2 ശമൂവേൽ 20

שְׁמוּאֵל ב׳ (Shmuel Bet)

ശീബയുടെ സൌറത്ത്

20 1ശീബ എന്നു പേരുള്ള ഒരു ലഈമായവൻ ഉണ്ടായിരുന്നു. ബിൻയാമിന്‍ ഖബീലത്തിൽ പെട്ട ബിക്രിയുടെ ഇബ്നായ അവന്‍ ബൂഖിലൂതി വിളിച്ചുപറഞ്ഞു: ദാവൂദുമായി നമുക്കു പങ്കില്ല. ജസ്‌സെയുടെ ഇബ്നുമായി നമുക്ക് ഇടപാടില്ല. ഇസ്രായീലേ, നിങ്ങള്‍ ബൈത്തിലേക്കു റുജൂആകുവിന്‍.

2അങ്ങനെ ഇസ്രായീല്യര്‍ ദാവൂദിനെ വിട്ടു ബിക്രിയുടെ ഇബ്ൻ ശീബയോടു ചേര്‍ന്നു. യൂദായിലെ ഖൌമാകട്ടെ ദാവൂദു മലിക്കിനോടു കൂടെ ഉറച്ചുനിന്ന് ഉർദൂന്‍ മുതല്‍ ഉർശലീം വരെ അവനെ ഇതിബാഅ് ചെയ്തു.

3ദാവൂദ് ഉർശലീമില്‍ തന്റെ ഖസ്റിലെത്തി. ഖസ്ർ ബിനാഅ് ചെയ്യാന്‍ ഏല്‍പിച്ചിരുന്ന പത്ത് ളർറത്തുകളെ ബൈത്തിൽ ഹജ്ർറിലാക്കി. അവരുടെ ജീവിതാവശ്യങ്ങള്‍ നല്‍കിയെങ്കിലും അവരുമായി അവന്‍ ജിമാഅ് ചെയ്തില്ല. അവര്‍ മൌത്തു വരെ ബൈത്ത് ഹജ്ർറിൽ അർമലകളെപ്പോലെ ജീവിച്ചു.

4മലിക് അമാസയോടു പറഞ്ഞു: യൂദായിലെ റജുൽമാരെയും കൂട്ടി മൂന്നു യൌമിനകം എന്റെ അമാമിൽ വരുക. 5അമാസ അവരെ വിളിച്ചുകൂട്ടാന്‍ പോയി. എന്നാല്‍, മലിക്ക് അംറാക്കിയിരുന്ന സാഅത്തിൽ അവന്‍ റുജൂആയില്ല. 6അതുകൊണ്ട്, ദാവൂദ് അബിശായിയോടു പറഞ്ഞു: ബിക്രിയുടെ ഇബ്ൻ ശീബ അബ്‌സലൂമിനെക്കാള്‍ കൂടുതല്‍ ശല്യംചെയ്യും. അതുകൊണ്ട് ജുന്ദുമായി അവനെ പിന്തുടരുക. അല്ലെങ്കില്‍, അവന്‍ ഖൽഅകളുള്ള വല്ല മദീനത്തുകളും കൈക്കലാക്കി നമ്മെ ശല്യപ്പെടുത്തും. 7അങ്ങനെ യൂവാബും ക്രീത്യരും ബിലീത്യരും സകല അബ്ത്വാലും ബിക്രിയുടെ ഇബ്ൻ ശീബയെ പിന്തുടരാന്‍ ഉർശലീമില്‍ നിന്നു ഖുറൂജായി. 8അവര്‍ ജിബയൂനിലെ കബീറായ സഖ്റത്തിന്റെ അടുത്തെത്തിയപ്പോള്‍ അമാസ അവരെ ഖബൂലാക്കാന്‍ വന്നു. യൂവാബ് ദിർഉം അതിനു ഫൌഖിൽ സയ്ഫ് ഉറപ്പിച്ച മിൻത്വഖത്തും ധരിച്ചിരുന്നു. അവന്‍ മുന്നോട്ടു നടന്നപ്പോള്‍ സയ്ഫ് ഖാരിജിലേക്കു തള്ളിനിന്നു. 9അഖേ, റാഹത്ത് തന്നെയോ എന്നു ചോദിച്ചുകൊണ്ട് യൂവാബ് അമാസയെ തഖ്ബീലാക്കാന്‍ വലത്തു കൈകൊണ്ട് അവന്റെ ലിഹ് യക്കു പിടിച്ചു. 10യൂവാബിന്റെ യദിലുണ്ടായിരുന്ന സയ്ഫ് അമാസ ശ്രദ്ധിച്ചില്ല. യൂവാബ് അവന്റെ ബത്വ് നിനു കുത്തി. കുടല്‍ അർളില്‍ തെറിച്ചുവീണു; രണ്ടാമതു കുത്തേണ്ടി വന്നില്ല; അവന്‍ മയ്യിത്തായി. പിന്നെ യൂവാബും അവന്റെ അഖ് അബിശായിയും ബിക്രിയുടെ ഇബ്ൻ ശീബയെ ഇത്തിബാഅ് ചെയ്തു.

11യൂവാബിന്റെ ജുന്ദുകളിലൊരുവന്‍ അമാസയുടെ മയ്യത്തിനരികെ നിന്നു വിളിച്ചുപറഞ്ഞു: യൂവാബിന്റെയും ദാവൂദിന്റെയും പക്ഷത്തുള്ളവര്‍ യൂവാബിനെ അനുഗമിക്കട്ടെ. 12അമാസയുടെ ജിസ്മ്[a] 20:12 ജിസ്മ് - ബദൻ ദമില്‍ മുങ്ങി സബീലിന്റെ നടുവിൽ കിടക്കുകയായിരുന്നു. കടന്നുവന്നവര്‍ അതു കണ്ടുനിന്നു. എല്ലാവരും നില്‍ക്കുന്നു എന്നു കണ്ടിട്ട് ഒരുവന്‍ അമാസയുടെ ജിസ്മ് വലിച്ച് ഹഖ് ലിലിട്ട് ഒരു സൌബുകൊണ്ടു മൂടി. 13അവനെ സബീലില്‍നിന്നു നീക്കംചെയ്തപ്പോള്‍ സകലരും ബിക്രിയുടെ ഇബ്ൻ ശീബയെ പിടികൂടാന്‍ യൂവാബിനോടു കൂടെ പോയി.

14ശീബ എല്ലാ ഇസ്രായീല്‍ ഖബീലകളുടെയും പ്രദേശങ്ങളില്‍കൂടി കടന്ന് ആബീലിലും ബേത്ത് - മാഖായിലും എത്തി. ബിക്രിയുടെ ശഅ്ബില്‍പ്പെട്ടവരെല്ലാം ഒരുമിച്ചുകൂടി മദീനത്തിലേക്ക് അവനെ ഇതിബാഅ് ചെയ്തു. 15യൂവാബിന്റെ അത്ബാഅ്[b] 20:15 അത്ബാഅ് - സഹാബികൾ ആബീല്‍ബൈത്ത് - മാഖാ വളഞ്ഞു. മദീനത്തിനു നേരേ അവര്‍ ഒരു മണ്‍തിട്ട ഉയര്‍ത്തി. സൂർ ഇടിച്ചുവീഴ്ത്താന്‍ തുടങ്ങി. 16അപ്പോള്‍ ഹകീമത്തായ ഒരുവള്‍ മദീനത്തില്‍നിന്നു വിളിച്ചുപറഞ്ഞു: കേള്‍ക്കുക, ഞാന്‍, യൂവാബിനോടു സംസാരിക്കേണ്ടതിന് അവനോട് ഇങ്ങോട്ടു വരാന്‍ പറയുക. 17യൂവാബ് അവളുടെ അടുത്തുചെന്നു. നീ യൂവാബോ? അവള്‍ സുആലാക്കി. അതേ, ഞാന്‍ തന്നെ, അവന്‍ പറഞ്ഞു. നിന്റെ അമത്ത് പറയുന്നതു സംആക്കിയാലും, അവള്‍ അപേക്ഷിച്ചു. ഞാന്‍ ശ്രദ്ധിക്കുന്നു, അവന്‍ ഇജാബ പറഞ്ഞു. 18അപ്പോള്‍ അവള്‍ പറഞ്ഞു: ആബീലില്‍ച്ചെന്ന് നസ്വീഹത്ത് ഖബൂലാക്കുവിന്‍ എന്നു മുന്‍പൊക്കെ പറയുക ആദത്തായിരുന്നു. 19അങ്ങനെ അവര്‍ അംറ് തീര്‍ത്തുവന്നു. ഇസ്രായീലിലെ സലാംമുഹിബ്ബുകളും അമീനുമായവരില്‍ ഒരാളാണ് ഞാന്‍. ഇസ്രായീലിലെ ഒരു മാതാവായ ഈ മദീനയെ നീ ഹലാക്കാക്കാനൊരുങ്ങുന്നു. നീ റബ്ബിന്റെ ഹഖ് വെട്ടി വിഴുങ്ങുമോ? 20യൂവാബ് ഇജാബ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല; നിങ്ങളുടെ മദീനത്ത് തകർക്കുകയോ ഹലാക്കാക്കുകയോ ചെയ്യുകയില്ല. അതല്ല ഞങ്ങളുടെ ഇറാദ. 21ഇഫ്രായിം മലനാട്ടില്‍നിന്നുള്ള ബിക്രിയുടെ ഇബ്ൻ ശീബ എന്നൊരുവന്‍ ദാവൂദ് മലികിനെതിരേ യദ് ഉയര്‍ത്തിയിരിക്കുന്നു. അവനെ മാത്രം ഏല്‍പിച്ചുതരുക; ഞാന്‍ മദീന വിട്ടു പൊയ്‌ക്കൊള്ളാം. ഇതാ, അവന്റെ റഅ്സ് ജിദാറിനുമീതേ കൂടി നിന്റെ ഖരീബിലേക്ക് എറിഞ്ഞുതരാം, അവള്‍ പറഞ്ഞു. 22അവള്‍ ഖൌമിനെ സമീപിച്ച് തന്റെ ഹിക്മത്തിനാൽ അവരെ സമ്മതിപ്പിച്ചു. ബിക്രിയുടെ ഇബ്ൻ ശീബയുടെ റഅ്സ് അവര്‍ വെട്ടി യൂവാബിന്റെ ഖരീബിലേക്ക് എറിഞ്ഞുകൊടുത്തു. അവന്‍ സൂറിലൂതി; ജുന്ദ് മദീന വിട്ടു സ്വന്തം ബൈത്തുകളിലേക്കു പോയി; യൂവാബ് ഉർശലീമില്‍ മലിക്കിന്റെ അടുത്തേക്കും.

23യൂവാബ് ഇസ്രായീല്‍ ജുന്ദിന്റെ റഈസായായിരുന്നു. യഹോയാദായുടെ ഇബ്ൻ ബനായ ക്രീത്യരുടെയും ബിലീത്യരുടെയും റഈസും, 24അദൂറാമിന് അബ്ദുകളുടെ മേല്‍നോട്ടമായിരുന്നു. അഹിലൂദിന്റെ ഇബ്ൻ യഹൂശാഫാത്ത് മുസജ്ജിലും 25ശിവാ കാതിബും സദോക്കും, അബിയാസറും കാഹിൻമാരും ആയിരുന്നു. 26ജായിറുകാരന്‍ ഈരയും ദാവൂദിന്റെ കാഹിൻമാരായിരുന്നു.


Footnotes