1 തിസൈലോനിക്കൈ 5 Πρὸς Θεσσαλονικεῖς Αʹ (Pros Thessalonikeis A)
ഒരുങ്ങിയിരിക്കുവിന്‍
5 1ഇഖ് വാനീങ്ങളേ, സമയങ്ങളെയും കാലങ്ങളെയും സംബന്ധിച്ചു നിങ്ങള്‍ക്കു ഞാന്‍ എഴുതേണ്ടതില്ല. 2കാരണം, ലൈലത്തിൽ കള്ളന്‍ എന്നപോലെ റബ്ബുൽ ആലമീന്റെ ദിനം (ഖിയാമത്തു നാൾ) വരുമെന്നു നിങ്ങള്‍ക്കു നന്നായറിയാം. 3സമാധാനവും ഭദ്രതയും എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, ഗര്‍ഭിണിക്കു പ്രസവവേദനയുണ്ടാകുന്നതു പോലെ സുർഅത്തിൽ ഹലാക്ക് അവരുടെമേല്‍ വാഖി ആകും; അതില്‍ നിന്ന് അവര്‍ രക്ഷപെടുകയില്ല. 4എന്നാല്‍, ഇഖ് വാനീങ്ങളേ, ആദിവസം കള്ളന്‍ എന്നപോലെ നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടാന്‍ ഇടയാകത്തക്കവിധം നിങ്ങള്‍ അന്ധകാരത്തിലല്ല കഴിയുന്നത്. 5നിങ്ങളെല്ലാവരും പ്രകാശത്തിന്റെയും പകലിന്റെയും പുത്രന്‍മാരാണ്. നമ്മില്‍ ആരും തന്നെ രാത്രിയുടെയോ അന്ധകാരത്തിന്റെയോ മക്കളല്ല. 6അതിനാല്‍, മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക് ഉണര്‍ന്നു സുബോധമുള്ളവരായിരിക്കാം. 7ഉറങ്ങുന്നവര്‍ രാത്രിയിലാണ് ഉറങ്ങുന്നത്. മദ്യപിച്ച് ഉന്‍മത്തരാകുന്നവര്‍ രാത്രിയിലാണ് ഉന്‍മത്തരാകുന്നത്. 8പകലിന്റെ വലദുകളായ നമുക്കു ഈമാന്റെയും സ്‌നേഹത്തിന്റെയും ദിർഉം ഇഖ് ലാസിന്റെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം. 9എന്തെന്നാല്‍, നാം ക്രോധത്തിനിരയാകണമെന്നല്ല നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിലൂടെ രക്ഷപ്രാപിക്കണമെന്നാണു അള്ളാഹു [b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന വതഅലാ നിശ്ചയിച്ചിട്ടുള്ളത്. 10ഉറക്കത്തിലും ഉണര്‍വിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ് അവന്‍ നമുക്കുവേണ്ടി മരിച്ചത്. 11അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതു പോലെ തന്നെ തമ്മില്‍ത്തമ്മില്‍ തഅ്സിയത്ത് ചെയ്യുകയും പരസ്പരോന്നമനത്തിനു വേണ്ടി യത്‌നിക്കുകയും ചെയ്യുവിന്‍.
സമൂഹജീവിതം
12ഇഖ് വാനീങ്ങളേ, നിങ്ങളുടെയിടയില്‍ അധ്വാനിക്കുകയും റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിൽ നിങ്ങളെ നയിക്കുകയും അനുശാസിക്കുകയും ചെയ്യുന്നവരെ 13അവരുടെ അധ്വാനം പരിഗണിച്ച് ശദീദായ നിലയിൽ സ്‌നേഹത്തോടെ ബഹുമാനിക്കണമെന്നു ഞങ്ങള്‍ ത്വലബ് ചെയ്യുന്നു. 14നിങ്ങള്‍ സമാധാനത്തില്‍ കഴിയുവിന്‍. ഇഖ് വാനീങ്ങളേ, നിങ്ങളെ ഞങ്ങള്‍ തഅ് ലീം നൽകുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബലരെ മുസായിദ ചെയ്യുവിന്‍; എല്ലാ മനുഷ്യരോടും സബൂറോടെ പെരുമാറുവിന്‍. 15ആരും ആരോടും ശർറിനു ബദൽ ശർറ് ചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും എല്ലാവരോടും ദായിമായി ഖൈറ് ചെയ്യാനും ശ്രദ്ധിക്കുവിന്‍. 16ദാഇമായി സന്തോഷത്തോടെയിരിക്കുവിന്‍. 17ഇട വിടാതെ പ്രാര്‍ഥിക്കുവിന്‍. 18എല്ലാക്കാര്യങ്ങളിലും ശുക്ർ പ്രകാശിപ്പിക്കുവിന്‍. ഇതാണ് റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹില്‍ നിങ്ങളെ സംബന്ധിച്ചുള്ള അള്ളാഹുവിൻറെ ഈഷ്ടം. 19റൂഹിനെ നിങ്ങള്‍ നിര്‍വീര്യമാക്കരുത്. 20പ്രവചനങ്ങളെ നിന്ദിക്കരുത്. 21കുല്ലും പരിശോധിച്ചു നോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍. 22എല്ലാത്തരം തിന്‍മയിലും നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുവിന്‍.
സമാപനാശംസ
23സലാമത്തിന്റെ അള്ളാഹു സുബുഹാന വതഅലാ നിങ്ങളെ കാമിലായി ഖദാസത്തിലാക്കട്ടെ! നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ഹയാത്തും ശരീരവും അവികലവും പൂര്‍ണവുമായിരിക്കാന്‍ ഇടയാകട്ടെ! 24നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും.
25ഇഖ് വാനീങ്ങളേ, ഞങ്ങള്‍ക്കുവേണ്ടി ദുആ ഇരക്കുവിന്‍.
26മുഖദ്ദിസ്സായ ചുംബനം കൊണ്ട് എല്ലാ സഹോദരരെയും സലാം ചെയ്യുവിന്‍.
27ഈ രിസാലത്ത് എല്ലാ സഹോദരരെയും ഖിറാഅത്ത് ചെയ്ത് കേള്‍പ്പിക്കാന്‍ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ ഇസ്മിൽ നിങ്ങളെ ഞാന്‍ ചുമതലപ്പെടുത്തുന്നു.
28നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ ഫദുലുൽ ഇലാഹി നിങ്ങളോടുകൂടെ.