1 തസിമുള്ള 4
കപടോപദേഷ്ടാക്കള്‍
4 1വരും കാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും ഇബിലീസിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട് ഈമാനിൽ നിന്നു വ്യതിചലിക്കുമെന്ന് റൂഹുൽ ഖുദ്ധൂസ് വ്യക്തമായിപ്പറയുന്നു. 2മനഃസാക്ഷി കത്തിക്കരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ് ഇതിനു കാരണം. 3അവര്‍ നിക്കാഹ് പാടില്ലെന്നു പറയുകയും ചില ഭക്ഷണ സാധനങ്ങള്‍ വര്‍ജ്ജിക്കണമെന്നു ശാസിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണ സാധനങ്ങളാകട്ടെ, ഈമാൻ വെക്കുകയും സത്യം അറിയുകയും ചെയ്യുന്നവന്‍ കൃതജ്ഞതാ പൂര്‍വ്വം ആസ്വദിക്കാന്‍ വേണ്ടി അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ സൃഷ്ടിച്ചതാണ്. 4എന്തെന്നാല്‍, അള്ളാഹു സുബുഹാന തഅലാ സൃഷ്ടിച്ചവയെല്ലാം നല്ലതാണ് ക്യതജ്ഞതാ പൂര്‍വ്വമാണ് സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല. 5കാരണം, അവ അള്ളാഹുവിൻറെ കലാമിനാലും ദുആയാലും വിശുദ്ധികരിക്കപ്പെടുന്നു.
യാഥാര്‍ത്ഥ വസീർ
6ഇക്കാര്യങ്ങള് നമ്മുടെ സഹോദരരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നീ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ നല്ല വസീറായിരിക്കും-ഈമാന്റെ കലാമിനാലും നീ ഇതുവരെ അനുവര്‍ത്തിച്ചു പോന്ന നല്ല ഈമാൻ സംഹിതയാലും പരിപോഷിപ്പിക്കുന്ന വസീർ. 7ലൗകികവും അര്‍ത്ഥശൂന്യവുമായ കെട്ടുകഥകള്‍ നീ തീര്‍ത്തും അവഗണിക്കുക. അള്ളാഹുവിൻറെ ഭക്തിയില്‍ പരിശിലനം നേടുക. 8ശാരിരികമായ പരിശീലനം കൊണ്ടു കുറച്ചു പ്രയോജനമുണ്ട്, എന്നാല്‍ റൂഹാനി ജീവിതം എല്ലാ വിധത്തിലും വിലയുള്ളതാണ്. എന്തുകൊണ്ടെന്നാല്‍, അത് ഈ ജീവിതത്തെയും വരാനിരിക്കുന്ന ജീവിതത്തെയും സംബന്ധിക്കുന്ന വാഗ്ദാനങ്ങള് ഉള്‍കൊള്ളുന്നു. 9കലാം വിശ്വാസ യോഗ്യവും തികച്ചും സ്വീകാര്യവുമാണ്. 10ഈ ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയാണ് നാം അധ്വാനിക്കുന്നതും പോരാടുന്നതെന്നും. എല്ലാ മനുഷ്യരുടെയും, വിശിഷ്യ ഉമ്മത്തുകളുടെയും രക്ഷകനായ ജീവിക്കുന്ന കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിലാണു നാം പ്രത്യാശയര്‍പ്പിച്ചിരിക്കുന്നത്
11ഇപ്പറഞ്ഞവയെല്ലാം നീ അധികാരപൂര്‍വ്വം തഅലീം നൽകുക. 12ആരും നിന്റെ പ്രായക്കുറവിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാകരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും ഈമാനിലും വിശുദ്ധിയിലും നീ മുഅമിനൂകള്‍ക്കു മാതൃകയായിരിക്കുക. 13വരുന്നതുവരെ ഖുദ്ധൂസി ലിഖിതങ്ങള്‍ വായിക്കുന്നതിലും തഅലീം നല്കുന്നതിലും അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം. 14പ്രവചന പ്രകാരവും ജാമിയ്യാ ശ്രേഷ്ടന്മാരുടെ കൈ വയ്പൂവഴിയും നിനക്കു നല്കപ്പെട്ട ഫദുലുൽ ഇലാഹിൻറെ വരം അവഗണിക്കരുത്. 15ഈ കര്‍ത്തവ്യങ്ങളെല്ലാം നീ അനുഷ്ടിക്കുക; അവയിക്കുവേണ്ടി ആത്മാർപ്പണം ചെയ്യുക; അങ്ങനെ എല്ലാവരും നിന്റെ പുരോഗതി കാണാന് ഇടയാകട്ടെ. 16നിന്നെ കുറിച്ചും ശ്രദ്ധിക്കുക, അവയില്‍ ഉറച്ചുനില്ക്കുക; അങ്ങനെ ചെയ്യുന്നതു വഴി നീ നിന്നെത്തന്നെയും നിന്റെ ശ്രോതാക്കളെയും രക്ഷിക്കും.