1 തസിമുള്ള 6  

ഭൃത്യന്മാരുടെ കടമകള്‍

6 1അടിമത്തത്തിന്റെ നുകത്തിനു കീഴിലുള്ളവരെല്ലാം തങ്ങളുടെ യജമാനന്മാര്‍ എല്ലാ ബഹുമാനങ്ങള്‍ക്കും അര്‍ഹരാണെന്ന് ധരിക്കണം. അങ്ങനെ, അള്ളാഹുവിന്റെ നാമവും നമ്മുടെ പ്രബോധനവും അപമാനത്തിനു പാത്രമാകാതിരിക്കട്ടെ. 2യജമാനന്മാര്‍ മുഅമിനൂകളാണെങ്കില്‍, അവര്‍ സഹോദരന്മാരാണല്ലോ എന്നു കരുതി അടിമകള്‍ അവരെ ബഹുമാനിക്കാന്‍ ശ്രദ്ധിക്കണം; കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സേവനം ചെയ്യുകയും വേണം. സേവനം ലഭിക്കുന്നവര്‍ മുഅമിനൂകളും പ്രിയപ്പെട്ടവരും ആണല്ലോ. ഇക്കാര്യങ്ങളാണ് നീ തഅലീം നൽകുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യേണ്ടത്.

വ്യാജ പ്രബോധകര്‍

3ആരെങ്കിലും ഇതില്‍ നിന്നു വ്യത്യസ്തമായി തഅലീം നൽകുകയോ, 4നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ യഥാര്‍ത്ഥ വചനങ്ങളോടും അള്ളാഹുവിൻറെ ഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്താല്‍ അവന്‍ അഹങ്കാരിയും അജ്ഞനും ആണ്. എല്ലാറ്റിനെയും ചോദ്യം ചെയ്യാനും വാക്കുകളെ ച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വ്വാസനയ്ക്കു വിധേയനാണവന്‍. ഇതില്‍നിന്ന് അസൂയയും വഴക്കും അപവാദവും ദുസ്സംശയങ്ങളും ഉണ്ടാകുന്നു. 5ദുഷിച്ച മനസ്സുള്ളവരും സത്യ ബോധമില്ലാത്തവരും അള്ളാഹുവിൻറെ ഭക്തി ധന ലാഭത്തിനുള്ള മാര്‍ഗ്ഗമാണെന്ന് കരുതുന്നവരുമായ മനുഷ്യന്‍ തമ്മിലുള്ള തുടര്‍ച്ചയായ വാദ കോലാഹലങ്ങളും ഇതിന്റെ ഫലമത്രേ. 6ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവന് അള്ളാഹുവിലുള്ള ഈമാൻ വലിയൊരു നേട്ടമാണ്. 7കാരണം, നാം ഈ ദുനിയാവിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടു പോകാനും നമുക്കു സാധിക്കുകയില്ല. 8ഭക്ഷണവും വസ്ത്രവുമുണ്ടെങ്കില്‍ അതുകൊണ്ട് നമുക്കു തൃപ്തിപ്പെടാം. 9ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍, 10ധന മോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം. ധന മോഹത്തിലുടെ പലരും ഈമാനില്‍ നിന്നു വ്യതിചലിച്ചു പോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്.

മുഅമിനൂകളുടെ പോരാട്ടം

11എന്നാല്‍, ദീനിയായ നീ ഇവയില്‍ നിന്ന് ഒടിയകലണം. നീതി, അള്ളാഹുവിലുള്ള ഭക്തി, ഈമാൻ, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നം വയ്ക്കുക. 12ഈമാൻറെ (കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിലുള്ള) നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ (ഹയാത്തുൽ അബദിയാ) മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇതു ദൃഢമായി ഏറ്റു പറഞ്ഞിട്ടുള്ളതാണല്ലോ. 13എല്ലാറ്റിനും ജീവന്‍ നല്കുന്ന അള്ളാഹുവിന്റെയും, പന്തിയോസ് പീലാത്തോസിന്റെ മുമ്പില്‍ സത്യത്തിനു സാക്ഷ്യം നല്കിയ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിൻറെയും സന്നിധിയില്‍ നിന്നോടു ഞാന്‍ കല്പിക്കുന്നു, 14റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് പ്രത്യക്ഷപ്പെടുന്നതു വരെ പ്രമാണങ്ങളെല്ലാം നിഷ്‌കളങ്കമായും അന്യൂനമായും നീ കാത്തു സൂക്ഷിക്കണം. 15വാഴ്ത്തപ്പെട്ടവനും ഏക പരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവായ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ യഥാകാലം ഇതു വെളിപ്പെടുത്തിത്തരും. 16അവിടുന്നു മാത്രമാണ് മരണമില്ലാത്തവന്‍. അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന അവിടുത്തെ ഒരുവനും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. സ്തുതിയും അനന്തമായ ആധിപത്യവും അവിടുത്തേക്കുള്ളതാണ്. ആമീന്‍.

17ഈ ദുനിാവിലെ ധനവാന്മാരോട്, ഔദ്ധത്യം ഉപേക്ഷിക്കാനും തങ്ങളുടെ പ്രതീക്ഷകള്‍ അനിശ്ചിതമായ സമ്പത്തില്‍ വയ്ക്കാതെ അവയെല്ലാം നമുക്കനുഭിക്കുവാന്‍ വേണ്ടി ധാരാളമായി നല്‍കിയിട്ടുള്ള അള്ളാഹുവില്‍ അര്‍പ്പിക്കാനും നീ ഉദ്‌ബോധിപ്പിക്കുക. 18അവര്‍ നന്മചെയ്യണം. സത്പ്രവൃത്തികളില്‍ സമ്പന്നരും വിശാലമനസ്‌കരും ഉദാരമതികളും ആയിരിക്കയും വേണം. 19അങ്ങനെ യഥാര്‍ത്ഥ ജീവന്‍ അവകാശമാക്കുന്നതിന് അവര്‍ തങ്ങളുടെ ഭാവിക്കു ഭദ്രമായ അടിത്തറ പണിയട്ടെ.

20അല്ലയോ തസീമുള്ള, നിന്നെ ഭരമേല്‍പ്പിച്ചിട്ടുള്ളതു നീ കാത്തുസുക്ഷിക്കുക. അധാര്‍മ്മികളായ വ്യര്‍ത്ഥ ഭാഷണത്തില്‍ നിന്നും വിജ്ഞാന ഭാസത്തിന്റെ വൈരുദ്ധ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുക. 21ഇവയെ അംഗികരിക്കുക മൂലം ചിലര്‍ ഈമാനില്‍ നിന്നു തീര്‍ത്തും അകന്നു പോയിട്ടുണ്ട്. ഫദുലുൽ ഇലാഹി നിന്നോടു കൂടെ ഉണ്ടായിരിക്കട്ടെ.


Footnotes