2 ഖ്വോറാഫസ് 6
സമ്പൂര്‍ണമായ ഖിദ്മത്ത്
6 1നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ഫദുലുൽ ഇലാഹ് വ്യര്‍ഥമാക്കരുതെന്ന് അവിടുത്തെ സഹപ്രവര്‍ത്തകരെന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളോട് ത്വലബ് ചെയ്യുന്നു. 2അവിടുന്ന് അരുളിച്ചെയ്യുന്നു: സ്വീകാര്യമായ വഖ്തിൽ ഞാന്‍ നിന്റെ ദുആ കേട്ടു. ഇഖ് ലാസിന്റെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ വഖ്ത്. ഇതാ, ഇപ്പോള്‍ ഇഖ് ലാസിന്റെ യൌമിൽ. 3ഞങ്ങളുടെ ഖിദ്മത്തിൽ ആരും ജറീമത്ത് കാണാതിരിക്കേണ്ടതിന് ഞങ്ങള്‍ ആര്‍ക്കും ഒന്നിനും പ്രതിബന്ധം ഉണ്ടാക്കുന്നില്ല. 4മറിച്ച്, എല്ലാവിധത്തിലും റബ്ബുൽ ആലമീന്റെ ദാസന്‍മാരാണെന്ന് ഞങ്ങള്‍ അഭിമാനിക്കുന്നു; കബീറായ സഹനത്തില്‍, പീഡകളില്‍, ഞെരുക്കങ്ങളില്‍, അത്യാഹിതങ്ങളില്‍, 5മര്‍ദനങ്ങളില്‍, കാരാഗൃഹങ്ങളില്‍, ലഹളകളില്‍, അധ്വാനങ്ങളില്‍, ജാഗരണത്തില്‍, വിശപ്പില്‍, 6ശുദ്ധതയില്‍, ജ്ഞാനത്തില്, ക്ഷമയില്‍, ദയയില്‍, റൂഹുൽ ഇലാഹില്‍, നിഷ്കളങ്ക സ്നേഹത്തില്; 7സത്യസന്ധമായ വാക്കില്‍, റബ്ബുൽ ആലമീന്റെ ഖുവ്വത്തിൽ, യമീൻ കൈയിലും ഇടത്തു കൈയിലുമുള്ള അദ്ൽന്റെ ആയുധത്തില്‍; 8ബഹുമാനത്തിലും അവമാനത്തിലും, സത്കീര്‍ത്തിയിലും ദുഷ്‌കീര്‍ത്തിയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. വഞ്ചകരെപ്പോലെ ഞങ്ങള്‍ കരുതപ്പെടുന്നു; എങ്കിലും ഞങ്ങള്‍ സത്യസന്ധരാണ്. 9ഞങ്ങള്‍ അറിയപ്പെടാത്തവരെപ്പോലെയാണെങ്കിലും അറിയപ്പെടുന്നവരാണ്; മരിക്കുന്നവരെപ്പോലെയാണെങ്കിലും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു. ശിക്ഷിക്കപ്പെട്ടവരെപ്പോലെയാണെങ്കിലും വധിക്കപ്പെട്ടിട്ടില്ല. 10ഞങ്ങള്‍ ദുഃഖിതരെപ്പോലെയാണെങ്കിലും ദായിമായി സഈദാകുന്നു; ദരിദ്രരെപ്പോലെയാണെങ്കിലും അനേകരെ സമ്പന്നരാക്കുന്നു; ഒന്നുമില്ലാത്തവരെപ്പോലെയാണെങ്കിലും എല്ലാം ആര്‍ജിച്ചിരിക്കുന്നു.
11ഖ്വോറാഫസുകാരേ, ഞങ്ങള്‍ നിങ്ങളോടു വളരെ തുറന്നു സംസാരിക്കുന്നു. ഞങ്ങളുടെ ഖൽബ് നിങ്ങളെ തുറന്നു കാണിക്കുകയും ചെയ്യുന്നു. 12ഞങ്ങള്‍ മുഖാന്തരമല്ല നിങ്ങള്‍ ഞെരുങ്ങുന്നത്; നിങ്ങള്‍ നിങ്ങളില്‍ത്തന്നെയാണു ഞെരുങ്ങുന്നത്. 13ഔലാദുകളോട് എന്നതുപോലെ ഞാന്‍ പറയുന്നു, നിങ്ങളും ഞങ്ങളോട് ഖൽബ് തുറന്നു പെരുമാറുവിന്‍.
ബൈത്തുള്ള
14നിങ്ങള്‍ ഖാഫിറുകളുമായി കൂട്ടുചേരരുത്. അദ് ലും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? 15കലിമത്തുള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് ഖാഫിറുമായി എന്താണു പൊതുവിലുള്ളത്?
16ബൈത്തുള്ളയും വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന റബ്ബുൽ ആലമീന്റെ ബൈത്തുൽ ഇലാഹാണ്. എന്തെന്നാല്‍, അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ പാർക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ മഅബൂദായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. 17ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ ഖുബൂലാക്കും; 18ഞാന്‍ നിങ്ങള്‍ക്കു അബ്ബയും നിങ്ങള്‍ എനിക്കു ഇബ്നുമാരും ബനാത്തും ആയിരിക്കും എന്നു റബ്ബുൽ ആലമീൻ ഇലാഹുൽ ഖതിരൂൻ അരുളിച്ചെയ്യുന്നു.