2 ഖ്വോറാഫസ് 3
അഹ്ദിന്റെ ശുശ്രൂഷകര്‍
3 1ഞങ്ങള്‍ വീണ്ടും ആത്മ പ്രശംസ ചെയ്യുകയാണോ? മറ്റു ചിലര്‍ക്ക് എന്നതു പോലെ ഞങ്ങള്‍ക്കു നിങ്ങളുടെ പേര്‍ക്കോ നിങ്ങളില്‍ നിന്നോ ശിപാര്‍ശക്കത്തുകള്‍ ആവശ്യമുണ്ടോ? 2ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടതും സകലമനുഷ്യരും അറഫാവുകയും ഖിറാഅത്ത്ചെയ്യുകയും ചെയ്യുന്നതുമായ ഞങ്ങളുടെ ശിപാര്‍ശക്കത്ത് നിങ്ങള്‍തന്നെയാണ്. 3മഷികൊണ്ടല്ല, ജീവിക്കുന്ന റബ്ബുൽ ആലമീന്റെ റൂഹുകൊണ്ട്, കല്‍പലകകളിലല്ല, ഇൻസാനിയത്തിന്റെ ഖൽബിലെ ഫലകങ്ങളില്‍ ഞങ്ങളുടെ ഖിദ്മത്ത് വഴി എഴുതപ്പെട്ട കലിമത്തുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ ലിഖിതമാണു നിങ്ങള്‍ എന്നു വ്യക്തമാണ്.
4ഇതാണു കലിമത്തുള്ളാഹി ഈസാ അൽ മസീഹ് വഴി അള്ളാഹുവിലുള്ള ഞങ്ങളുടെ ഈമാൻ. 5സ്വന്തമായി എന്തെങ്കിലും മേന്‍മ അവകാശപ്പെടാന്‍ ഞങ്ങള്‍ യോഗ്യരല്ല. ഞങ്ങളുടെ അഹ് ലിയ അളളാഹുവില്‍ നിന്നാണ്. 6അവിടുന്നു ഞങ്ങളെ എഴുതപ്പെട്ട നിയമത്താലല്ല, റൂഹുൽ ഖുദ്ധൂസിനാൽ, ജദീദായ അഹ്ദിന്റെ ശുശ്രൂഷകരാകാന്‍ യോഗ്യരാക്കിയിരിക്കുന്നു. എന്തെന്നാല്‍, എഴുതപ്പെട്ട ശരീഅത്ത് മൃതിപ്പെടുത്തുന്നു; റൂഹുള്ള ജീവിപ്പിക്കുന്നു.
7കല്‍പലകയില്‍ എഴുതപ്പെട്ട മൌത്തിന്റെ ശരീഅത്ത് തേജസ്‌സിലാണു നല്‍കപ്പെട്ടത്. ആ തേജസ്‌സു മങ്ങിക്കൊണ്ടിരുന്നപ്പോള്‍പ്പോലും ഇസ്രായീല്‍ ഖൌമിനു നോക്കാനാവാത്തവിധം മൂസായുടെ മുഖത്തെ ജ്വലിപ്പിച്ചു. 8അങ്ങനെയെങ്കില്‍ റൂഹുൽ ഖുദ്ധൂസിന്റെ ഖിദ്മത്ത് എത്രയേറെ തേജസ്‌സുറ്റതായിരിക്കും! 9എന്തുകൊണ്ടെന്നാല്‍, ശിക്ഷാവിധിയുടെ ഖിദ്മത്ത് തേജോമയമായിരുന്നെങ്കില്‍ അദ്ൽന്റെ ഖിദ്മത്ത് അതിനെക്കാള്‍ കൂടുതല്‍ തേജോമയമായിരിക്കണം. 10ഒരിക്കല്‍ പ്രശോഭിച്ചിരുന്നത് അതിനെ അതിശയിക്കുന്ന മറ്റൊരു ശോഭമൂലം നിഷ്പ്രഭമായിത്തീര്‍ന്നു. 11മങ്ങിമറഞ്ഞുപോയതു തേജസ്‌സുള്ളതായിരുന്നെങ്കില്‍ നിലനില്‍ക്കുന്നതു തീര്‍ച്ചയായും അതിനെക്കാള്‍ തേജസ്‌സുള്ളതായിരിക്കണം.
12ഈ ദൃശ്യമായ റജാഅ് ഞങ്ങള്‍ക്കുള്ളതു കൊണ്ട് ഞങ്ങള്‍ ധൈര്യമുള്ളവരാണ്. 13മങ്ങിക്കൊണ്ടിരുന്ന തേജസ്‌സിന്റെ തിരോധാനം യിസ്രായിലാഹ്കാര്‍ ദര്‍ശിക്കാതിരിക്കാന്‍ വേണ്ടി മുഖത്ത് മൂടുപടം ധരിച്ച മൂസായെപ്പോലെയല്ല ഞങ്ങള്‍. 14അവരുടെ നഫ്സ് കടുപ്പമേറിയതായിരുന്നു. അവര്‍ പഴയ ശരീഅത്ത് വായിക്കുമ്പോള്‍ അതേ മൂടുപടം ഇന്നും അവശേഷിക്കുന്നു. എന്തെന്നാല്‍, കലിമത്തുള്ളാഹി ഈസാ അൽ മസീഹിലൂടെ മാത്രമാണ് അതു നീക്കപ്പെടുന്നത്. 15അതേ, ഇന്നും മൂസായുടെ ഗ്രന്ഥം വായിക്കുമ്പോഴെല്ലാം അവരുടെ ഖൽബിൽ ഒരു മൂടുപടം കിടക്കുന്നുണ്ട്. 16എന്നാല്‍, ആരെങ്കിലും റബ്ബുൽ ആലമിനിലേക്കു തിരിയുമ്പോള്‍ ആ മൂടുപടം നീക്കപ്പെടുന്നു. 17റബ്ബുൽ ആലമീൻ റൂഹുള്ളായാണ്; റബ്ബുൽ ആലമീന്റെ റൂഹുള്ളിടത്തു സ്വാതന്ത്ര്യമുണ്ട്. 18കലിമത്തുള്ളാഹി ഈസാ അൽ മസീഹിന്റെ തംജീദ്, കണ്ണാടിയിലെന്ന പോലെ, മൂടുപടമണിയാത്ത വജ്ഹിന്മേൽ പ്രതിഫലിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്, മജ്ദില്‍ നിന്നു മഹത്വത്തിലേക്ക്, രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് റൂഹുള്ളയായ റബ്ബുൽ ആലമീന്റെ ദാനമാണ്.