1 തിസൈലോനിക്കൈ 3  

തസിമുള്ള

3 1ഈ വേര്‍പാട് ദുസ്‌സഹമായിത്തീര്‍ന്നപ്പോള്‍ ആഥന്‍സില്‍ തനിച്ചുകഴിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 2നിങ്ങളെ ഈമാനില്‍ സ്ഥിരീകരിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ തരാനുമായി, ഞങ്ങളുടെ സഹോദരനും ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ ഇഞ്ചീലില്‍ അള്ളാഹുവിന്റെ ശുശ്രൂഷകനുമായ തസീമുള്ളയെ നിങ്ങളുടെ അടുത്തേക്ക് അയച്ചു. 3പീഡനങ്ങള്‍ നിമിത്തം ആര്‍ക്കും ഇളക്കം തട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഇതിനാണു ഞങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നു നിങ്ങള്‍ക്കു തന്നെ അറിയാമല്ലോ. 4എന്തെന്നാല്‍, ഞങ്ങള്‍ക്കു കഷ്ടതകള്‍ സഹിക്കേണ്ടി വരുമെന്നു നിങ്ങളോടു കൂടെയായിരുന്നപ്പോള്‍ത്തന്നെ ഞങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്. അപ്രകാരം തന്നെ സംഭവിച്ചിരിക്കുന്നു. അതു നിങ്ങള്‍ക്കറിയുകയും ചെയ്യാം. 5ഇക്കാരണത്താലാണ്, ഇനിയും കാത്തിരിക്കുക അസാധ്യമെന്നു വന്നപ്പോള്‍, നിങ്ങളുടെ ഈമാനെക്കുറിച്ച് അറിയാന്‍ ഞാന്‍ ആളയച്ചത്. പ്രലോഭകന്‍ നിങ്ങളെ ഏതുവിധത്തിലും പരീക്ഷയില്‍ വീഴ്ത്തിയേക്കുമെന്നും ഞങ്ങളുടെ പ്രയത്‌നമെല്ലാം പാഴായിപ്പോയേക്കുമെന്നും ഞാന്‍ ഭയപ്പെട്ടു.

6എന്നാല്‍, തസിമുള്ള നിങ്ങളുടെ ഈമാനെയും സ്‌നേഹത്തെയും സംബന്ധിക്കുന്ന സദ്‌വാര്‍ത്തയുമായി ഞങ്ങളുടെ അടുത്തു മടങ്ങിയെത്തി. നിങ്ങള്‍ ഞങ്ങളെ സ്‌നേഹപൂര്‍വം സദാ സ്മരിക്കുന്നെന്നും, ഞങ്ങള്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നതു പോലെതന്നെ നിങ്ങള്‍ക്കും ഞങ്ങളെക്കാണാന്‍ ആഗ്രഹമുണ്ടെന്നും അവന്‍ അറിയിച്ചു. 7ഇക്കാരണത്താല്‍ സഹോദരരേ, എല്ലാ സങ്കടങ്ങളിലും കഷ്ടതകളിലും നിങ്ങളുടെ ഈമാൻ ഞങ്ങള്‍ക്ക് ആശ്വാസം തരുന്നു. 8ഇപ്പോള്‍ ഞങ്ങള്‍ ജീവിക്കുന്നെങ്കില്‍, അതു നിങ്ങള്‍ റബ്ബുൽ ആലമീനില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണ്. 9അള്ളാഹുവിൻറെ സന്നിധിയില്‍ നിങ്ങള്‍ മൂലം ഞങ്ങളനുഭവിക്കുന്ന ആനന്ദത്തിനു നിങ്ങളുടെ പേരില്‍ അള്ളാഹുവിന് എങ്ങനെ നന്ദി പ്രകാശിപ്പിക്കും! 10നിങ്ങളെ മുഖാഭിമുഖം കാണുന്നതിനും നിങ്ങളുടെ ഈമാന്റെ കുറവു നികത്തുന്നതിനും വേണ്ടി ഞങ്ങള്‍ രാപകല്‍ തീക്ഷ്ണതയോടെ പ്രാര്‍ഥിക്കുന്നുണ്ട്.

11നമ്മുടെ അൽ ഖാലിഖ് അബ്ബാ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തന്നെയും, നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് നിങ്ങളുടെ അടുത്തേക്കു ഞങ്ങളെ നയിക്കട്ടെ. 12ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്‌നേഹം പോലെ നിങ്ങള്‍ക്കു തമ്മില്‍ത്തമ്മിലും മറ്റെല്ലാവരോടും ഉള്ള സ്‌നേഹം വളര്‍ന്നു സമൃദ്ധമാകാന്‍ റബ്ബുൽ ആലമീൻ ഇടവരുത്തട്ടെ. 13നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് തന്റെ ഉമ്മത്തുകളോടുകൂടെ വരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ നിഷ്‌കളങ്കമായി നമ്മുടെ അൽ ഖാലിഖ് അബ്ബാ അള്ളാഹുന്റെ മുമ്പില്‍ ഖുദ്ധൂസില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ!


Footnotes