1 ശംവീൽ 19שְׁמוּאֵל א׳ (Shmuel Alef)
ദാവൂദിനെ ഖത്ൽ ചെയ്യാൻ ശ്രമം
19 1ദാവൂദിനെ ഖത്ൽ ചെയ്യണമെന്നു ശാവുൽ യൂനാസാനോടും ഖാദിമുമാരോടും അംറാക്കി. എന്നാല്‍, ശാവുലിന്റെ ഇബ്നായ യൂനാസാന്‍ ദാവൂദിനെ വളരെയധികം മഹബത്ത് വെച്ചിരുന്നു. 2യൂനാസാന്‍ ദാവൂദിനോടു പറഞ്ഞു: എന്റെ അബ് ശാവുൽ നിന്നെ കത്ൽ ചെയ്യാൻ ശ്രമിക്കുകയാണ്. അതിനാല്‍ നാളെ സുബ്ഹിക്ക് നീ എവിടെയെങ്കിലും പോയി കരുതലോടെ ഒളിച്ചിരിക്കുക. 3നീ ഒളിച്ചിരിക്കുന്ന ഹഖ്-ലില്‍ വന്ന് എന്റെ അബിനോടു നിന്നെപ്പറ്റി ഞാന്‍ സംസാരിക്കാം; എന്തെങ്കിലും അറിഞ്ഞാല്‍ നിന്നോടു പറയാം. 4യൂനാസാന്‍ തന്റെ അബ് ശാവുലിനോട് ദാവൂദിനെപ്പറ്റി നന്നായി സംസാരിച്ചു. അവന്‍ പറഞ്ഞു: അബ്ദായ ദാവൂദിനോട് മലിക് ശർറ് പ്രവര്‍ത്തിക്കരുതേ! അവന്‍ അങ്ങയോട് ശർറ് പ്രവര്‍ത്തിച്ചിട്ടില്ല. അവന്റെ അമലുകൾ അങ്ങേക്ക് ഖയ്റായിരുന്നതേയുള്ളു. 5അവന്‍ സ്വന്തം നഫ്സിനെ അവഗണിച്ചുപോലും ജാലൂത്തിനെ ഖത്ൽ ചെയ്തു; അളീമായ ഫലാഹ് റബ്ബുൽ ആലമീൻ ഇസ്രായീല്യര്‍ക്കു നല്‍കി. അതു കണ്ട് അങ്ങു സുറൂറിലായതാണ്. കാരണമില്ലാതെ ദാവൂദിനെ കൊന്ന്, ഇഖ് ലാസ്[a] 19.5 ഇഖ് ലാസ് - ബരീആയ ദമ് ചൊരിഞ്ഞ്, ഖത്തീഅത്ത് ചെയ്യുന്നതെന്തിന്? 6ശാവുൽ യൂനാസാന്റെ വാക്കു കേട്ടു; ദാവൂദിനെ ഖത്ൽ ചെയ്യുകയില്ലെന്നു റബ്ബുൽ ആലമീന്റെ നാമത്തില്‍ ഖസം ചെയ്തു. 7യൂനാസാന്‍ ദാവൂദിനെ വിളിച്ച് ഇതറിയിച്ചു. അവന്‍ ദാവൂദിനെ ശാവുലിന്റെ അടുക്കല്‍ കൊണ്ടുവന്നു. ദാവൂദ് മുന്‍പത്തെപ്പോലെ അവനെ ഖിദ്മത്ത് ചെയ്തു.
8വീണ്ടും ഹർബുണ്ടായി; ദാവൂദ് ഫലസ്തീനികളോട് ജിഹാദ് ചെയ്ത്, വളരെപ്പേരെ ഖത്ൽ ചെയ്തു. അവര്‍ തോറ്റോടി. 9റബ്ബുൽ ആലമീൻ അയച്ച റൂഹുർറദീഅ് ശാവുലിന്റെ മേല്‍ നാസിലായി. അവന്‍ യദിലൊരു റുംഹുമായി ഖസറിലിരിക്കുകയായിരുന്നു. ദാവൂദ് അഅ് വാദ് വായിച്ചുകൊണ്ടിരുന്നു. 10ശാവുൽ അവനെ റുംഹ് കൊണ്ട് ജിദാറിനോട് ചേര്‍ത്ത് തറയ്ക്കാന്‍ ശ്രമിച്ചു. അവന്‍ ഒഴിഞ്ഞുമാറി. റുംഹ് ജിദാറിൽ തറഞ്ഞുകയറി. ദാവൂദ് ഓടി രക്ഷപെട്ടു.
11ദാവൂദിനെ സുബ്ഹിക്ക് കത്ൽ ചെയ്യാൻ കാത്തുനില്‍ക്കേണ്ടതിന് അവന്റെ താമസ സ്ഥലത്തേക്ക് ആ ലയ് ലിൽ ശാവുൽ മുർസലുകളെ അയച്ചു. എന്നാല്‍, അവന്റെ സൌജത്ത് മിഖാല്‍ പറഞ്ഞു: ഈ ലയ്ൽ രക്ഷപെട്ടില്ലെങ്കില്‍ നാളെ അങ്ങു ഖത്ൽ ചെയ്യപ്പെടും. 12ശുബ്ബാക്ക് വഴി ഇറങ്ങിപ്പോകാന്‍ മിഖാല്‍ ദാവൂദിനെ മുസായിദ ചെയ്തു; അങ്ങനെ അവന്‍ ഓടി രക്ഷപെട്ടു. 13മിഖാല്‍ ഒരു സ്വനമെടുത്ത് സരീറിൽ കിടത്തി. റഅ്സിനടുക്കല്‍ ആട്ടിന്‍രോമം കൊണ്ടുള്ള വിസാദ വച്ച്, തുണികൊണ്ട് പുതപ്പിച്ചു. 14ശാവുൽ ദാവൂദിനെ പിടിക്കാന്‍ മുർസലുകളെ അയച്ചപ്പോള്‍ അവന്‍ സുഖമില്ലാതെ കിടക്കുകയാണെന്ന് അവള്‍ പറഞ്ഞു. 15അവനെ കത്ൽ ചെയ്യാൻ വേണ്ടി കിടക്കയോടെ തന്റെ അടുക്കല്‍ കൊണ്ടുവരാന്‍ ശാവുൽ മുർസലുകളെ അയച്ചു. 16മുർസൽമാര്‍ അകത്തു കടന്നപ്പോള്‍ സരീറിൽ ഒരു സ്വനമും റഅ്സിനടുക്കല്‍ ആട്ടിന്‍രോമം കൊണ്ടൊരു വിസാദയുമാണ് കണ്ടത്. 17ശാവുൽ മിഖാലിനോടു ചോദിച്ചു: എന്റെ അദുവ്വിനെ ഓടി രക്ഷപെടാന്‍ അനുവദിച്ചുകൊണ്ട് നീ എന്തിനാണ് എന്നെ ഇങ്ങനെ വഞ്ചിച്ചത്? മിഖാല്‍ ശാവുലിനോടു ഇജാബ ചെയ്തു: നിന്നെ ഞാന്‍ കൊല്ലാതിരിക്കണമെങ്കില്‍ എന്നെ വിട്ടയ്ക്കുക എന്ന് അവന്‍ എന്നോടു പറഞ്ഞു.
18ദാവൂദ് ഓടി രക്ഷപെട്ടു. അവന്‍ റാമായില്‍ ശംവീലിന്റെ അടുക്കലെത്തി. ശാവുൽ തന്നോടു പ്രവര്‍ത്തിച്ചതെല്ലാം അവനോടു പറഞ്ഞു. ദാവൂദും ശംവീലും നായൂത്തില്‍ച്ചെന്നു പാര്‍ത്തു. 19ദാവൂദ് റാമായിലെ നായൂത്തിലുണ്ടെന്ന് ശാവുലിന് അറിവു കിട്ടി. 20ദാവൂദിനെ പിടിക്കാന്‍ അവന്‍ മുർസലുകളെ അയച്ചു. ഒരു ജമാഅത്ത് നബിമാര്‍ തനബ്ബുഅ്[b] 19.20 തനബ്ബുഅ് - നുബൂഅ് ചെയ്യുന്നതും ശംവീൽ അവരുടെ സയ്യിദായി ഇരിക്കുന്നതും ശാവുലിന്റെ ഖാദിമുകൾ കണ്ടപ്പോള്‍, അവരുടെമേലും റബ്ബുൽ ആലമീന്റെ റൂഹ് നാസിലാവുകയും അവര്‍ തനബ്ബുഅ് ചെയ്യുകയും ചെയ്തു. 21ശാവുൽ ഇതറിഞ്ഞപ്പോള്‍ വേറെ മുർസൽമാരെ അയച്ചു. അവരും തനബ്ബുഅ്ചെയ്യാൻ തുടങ്ങി. മൂന്നാമതും അവന്‍ മുർസലുകളെ അയച്ചു; അവരും തനബ്ബുഅ് ചെയ്തു 22ഖാതിമത്തിലായി, ശാവുൽ നേരിട്ടു റാമായിലേക്കു പുറപ്പെട്ടു. സെക്കുയിലുള്ള കബീറായ ബിഅ്റിൻകരയിലെത്തി ശംവീലും ദാവൂദും എവിടെയെന്ന് അന്വേഷിച്ചു. അവര്‍ റാമായിലുള്ള നായൂത്തിലുണ്ടെന്ന് ഒരാള്‍ പറഞ്ഞു, 23അവന്‍ അങ്ങോട്ടുപോയി. റബ്ബുൽ ആലമീന്റെ റൂഹ് അവന്റെ മേലും നാസിലായി. റാമായിലെ നായൂത്തില്‍ എത്തുന്നതുവരെ അവന്‍ തനബ്ബുഅ് ചെയ്തുകൊണ്ടിരുന്നു. 24അവനും തനബ്ബുഅ് ചെയ്തുകൊണ്ട് ശംവീലിന്റെ മുന്‍പാകെ ആ ലയ് ലും നഹാറും ലിബാസില്ലാതെ കിടന്നു. ശാവുലും നബിയോ എന്ന മസലിന് ഇതുകാരണമായി.