന്റെ മുറിയില്‍ച്ചെന്നു. അവള്‍ അതും കൊണ്ട് അടുത്തുചെന്നപ്പോള്‍ അവന്‍ അവളെ കടന്നുപിടിച്ച്, ഇഖ്ത്തേ എന്റെ കൂടെ കിടക്കുക എന്നു പറഞ്ഞു. 12ഇല്ല, അഖേ, എന്നെ അപമാനിക്കരുതേ! ഇസ്രായീലില്‍ ഇതു നിഷിദ്ധമല്ലേ? ഫാഹിശത്ത് പ്രവര്‍ത്തിക്കരുത്. 13മറ്റുള്ളവരുടെ അമാമിൽ ഞാന്‍ എങ്ങനെ റഅ്സ് ഉയര്‍ത്തി നടക്കും? ഇസ്രായീലില്‍ നിനക്കും ചീത്തപ്പേര് വരുമല്ലോ. ദയവായി മലിക്കിനോടപേക്ഷിക്കുക. അവന്‍ എന്നെ നിനക്കു നിക്കാഹ് ചെയ്തുതരും. 14അവള്‍ കേണപേക്ഷിച്ചു. അവളുടെ ത്വലബ് അവന്‍ ശ്രദ്ധിച്ചില്ല. ഖഹ്റോടെ അവളുമായി ശയിച്ചു.
15പിന്നെ അമ്‌നൂന്‍ അവളെ ശദീദായ നിലയിൽ വെറുത്തു. അവളെ മഹബത്ത് വെച്ചതിനെക്കാള്‍ തീവ്രമായി ഇപ്പോള്‍ അവന്‍ അവളെ ദ്വേഷിച്ചു. എഴുന്നേറ്റു പോവുക, അമ്‌നൂന്‍ അവളോടു പറഞ്ഞു. 16ഇല്ല, അഖേ; നീ എന്നോടു ചെയ്ത തെറ്റിനെക്കാള്‍ ഭയങ്കരമാണ് എന്നെ പറഞ്ഞുവിടുന്നത്, അവള്‍ പറഞ്ഞു. എങ്കിലും അവന്‍ അതു ശ്രദ്ധിച്ചില്ല. 17തന്റെ ഖാദിമിനെ വിളിച്ച് അവന്‍ പറഞ്ഞു: ഇവളെ എന്റെ മുന്‍പില്‍നിന്നു പുറത്താക്കി വാതിലടയ്ക്കുക. 18താമാര്‍ ധരിച്ചിരുന്നത് മുതസവ്വിജുകളാകാത്ത അമീറത്തുമാര്‍ ധരിക്കാറുള്ള നീണ്ട കൈയുള്ള അങ്കിയായിരുന്നു. ഖാദിം അവളെ പുറത്താക്കി ബാബ് അടച്ചു. 19താമാര്‍ റഅ്സിൽ ചാരം വിതറി, താന്‍ ധരിച്ചിരുന്ന നീണ്ട അങ്കി വലിച്ചുകീറി, റഅ്സിൽ യദ് വച്ച് ഉറക്കെ ബാക്കിനായികൊണ്ടുപോയി.
20അഖുവായ[b] 13:20 അഖുവായ - അഥായ അബ്‌സലൂം അവളോടു പറഞ്ഞു: നിന്റെ അഖ് അമ്‌നൂന്‍ നിന്റെ കൂടെയായിരുന്നുവോ? ആകട്ടെ ഇഖ്ത്തേ, സലാമായിരിക്കുക, അവന്‍ നിന്റെ അഖാണല്ലോ. നീ ഹസീനാകരുത്. അങ്ങനെ താമാര്‍ അഖുവായ അബ്‌സലൂമിന്റെ ബൈത്തില്‍ ഹസീനയും ഫരീദയുമായിക്കഴിഞ്ഞു. 21ദാവൂദ് മലിക് ഇതുകേട്ടപ്പോള്‍ കസീറായ നിലയിൽ ഗളബി. 22അബ്‌സലൂമാകട്ടെ അമ്‌നൂനോടു ഗുണമോ ദോഷമോ പറഞ്ഞില്ല. തന്റെ ഇഖ്ത് താമാറിനെ തദ് ലീലാക്കിയതിനാല്‍ അവനെ വെറുത്തു.
അബ്‌സലൂമിന്റെ സഅ്ർ
23രണ്ടു സനത്ത് കഴിഞ്ഞ് അബ്‌സലൂമിനു ഇഫ്രായിം മദീനത്തിനടുത്തു ബാല്‍ഹസോറില്‍ വച്ച് ശാത്തുകളെ ശഅറ് കത്രിക്കുന്ന ഈദ് ഉണ്ടായിരുന്നു. അമീർമാരെയെല്ലാം അവന്‍ ക്ഷണിച്ചു. 24അബ്‌സലൂം മലൂക്കി ഹദ്റത്തില്‍ ചെന്നു പറഞ്ഞു: മൌലായീ, എന്റെ ശാത്തുകളുടെ ശഅറ് കത്രിക്കുകയാണ്. അങ്ങ് ഖാദിമുമാരുമൊത്ത് മഅ്ദുബ അഅ് യാദിൽ സംബന്ധിക്കണം. 25ഇല്ല, ഇബ്നേ, ഞങ്ങളെല്ലാവരും വന്നാല്‍ നിനക്കു മശഖ്ഖത്തായിത്തീരും, മലിക് ഇജാബ പറഞ്ഞു. അബ്‌സലൂം നിര്‍ബന്ധിച്ചെങ്കിലും മലിക്ക് പോകാതെ അവനു ഖയ്ർ നേര്‍ന്നു. 26അപ്പോള്‍ അബ്‌സലൂം പറഞ്ഞു: അങ്ങനെയെങ്കില്‍ എന്റെ അഖ് അമ്‌നൂന്‍ വരാന്‍ അനുവദിക്കണമേ! 27അവന്‍ പോരുന്നത് എന്തിന്? മലിക് ചോദിച്ചു. എന്നാല്‍, അബ്‌സലൂം നിര്‍ബന്ധിച്ചപ്പോള്‍ അമ്‌നൂനും മറ്റു അമീറുമാരും പോകാന്‍ മലിക് അനുവദിച്ചു. 28അബ്‌സലൂം അബ്ദുമാര്‍ക്കു ഔസ്യത്ത് നല്‍കി. അമ്‌നൂന്‍ ഖംറ് ശുർബി മസ്താനാകുമ്പോള്‍, അവനെ ളർബുക എന്നു ഞാന്‍ പറയുമ്പോള്‍, അവനെ ഖത് ലാക്കി കളയണം. ബേജാറാകണ്ടാ, ഞാനല്ലേ നിങ്ങളോടു അംറാക്കുന്നത്? അബ്‌സലൂം അംറാക്കിതുപോലെ ഖാദിമുകൾ അമ്‌നൂനെ ഖത് ലാക്കി. 29അമീറുമാര്‍ കോവര്‍കഴുതപ്പുറത്തു കയറി ഓടിപ്പോയി.
30അവര്‍ ഖസ്റിലെത്തുന്നതിനു മുമ്പുതന്നെ അബ്‌സലൂം അവരെയെല്ലാം ഖത് ലാക്കി; ആരും ബാക്കിയായിട്ടില്ല എന്നൊരു അഖ്ബാർ ദാവൂദിന്റെ ഉദ്നിലെത്തി. 31മലിക് എഴുന്നേറ്റ് ലിബാസ് കീറി അർളില്‍ കിടന്നു. കൂടെയുണ്ടായിരുന്ന ഖാദിമുകളും ലിബാസ് കീറി. 32എന്നാല്‍, ദാവൂദിന്റെ അഖ് ശിമിയായുടെ ഇബ്ൻ യൂനാദാബ് പറഞ്ഞു: മലിക്കേ, അങ്ങയുടെ എല്ലാ അബ്നാഇനെയും ഖത് ലാക്കി എന്നു ളന്നാക്കരുത്, അമ്‌നൂന്‍ മാത്രമേ മൌത്തായിട്ടുള്ളു. തന്റെ ഇഖ്ത് താമാറിനെ അമ്‌നൂന്‍ അപമാനിച്ചപ്പോള്‍ മുതല്‍ ഇതു ചെയ്യാന്‍ അബ്‌സലൂം ഉറച്ചിരുന്നെന്നു വാളിഹ്. 33അതുകൊണ്ട്, അങ്ങയുടെ ഇബ്ൻമാരെല്ലാം മഖ്തൂലായി എന്ന അഖ്ബാർ ഈമാൻ കൊള്ളരുത്.
34അമ്‌നൂന്‍ മാത്രമേ മൌത്തായിട്ടുള്ളു. അബ്‌സലൂം ഓടിപ്പോയി. ഇതിനിടെ വലിയൊരു ശഅ്ബ് ഹിറൂനായിമില്‍ നിന്നുള്ള സബീലിലൂടെ ജബലിൽനിന്നിറങ്ങിവരുന്നതു ഹഫളത്തുമാരില്‍ ഒരുവന്‍ കണ്ടു. അവന്‍ മലിക്കിനെ അറഫാക്കി. 35അപ്പോള്‍ യൂനാദാബ് മലിക്കിനോടു പറഞ്ഞു: അതാ, ഞാന്‍ പറഞ്ഞതുപോലെതന്നെ അമീറുമാര്‍ വരുന്നു. 36അവന്‍ ഇതു പറഞ്ഞുതീര്‍ന്നയുടനെ അമീറുമാര്‍ അടുത്തെത്തി ഉറക്കെ ബുകാഇലായി. മലിക്കും ഖാദിമുകളും ഏറെ കആബത്തോടെ ബുകാഇലായി.
37അബ്‌സലൂം ഓടി അമ്മീഹൂദിന്റെ ഇബ്ൻ ജശൂര്‍ മലിക്കായ തല്‍മായിയുടെയടുക്കല്‍ച്ചെന്നു. തന്റെ ഇബ്ൻ അമ്‌നൂനെയോര്‍ത്ത് ദാവൂദ് വളരെക്കാലം കആബത്തിലായി. 38ജശൂരിലേക്ക് ഓടിപ്പോയ അബ്‌സലൂം അവിടെ മൂന്നു സനത്ത് താമസിച്ചു. 39അമ്‌നൂന്റെ മരണത്തിലുള്ള കആബത്ത് ശമിച്ചപ്പോള്‍ അബ്‌സലൂമിനെ നള്റാന്‍ ദാവൂദ് ശദീദായി ആഗ്രഹിച്ചു.