1 ശംവീൽ 17שְׁמוּאֵל א׳ (Shmuel Alef)
ദാവൂദും ജാലൂത്തും
17 1ഫലസ്തീനികൾ ഹർബിനു ജുൻദിനെ ഒരുമിച്ചുകൂട്ടി. അവര്‍ യൂദായുടെ സൊക്കോയില്‍ സമ്മേളിച്ച് സൂക്കൂയ്ക്കും അസെക്കായ്ക്കും മധ്യേ ഈഫെസ്ദമ്മിമില്‍ നാസിലായി. 2ശാവുലും ഇസ്രായീല്യരും ഈലാവാദിയില്‍ പാളയമടിച്ച് അവര്‍ക്കെതിരേ സ്വഫ്ഫായി നിന്നു. 3വാദിയുടെ അപ്പുറത്തും ഇപ്പുറത്തുമുള്ള ജബലുകളില്‍ ഫലസ്തീനികളും ഇസ്രായീല്യരും നിലയുറപ്പിച്ചു. 4അപ്പോള്‍ ഫലസ്തീനി മഹല്ലത്തില്‍ നിന്ന് ജത്ത്കാരനായ ജാലൂത്ത് എന്ന ഇഫ്രീത്ത് മുമ്പോട്ടുവന്നു. ആറു ദിറാഉം ഒരു ശിബ്റും ഉയരമുണ്ടായിരുന്നു അവന്. 5അവന്റെ റഅ്സിൽ ഒരു പിച്ചളത്തൊപ്പിയുണ്ടായിരുന്നു. അയ്യായിരം ശക്കല്‍ തൂക്കമുള്ള പിച്ചളക്കവചമാണ് അവന്‍ ധരിച്ചിരുന്നത്. 6അവന്‍ പിച്ചളകൊണ്ടുള്ള കാല്‍ചട്ട ധരിക്കുകയും പിച്ചളകൊണ്ടുള്ള റുംഹ് തോളില്‍ തൂക്കിയിടുകയും ചെയ്തിരുന്നു. 7അവന്റെ റുംഹിന്റെ തണ്ടിന് നെയ്ത്തുകാരന്റെ ഉരുളിന്റെ ഘനവും, അതിന്റെ ഹദീദ്മുനയ്ക്ക് അറുനൂറു ശക്കല്‍ ഭാരവും ഉണ്ടായിരുന്നു. ജുന്നത്ത് വഹിക്കുന്നവന്‍ അവന്റെ മുമ്പേ നടന്നിരുന്നു. 8ജാലൂത്ത് ഇസ്രായേല്‍പ്പടയുടെ നേര്‍ക്ക് അട്ടഹസിച്ചു: നിങ്ങള്‍ ഹർബിനു വന്നിരിക്കുകയാണോ? ഞാനൊരു ഫിലിസ്തീനിയനാണ്. നിങ്ങള്‍ ശാവുലിന്റെ ഖാദിമുകളല്ലേ? നിങ്ങള്‍ ഒരുത്തനെ മുഖ്താറാക്കുക; അവന്‍ എന്നെ നേരിടട്ടെ. 9അവന്‍ എന്നോടു പൊരുതി എന്നെ ഖത്ൽ ചെയ്യുകയാണെങ്കില്‍, ഞങ്ങള്‍ നിങ്ങളുടെ അബ്ദുമാരാകാം. ഞാന്‍ അവനെ തോല്‍പിച്ചു കൊന്നാല്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് ഖാസിയായ ഉബൂദിയ്യത്ത് ചെയ്യണം. 10അവന്‍ തുടര്‍ന്നു: ഇസ്രായീല്‍ നിരകളെ ഞാന്‍ വെല്ലുവിളിക്കുന്നു. എന്നോട് ഹർബ് ചെയ്യാന്‍ ഒരാളെ വിടുവിന്‍. 11അവന്റെ ഖൌൽ കേട്ട് ശാവുലും ഇസ്രായീല്യരും ഹയറാനിയത്തായി[a] 17.11 ഹയറാനിയത്തായി - ബേജാറായി .
12യൂദായിലെ ബൈത്‌ലെഹെമില്‍ നിന്നുള്ള ഇഫ്രാത്യനായ ജസ്‌സെയുടെ മകനായിരുന്നു ദാവൂദ്. ജസ്‌സെയ്ക്ക് എട്ടു ഔലാദുണ്ടായിരുന്നു. ശാവുലിന്റെ കാലത്ത് അവന്‍ വൃദ്ധനായിരുന്നു. 13അവന്റെ വലദുമാരില്‍[b] 17.13 വലദുമാരില്‍ - ഇബ്ൻമാരിൽ മൂത്ത മൂന്നു പേര്‍ ശാവുലിനോടൊത്ത് ജിഹാദിനുണ്ടായിരുന്നു - അവ്വൽ മൌലൂദായ ഈലിയാബ്, അബിനാദാബ്, ശമ്മാ. 14ദാവൂദ് ഏറ്റവും ഇളയവനായിരുന്നു. മൂത്ത മൂന്നുപേര്‍ ശാവുലിനോടൊത്തുണ്ടായിരുന്നു. 15ദാവൂദ് അബിന്റെ ശാത്തുകളെ മേയ്ക്കാന്‍ ശാവുലിന്റെയടുക്കല്‍ നിന്ന് ബൈത്‌ലെഹെമില്‍ പോയിവരുക പതിവായിരുന്നു. 16ജാലൂത്ത് അർബഊന യൌമിൽ മുടങ്ങാതെ സബാഹിലും മസാഇലും ഹർബിനു വെല്ലുവിളിച്ചു.
17ജസ്‌സെ ദാവൂദിനോടു പറഞ്ഞു: ഒരു ഈഫാ സഹ്റും പത്ത് ഖുബ്ബൂസും മഹല്ലത്തില്‍ നിന്റെ ഇഖ്-വാനീങ്ങൾക്ക് സരിആയി കൊണ്ടുപോയി കൊടുക്കുക. 18അവരുടെ റഈസു അൽഫിന്[c] 17.18 റഈസു അൽഫിന് - അമീറിന് പത്തു പാല്‍ക്കട്ടി കൊണ്ടുപോവുക. ഇഖ്-വാനീങ്ങളുടെ ക്‌ഷേമം അന്വേഷിച്ച് അവരില്‍നിന്ന് ഒരടയാളവും വാങ്ങി വരുക.
19ശാവുലും ദാവൂദിന്റെ അഖുമാരും മറ്റ് ഇസ്രായീല്യരും ഈലാ വാദിയിൽ ഫലസ്തീനികളോട് ജിഹാദ് ചെയ്യുകയായിരുന്നു. 20അബ് അംറാക്കിയതനുസരിച്ച് ദാവൂദ് അതിരാവിലെ എഴുന്നേറ്റ് ശാത്തുകളെ ഒരു കാവല്‍ക്കാരനെ ഏല്‍പിച്ചിട്ട്, ത്വആം സാധനങ്ങളുമായി പുറപ്പെട്ടു. അവന്‍ മഹല്ലത്തിലെത്തുമ്പോള്‍ സൈന്യം പോര്‍വിളിച്ചുകൊണ്ട് പുറപ്പെടുകയായിരുന്നു. 21ഇസ്രായീല്യരും ഫലസ്തീനികളും ഹർബിന് സന്നദ്ധരായി വജ്ഹിനോടു വജ്ഹ്[d] 17.21 വജ്ഹിനോടു വജ്ഹ് - വജ്ഹൻ ബി വജ്ഹ് സ്വഫ്ഫായി നിന്നു. 22കൊണ്ടുവന്ന പൊതി പടക്കോപ്പു സൂക്ഷിപ്പുകാരനെ ഏല്‍പിച്ചിട്ട് ദാവൂദ് ഹർബിലേക്ക് ഓടിച്ചെന്ന് തന്റെ അഖുമാരോടു ക്‌ഷേമാന്വേഷണം നടത്തി. 23അവരോടു സംസാരിച്ചുകൊണ്ടു നില്‍ക്കവേ ജത്തില്‍നിന്നുള്ള ജാലൂത്ത് എന്ന ഫലസ്തീനി ഇഫ്രീത്ത് മുന്‍പോട്ടു വന്നു മുന്‍പത്തെപ്പോലെ വെല്ലുവിളിക്കുന്നതു ദാവൂദു കേട്ടു.
24ജാലൂത്തിനെ കണ്ടപ്പോള്‍ ഇസ്രായീല്യര്‍ ഭയന്നോടി. 25അവര്‍ പറഞ്ഞു: ഈ വന്നു നില്‍ക്കുന്ന ഇൻസാനെ കണ്ടോ? അവന്‍ ഇസ്രായീലിനെ നിന്ദിക്കാന്‍ വന്നിരിക്കുന്നു. അവനെ കൊല്ലുന്നവനെ മലിക് മഹാ സമ്പന്നനാക്കും. തന്റെ ഇബ്നത്തിനെ അവനു നിക്കാഹ്[e] 17.25 നിക്കാഹ് - സവാജ് ചെയ്തുകൊടുക്കുകയും, അവന്റെ അബുമാരുടെ ഉസ്രത്തിന് ഇസായേലില്‍ കരമൊഴിവ് അംറാക്കി കൊടുക്കുകയും ചെയ്യും. 26ദാവൂദ് അടുത്തു നിന്നവരോട് ചോദിച്ചു: ഈ ഫലസ്തീൻകാരനെ കൊന്ന് ഇസ്രായീലിനു വന്നിരിക്കുന്ന അപമാനം നീക്കിക്കളയുന്നവന് എന്തു കിട്ടും? ജീവിക്കുന്ന മഅ്ബൂദിന്റെ സേനകളെ നിന്ദിക്കാന്‍ ഈ മാർക്കംചെയ്യാത്തവന്‍[f] 17.26 മാർക്കംചെയ്യാത്തവന്‍ - ഖിതാൻചെയ്യപ്പെടാത്തവൻ ആരാണ്? 27അവനെ കൊല്ലുന്നവനു മുന്‍പു പറഞ്ഞവയെല്ലാം നല്‍കുമെന്ന് അവര്‍ പറഞ്ഞു.
28ദാവൂദ് അവരോട് സംസാരിക്കുന്നത് അഖുൻ കബീർ ഈലിയാബ് കേട്ടു. അവന്‍ കുപിതനായി ദാവൂദിനോട് ചോദിച്ചു: നീ എന്തിനിവിടെ വന്നു? കുറെ ശാത്തുകളുള്ളതിനെ സഹ്റായില്‍ ആരെ ഏല്‍പിച്ചിട്ടു പോന്നു? നിന്റെ കിബ്റും ശറാറതത്തും എനിക്കറിയാം. നീ വന്നത് ഹർബ് കാണാനല്ലേ? 29ദാവൂദ് ചോദിച്ചു: ഞാനിപ്പോള്‍ എന്തുചെയ്തു? ഒരു ലഫ്ള് പറഞ്ഞതല്ലേയുള്ളു? 30അവന്‍ ജ്യേഷ്ഠന്റെ അടുക്കല്‍ നിന്നു തിരിഞ്ഞു വേറൊരുവനോടു മുന്‍ചോദ്യം തന്നെ ആവര്‍ത്തിച്ചു. എല്ലാവരും അതേ ഇജാപത്ത് തന്നെ പറഞ്ഞു.
31ദാവൂദിന്റെ വാക്കു കേട്ടവര്‍ ശാവുലിനെ അതറിയിച്ചു. മലിക് അവനെ വിളിപ്പിച്ചു. 32ദാവൂദ് ശാവുലിനോടു പറഞ്ഞു: അവനെയോര്‍ത്ത് ആരും ബേജാറാകണ്ടാ: ഈ ഫലസ്തീൻകാരനോട് അങ്ങയുടെ അബ്ദ് ജിഹാദ് ചെയ്യാം. 33ശാവുൽ ദാവൂദിനോടു പറഞ്ഞു: ഈ ഫലസ്തീൻകാരനെ നേരിടാന്‍ നീ ശക്തനല്ല. നീ ചെറുപ്പമല്ലേ? അവനാകട്ടെ ചെറുപ്പം മുതല്‍ മുജാഹിദാണ്. 34ദാവൂദ് വീണ്ടും പറഞ്ഞു: അബിന്റെ ശാത്തുകളെ മേയിക്കുന്നവനാണ് അങ്ങയുടെ ഈ ഖാദിം. 35അസദോ ദുബ്ബോ വന്ന് ആട്ടിന്‍പറ്റത്തില്‍ നിന്ന് ഒരാട്ടിന്‍കുട്ടിയെ തട്ടിയെടുത്താല്‍, ഞാന്‍ അതിനെ തബഅ് ചെയ്ത് ആട്ടിന്‍കുട്ടിയെ സലാമത്താക്കും. അത് എന്നെ എതിര്‍ത്താല്‍ ഞാന്‍ അതിന്റെ ജടയ്ക്കുപിടിച്ച് അടിച്ച് കൊല്ലും. 36അങ്ങയുടെ ഖാദിം അസദിനെയും ദുബ്ബിനെയും കൊന്നിട്ടുണ്ട്. ജീവിക്കുന്ന മഅ്ബൂദിന്റെ ജുൻദിനെ അപമാനിക്കുന്ന മാർക്കംചെയ്യാത്തവനായ ഈ ഫലസ്തീൻകാരനും അവയിലൊന്നിനെപ്പോലെയാകും. 37അസദിന്റെയും ദുബ്ബിന്റെയും യദില്‍നിന്ന് എന്നെ രക്ഷിച്ച റബ്ബുൽ ആലമീൻ ഈ ഫലസ്തീൻകാരന്റെ യദില്‍നിന്നും എന്നെ സലാമത്താക്കും. ശാവുൽ ദാവൂദിനോടു പറഞ്ഞു: പോവുക; റബ്ബുൽ ആലമീൻ നിന്നോടുകൂടെയുണ്ടായിരിക്കട്ടെ!
38അനന്തരം, ശാവുൽ തന്റെ ദിർഅ് ദാവൂദിനെ അണിയിച്ചു. ഒരു പിച്ചളത്തൊപ്പി അവന്റെ റഅ്സിൽ വച്ചു. തന്റെ ദിർഉം അവനെ ധരിപ്പിച്ചു. 39ദിർഉം സയ്ഫും ധരിച്ച് ദാവൂദ് നടക്കാന്‍ നോക്കി. പക്‌ഷേ, സാധിച്ചില്ല. അവനത് പരിചയമില്ലായിരുന്നു. ഇതൊന്നും പരിചയിച്ചിട്ടില്ലാത്തതിനാല്‍ ഇവ ധരിച്ച് നടക്കാന്‍ എനിക്കു സാധിക്കുകയില്ല എന്ന് അവന്‍ ശാവുലിനോടു പറഞ്ഞു. അവന്‍ അത് ഊരി വച്ചു. 40പിന്നെ അവന്‍ തന്റെ വടിയെടുത്തു. തോട്ടില്‍നിന്നു മിനുസമുള്ള അഞ്ചു ഹജർ മുഖ്താറാക്കി കീസിൽ ഇട്ടു. കവിണ അവന്റെ യദിലുണ്ടായിരുന്നു. അവന്‍ ഫലസ്തീൻകാരനെ സമീപിച്ചു.
41ജാലൂത്ത് ദാവൂദിനോടടുത്തു. സിലാഹ് ഹാമിൽ മുന്‍പേ നടന്നു. 42ദാവൂദിനെ കണ്ടപ്പോള്‍ ഫലസ്തീൻകാരന് പുച്ഛം തോന്നി. എന്തെന്നാല്‍, അവന്‍ തുടുത്തു ജമീലായ ഒരു യാഫിഅ് മാത്രമായിരുന്നു. 43ജാലൂത്ത് ദാവൂദിനോടു ചോദിച്ചു: എന്റെ നേരേ വടിയുമായി വരാന്‍ ഞാനൊരു കൽബോ? അവന്‍ ആലിഹത്തുകളുടെ പേരു ചൊല്ലി ദാവൂദിനെ ശപിച്ചു. 44അവന്‍ ദാവൂദിനോടു പറഞ്ഞു: വരൂ; ഞാന്‍ നിന്റെ ലഹ്മ് പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും കൊടുക്കും. 45ദാവൂദ് ഇജാബ ചെയ്തു: സയ്ഫും റുംഹും ചാട്ടുളിയുമായി നീ എന്നെ നേരിടാന്‍ വരുന്നു. ഞാനാകട്ടെ നീ നിന്ദിച്ച ഇസ്രായീല്‍ ജുൻദുകളുടെ മഅ്ബൂദായ ജുൻദുകളുടെ റബ്ബുൽ ആലമീന്റെ ഇസ്മിലാണ് വരുന്നത്. 46റബ്ബുൽ ആലമീൻ നിന്നെ ഇന്ന് എന്റെ യദില്‍ ഏല്‍പിക്കും. ഞാന്‍ നിന്നെ വീഴ്ത്തും. നിന്റെ റഅ്സ് വെട്ടിയെടുക്കും. ഫലസ്തീനികളുടെ മയ്യിത്തുകൾ പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും ഇരയാകും. ഇസ്രായീലില്‍ ഒരു ഇലാഹുണ്ടെന്ന് ആലമെല്ലാം അറിയും. 47റബ്ബുൽ ആലമീൻ സയ്ഫും റുംഹും കൊണ്ടല്ല രക്ഷിക്കുന്നതെന്ന് ഈ ദുനിയാവിലുള്ളവരെല്ലാം മനസ്‌സിലാക്കും. ഈ ജിഹാദ് റബ്ബുൽ ആലമീന്റേതാണ്; അവിടുന്നു നിങ്ങളെ ഞങ്ങളുടെ യദിലേല്‍പിക്കും.
48തന്നെ നേരിടാന്‍ ഫലസ്തീൻകാരന്‍ അടുക്കുന്നതു കണ്ട് ദാവൂദ് അവനോടെതിര്‍ക്കാന്‍ വേഗത്തിലോടി മുന്നണിയിലെത്തി. 49ദാവൂദ് കീസിൽ നിന്ന് ഒരു ഹജറെടുത്ത് കവിണയില്‍വച്ച് ജാലൂത്തിന്റെ ജബ്ഹത്തിന് ആഞ്ഞെറിഞ്ഞു. ഹജർ ജബ്ഹത്തില്‍ത്തന്നെ തറച്ചു കയറി. അവന്‍ വജ്ഹ് കുത്തി സാഖിത്തായി.
50അങ്ങനെ ദാവൂദ് കല്ലും കവിണയുമായി ജാലൂത്തിനെ നേരിട്ട് അവനെ എറിഞ്ഞു വീഴ്ത്തി. അവന്റെ യദില്‍ സയ്ഫില്ലായിരുന്നു. 51ദാവൂദ് ഓടിച്ചെന്ന് ജാലൂത്തിന്റെ മേല്‍ കയറി നിന്ന് അവന്റെ സയ്ഫ് ഉറയില്‍ നിന്ന് വലിച്ചൂരി. അവനെ ഉനുഖ് വെട്ടിമുറിച്ചു കൊന്നു. ഫലസ്തീനികൾ തങ്ങളുടെ ഇഫ്രീത്ത് മഖ്തൂലാക്കപ്പെട്ടെന്നു കണ്ടപ്പോള്‍ ഓടിക്കളഞ്ഞു. 52ഇസ്രായീലിലെയും യൂദായിലെയും ഖൌമ് സുറൂറോടെ വിളിച്ചു കൂവികൊണ്ട് ജത്ത്, ഇക്രൂനിന്റെ ബാബ് എന്നിവിടം വരെ ഫലസ്തീനികളെ തബഅ് ചെയ്തു. ശറായിം മുതല്‍ ജത്തും ഇക്രൂനും വരെയുള്ള വഴികളില്‍ ഫലസ്തീനികൾ മുറിവേറ്റു വീണു. 53ഫലസ്തീനികളെ ഇത്തിബാഅ് ചെയ്തു[g] 17.53 ഇത്തിബാഅ് ചെയ്തു - തബഅ് ചെയ്തു മടങ്ങിവന്നതിനുശേഷം ഇസ്രായീല്യര്‍ അവരുടെ മഹല്ലത്ത് കൊള്ളയടിച്ചു. 54ദാവൂദ് ജാലൂത്തിന്റെ റഅ്സ് ജറുസലേമിലേക്ക് കൊണ്ടുവന്നു; ദിർഅ് മളാലില്‍[h] 17.54 ദിർഅ് മളാലില്‍ - ജുന്നത്ത് ഖൈമയിൽ സൂക്ഷിച്ചു.
55ദാവൂദ് ജാലൂത്തിനെ എതിര്‍ക്കാന്‍ പോകുന്നതു കണ്ടപ്പോള്‍ ശാവുൽ റഈസുൽ ജുനൂദായ അബ്‌നീറിനോടു ചോദിച്ചു: അബ്നീര്‍, ആരുടെ മകനാണ് ഈ ശാബ്ബ്? തനിക്കറിഞ്ഞു കൂടെന്ന് അവന്‍ ഇജാബത്ത് നൽകി. 56ആ ശാബ്ബ് ആരുടെ മകനാണെന്ന് അന്വേഷിക്കാന്‍ മലിക് അംറാക്കി. 57ജാലൂത്തിനെ ഖത്ൽ ചെയ്തു മടങ്ങി വന്ന ദാവൂദിനെ അബ്‌നീര്‍ ശാവുലിന്റെയടുക്കല്‍ കൂട്ടിക്കൊണ്ടുവന്നു. ഫലസ്തീൻകാരന്റെ റഅ്സ്‌സും അവന്റെ യദിലുണ്ടായിരുന്നു. 58ശാവുൽ അവനോടു ചോദിച്ചു: നീ ആരുടെ മകനാണ്? അങ്ങയുടെ അബ്ദായ ബൈത്‌ലെഹെംകാരന്‍ ജസ്‌സെയുടെ മകനാണ് ഞാന്‍ എന്ന് ദാവൂദ് പറഞ്ഞു.