2 തസിമുള്ള 1  

അഭിവാദനം

1 1കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനോടുള്ള ഐക്യം വഴി ലഭിക്കുന്ന ജീവനെ സംബന്ധിക്കുന്ന വാഗ്ദാനമനുസരിച്ച് അള്ളാഹുവിൻറെ ഹിതത്താല്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ അപ്പസ്‌തോലനായ പൗലോസ്,

2പ്രേഷ്ഠപുത്രനായ തസിമുള്ളയ്ക്ക് അബ്ബാ അല്‍ഖാലിഖ് അള്ളാഹുവിൽ നിന്നും നമ്മുടെ സയ്യിദിനാ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിൽ നിന്നും ഫദുലുൽ ഇലാഹിയും റഹമത്തും സമാധാനവും.

വിശ്വസ്തനായിരിക്കുക

3രാവും പകലും എന്റെ ദുആകളില്‍ ഞാന്‍ സദാ നിന്നെ സ്മരിക്കുമ്പോള്‍, എന്റെ പിതാക്കന്മാര്‍ ചെയ്തതുപോലെ നിര്‍മ്മല മനഃസാക്ഷിയോടു കൂടെ ഞാന്‍ ഇബാദത്ത് ചെയ്യുന്ന അള്ളാഹുവിനു നന്ദി പറയുന്നു. 4നിന്റെ കണ്ണീരിനെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ നിന്നെ ഒന്നു കണ്ടു സന്തോഷ ഭരിതനാകാന്‍ ഞാന്‍ അതിനായി ആഗ്രഹിക്കുന്നു. 5നിന്റെ നിര്‍വ്യാജമായ ഈമാൻ ഞാന്‍ അനുസ്മരിക്കുന്നു. നിന്റെ വലിയുമ്മയായ ലോവീസിനും ഉമ്മയായ എവുനിക്കെയിക്കും ഉണ്ടായിരുന്ന ഈമാൻ ഇപ്പോള്‍ നിനക്കും ഉണ്ടെന്ന് എനിക്കു ബോധ്യമുണ്ട്. 6എന്റെ കൈവയ്പിലൂടെ നിനക്കു ലഭിച്ച അള്ളാഹുവിൻറെ വരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്നു ഞാന്‍ നിന്നെ അനുസ്മരിപ്പിക്കുന്നു. 7എന്തെന്നാല്‍, ഭീരുത്വത്തിന്റെ റൂഹിനെയല്ല അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ നമുക്കു നല്കിയത്; ശക്തിയുടെയും സ്‌നേഹത്തിന്റെയും റൂഹാനി നിയന്ത്രണത്തിന്റെയും റൂഹുൽ ഖുദ്ധൂസിനെയാണ്.

8നമ്മുടെ റബ്ബുൽ ആലമീനു സാക്ഷ്യം നല്കുന്നതില്‍ നീ ലജ്ജിക്കരുത്. അവന്റെ തടവുകാരനായ എന്നെ പ്രതിയും നീ ലജ്ജിതനാകരുത്. അള്ളാഹുവിന്റെ ശക്തിയില്‍ ആശ്രയിച്ചു കൊണ്ട് അവന്റെ ഇഞ്ചീലിനെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കു വഹിക്കുക. 9അവിടുന്നു നമ്മെ രക്ഷിക്കുകയും വിശുദ്ധമായ വിളിയാല്‍ നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു. അതു നമ്മുടെ പ്രവൃത്തികളുടെ ഫലമായിട്ടല്ല, അവിടുത്തെ സ്വന്തം ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തിയും യുഗങ്ങള്‍ക്കു മുമ്പ് റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ നമുക്കു നല്കിയ ഫദുലുൽ ഇലാഹി വരമനുസരിച്ചുമാണ്. 10ഈ ഫദുളുള്ളാഹിവരം നമ്മുടെ രക്ഷകനായ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ ആഗമനത്തില്‍ നമുക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു. അവന്‍ മരണത്തെ ഇല്ലാതാക്കുകയും തന്റെ ഇഞ്ചീലിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. 11ഈ ഇഞ്ചീലിന്റെ പ്രഘോഷകനും റസൂലും പ്രബോധകനുമായി ഞാന്‍ നിയമിതനായിരിക്കുന്നു. 12ഇക്കാരണത്താലാണ് ഞാന്‍ ഇപ്പോള്‍ ഇവയെല്ലാം സഹിക്കുന്നത്. ഞാന്‍ അതില്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, ആരിലാണ് ഞാന്‍ വിശ്വാസമര്‍പ്പിച്ചരിക്കുന്നതെന്ന് എനിക്കറിയാം. എന്നെ ഭരമേല്പ്പിച്ചിരിക്കുന്നവയെല്ലാം ആ ദിവസം വരെയും ഭദ്രമായി കാത്തുസുക്ഷിക്കാന്‍ അവനു കഴിയുമെന്നും എനിക്കു പൂര്‍ണ്ണബോധ്യമുണ്ട്. 13നീ എന്നില്‍നിന്നു കേട്ടിട്ടുള്ള നല്ല പ്രബോധനങ്ങള്‍ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിലുള്ള ഈമാനിലും സ്‌നേഹത്തിലും നീ അനുസരിക്കുക, മാതൃകയാക്കുക. 14നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ നമ്മില്‍ വസിക്കുന്ന റൂഹുൽ ഖുദ്ധൂസിന്റെ ശക്തിയാല്‍ കാത്തു സൂക്ഷിക്കുക.

15ഏഷ്യയിലുള്ളവരെല്ലാം എന്നെ ഉപേക്ഷിച്ചെന്ന് നിനക്കറിയാമല്ലോ. ഫിഗേലോസും ഹെര്‍മോഗെനെസും അവരിലുള്‍പ്പെടുന്നു. 16ഒനേസിഫൊറോസിന്റെ കുടുബത്തിന്റെമേല്‍ റബ്ബുൽ ആലമീൻ കാരുണ്യം ചൊരിയട്ടെ. എന്തെന്നാല്‍, അവന്‍ പലപ്പോഴും എന്നെ ആശ്വസിപ്പിച്ചിട്ടുണ്ട്. എന്റെ ചങ്ങലകളെപ്പറ്റി അവന്‍ ലജ്ജിച്ചിട്ടുമില്ല. 17അവന്‍ റോമയിലെത്തിയപ്പോള്‍ എന്നെപ്പറ്റി ആകാംക്ഷാപൂര്‍വ്വം അന്വേഷിക്കുകയും എന്നെ കാണുകയും ചെയ്തു. 18എഫേസാസില്‍ വച്ച് അവന്‍ ചെയ്ത സേവനങ്ങളെപ്പറ്റിയെല്ലാം നിനക്കു നന്നായറിയാമല്ലോ. ഖിയാമത്ത് നാളിൽ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍നിന്നു കാരുണ്യം ലഭിക്കാന്‍ അവിടുന്നു അവന് അനുഗ്രഹം നല്കട്ടെ!.


Footnotes