2 ഖ്വോറാഫസ് 13  

മുന്നറിയിപ്പുകള്‍

13 1മൂന്നാം പ്രാവശ്യമാണു ഞാന്‍ നിങ്ങളെ സിയാറത്ത് ചെയ്യാൻ പോകുന്നത്. രണ്ടോ മൂന്നോ ശാഹിദുകളുടെ മൊഴിയിന്‍മേല്‍ ഏതു കാര്യവും സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു. 2നേരത്തേ ഖതീഅ ചെയ്തവര്‍ക്കും മറ്റെല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്റെ രണ്ടാം സന്ദര്‍ശനവേളയില്‍ ഞാന്‍ ചെയ്തതുപോലെ ഇപ്പോള്‍ എന്റെ അസാന്നിധ്യത്തിലും അവര്‍ക്കു ഞാന്‍ താക്കീതു നല്‍കുന്നു. ഞാന്‍ വീണ്ടും വന്നാല്‍ അവരെ വെറുതെ വിടുകയില്ല. 3കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് എന്നിലൂടെ സംസാരിക്കുന്നു എന്നതിനു തെളിവാണല്ലോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങളോട് ഇടപെടുന്നതില്‍ അവന്‍ ദുര്‍ബലനല്ല, അസീസാണ്. 4അവന്‍ ബലഹീനതയില്‍ ഖുർബാനിയാക്കപ്പെട്ടു. എന്നാല്‍, മഅബൂദ് റബ്ബുൽ ആലമീന്റെ ഖുവ്വത്തിനാൽ ജീവിക്കുന്നു. കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹില്‍ ഞങ്ങളും ബലഹീനരാണ്. എന്നാല്‍, നിങ്ങളോടു പെരുമാറുമ്പോഴാകട്ടെ ഞങ്ങള്‍ അവനോടുകൂടെ റബ്ബുൽ ആലമീന്റെ ഖുവ്വത്ത് കൊണ്ടു ഹയാത്തിലാകും.

5നിങ്ങള്‍ നിങ്ങളുടെ ഈമാനില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കുവിന്‍; നിങ്ങളെത്തന്നെ പരീക്ഷിച്ചറിയുവിന്‍. കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹ് നിങ്ങളിലുണ്ട് എന്നു നിങ്ങള്‍ക്കു ബോധ്യമായിട്ടില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു. 6ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെന്ന് നിങ്ങള്‍ ഗ്രഹിക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. 7എന്നാല്‍, നിങ്ങള്‍ ശർറ് പ്രവര്‍ത്തിക്കരുതേ എന്നാണ് മഅബൂദ് അള്ളാഹുവിനോടുള്ള ഞങ്ങളുടെ ദുആ. ഞങ്ങള്‍ പരീക്ഷയില്‍ വിജയിച്ചവരായി കാണപ്പെടണമെന്നില്ല; ഞങ്ങള്‍ പരാജിതരായി കാണപ്പെട്ടാലും നിങ്ങള്‍ ഖൈറ് പ്രവര്‍ത്തിക്കണം. 8സത്യത്തിനുവേണ്ടിയല്ലാതെ സത്യത്തിനെതിരായി ഒന്നുംചെയ്യുക ഞങ്ങള്‍ക്കു സാധ്യമല്ല. 9ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ബലവാന്‍മാരും ആയിരിക്കുമ്പോള്‍ ഞങ്ങള്‍ സഈദാകുന്നു. നിങ്ങളുടെ പുനരുദ്ധാരണത്തിനുവേണ്ടിയാണ് ഞങ്ങള്‍ ദുആ ഇരക്കുന്നത്. 10ഞാന്‍ വരുമ്പോള്‍ കാര്‍ക്കശ്യത്തോടെ സുൽത്താനിയത്ത് പ്രയോഗിക്കാതിരിക്കേണ്ടതിന്, നിങ്ങളില്‍നിന്ന് അകലെയായിരിക്കുമ്പോള്‍ ഇതെഴുതുന്നു. റബ്ബുൽ ആലമീൻ എന്നെ അധികാരപ്പെടുത്തിയിരിക്കുന്നതു നിങ്ങളെ വളര്‍ത്തിയെടുക്കാനാണ്; നശിപ്പിക്കാനല്ല.

സലാം

11അവസാനമായി, ഇഖ് വാനീങ്ങളേ, സന്തോഷിക്കുവിന്‍. നിങ്ങളെത്തന്നെ നവീകരിക്കുവിന്‍. എന്റെ ആഹ്വാനം ഖുബൂലാക്കുവിന്‍. ഏക മനസ്‌കരായിരിക്കുവിന്‍. സമാധാനത്തില്‍ ജീവിക്കുവിന്‍. സ്‌നേഹത്തിന്റെയും ശാന്തിയുടെയും മഅബൂദ് അള്ളാ നിങ്ങളോടുകൂടെയുണ്ടായിരിക്കും. 12മുഖദ്ദിസ്സായ ചുംബനം കൊണ്ട് അന്യോന്യം സലാം ചെയ്യുവിന്‍. 13ഖിദ്ദീസുകളെരെല്ലാവരും നിങ്ങളെ സലാം ചെയ്യുന്നു.

14റബ്ബുൽ ആലമീനായ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ ഫദുലുൽ ഇലാഹിയും മഅബൂദ് റബ്ബുൽ ആലമീന്റെ ഹുബ്ബും റൂഹുൽ ഖുദ്ധൂസിന്റെ സഹവാസവും നിങ്ങളേവരോടും കൂടെ ഉണ്ടായിരിക്കട്ടെ!


Footnotes