1 തിസൈലോനിക്കൈ 2  

ബുലൂസിന്റെ ദലീല

2 1ഇഖ് വാനീങ്ങളേ, നിങ്ങളുടെയടുത്തേക്കു ഞങ്ങള്‍ വന്നതു വ്യര്‍ഥമായില്ലെന്നു നിങ്ങള്‍ക്കു തന്നെ അറഫായിരിക്കുന്നല്ലോ. 2നിങ്ങള്‍ക്കറഫാവുന്നതു പോലെ ഞങ്ങള്‍ വളരെ പീഡകള്‍ സഹിക്കുകയും ഫിലിപ്പിയില്‍ വച്ച് അവമാനിക്കപ്പെടുകയും ചെയ്തു. എങ്കിലും, കഠോരമായ ക്ലേശങ്ങളുടെ മധ്യേ റബ്ബുൽ ആലമീന്റെ ഇഞ്ചീൽ നിങ്ങളോടു പ്രഘോഷിക്കാനുള്ള ഖുവ്വത്ത് അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ ഞങ്ങള്‍ക്കു സ്വദഖ ചെയ്തു. 3ഞങ്ങളുടെ നശീഹത്ത് അബദ്ധത്തില്‍ നിന്നോ അശുദ്ധിയില്‍ നിന്നോ വഞ്ചനയില്‍ നിന്നോ ഉദ്ഭവിച്ചതല്ല. 4ഇഞ്ചീൽ ഭരമേല്‍ക്കാന്‍ യോഗ്യരെന്നു അള്ളാഹു സുബുഹാന തഅലാ അംഗീകരിച്ചതനുസരിച്ചാണു ഞങ്ങള്‍ വയള് പറയുന്നത്. ഇതു മനുഷ്യരെ പ്രീതിപ്പെടുത്താനല്ല; ഞങ്ങളുടെ ഖൽബുകൾ പരിശോധിക്കുന്ന അള്ളാഹുവിനെ പ്രീതിപ്പെടുത്താനാണ്. 5നിങ്ങള്‍ക്കറഫാവുന്നതു പോലെ, ഞങ്ങളുടെ പ്രസംഗങ്ങളില്‍ ഒരിക്കലും മുഖ സ്തുതിയുടെ ഖൌൽ ഉപയോഗിച്ചിട്ടില്ല; അത്യാഗ്രഹത്തിന്റെ പുറം കുപ്പായം ധരിച്ചിട്ടുമില്ല. അതിനു അള്ളാഹു സുബുഹാന തഅലാ ശാഹിദ്. 6ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ റസൂലന്‍മാരെന്ന നിലയില്‍ മേന്‍മ ഭാവിക്കാമായിരുന്നിട്ടും ഞങ്ങള്‍ നിങ്ങളില്‍ നിന്നോ മറ്റു മനുഷ്യരില്‍നിന്നോ തംജീദ് അന്വേഷിച്ചില്ല. 7ധാത്രി കുഞ്ഞുങ്ങളെ പരിചരിക്കുന്നതു പോലെ ഞങ്ങള്‍ നിങ്ങളുടെയിടയില്‍ സൗമ്യമായി പെരുമാറി. 8നിങ്ങളോടുള്ള അതീവ റഗ്ബത്ത് നിമിത്തം റബ്ബുൽ ആലമീന്റെ ഇഞ്ചീൽ മാത്രമല്ല, ഞങ്ങളുടെ ജീവനെത്തന്നെയും നിങ്ങള്‍ക്കായി പങ്കുവയ്ക്കാന്‍ ഞങ്ങള്‍ സന്നദ്ധരായി. കാരണം, നിങ്ങള്‍ അത്രമാത്രം ഞങ്ങളുടെ വാത്‌സല്യ ഭാജനങ്ങളായിരുന്നു.

9ഇഖ് വാനീങ്ങളേ, ഞങ്ങളുടെ കഠിനാധ്വാനം നിങ്ങള്‍ക്ക് ഓര്‍മയുണ്ടല്ലോ. റബ്ബുൽ ആലമീന്റെ ഇഞ്ചീൽ നിങ്ങളോടു പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളിലാര്‍ക്കും ഭാരമായിത്തീരരുതെന്നു കരുതി രാപകല്‍ അധ്വാനിച്ചു. 10ഉമ്മത്തുകളായ നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം എത്ര പവിത്രവും നീതിപൂര്‍വകവും നിഷ്‌കളങ്കവുമായിരുന്നുവെന്നതിനു നിങ്ങളും അള്ളാഹുവും ശാഹിദുകളാണ്. 11അബ്ബ മക്കളെയെന്ന പോലെ ഞങ്ങള്‍ നിങ്ങളെ തഅ് ലീമാത്ത് ചെയ്യുകയും പ്രോത്‌സാഹിപ്പിക്കുകയും അനുശാസിക്കുകയും ചെയ്തുവെന്ന കാര്യം നിങ്ങള്‍ക്കറഫായല്ലോ. 12അത് തന്റെ രാജ്യത്തിലേക്കും മഹത്വത്തിലേക്കും നിങ്ങളെ വിളിക്കുന്ന അള്ളാഹുവിനു യോഗ്യമായവിധം നിങ്ങള്‍ ജീവിക്കാന്‍വേണ്ടിയാണ്.

സഹനത്തില്‍ മുശാരകാത്ത്

13ഞങ്ങളില്‍ നിന്നു നിങ്ങള്‍ ശ്രവിച്ച അള്ളാഹുവിൻറെ കലിമ ഇൻസാനിയത്തിന്റെ വചനമായിട്ടല്ല, ഉമ്മത്തുകളായ നിങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ മഅബൂദിന്റെ കലാമായിട്ടാണു നിങ്ങള്‍ ഖുബൂലാക്കിയത്. അതിനു ഞങ്ങള്‍ ദാഇമായി അള്ളാഹുവിനു ശുക്ർ പറയുന്നു. 14ഇഖ് വാനീങ്ങളേ, നിങ്ങള്‍ യൂദയായില്‍ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ നാമത്തിലുള്ള റബ്ബുൽ ആലമീന്റെ ജാമിയ്യാകളെ അനുകരിക്കുന്നവരായിത്തീര്‍ന്നു. എങ്ങനെയെന്നാല്‍, ജൂദരില്‍നിന്ന് അവര്‍ സഹിച്ചവയെല്ലാം തന്നെ സ്വന്തം നാട്ടുകാരില്‍നിന്നു നിങ്ങളും സഹിച്ചു. 15ജൂദര്‍ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിനെയും അംബിയാ നബിമാരെയും വധിച്ചു; ഞങ്ങളെ ആട്ടിപ്പുറത്താക്കി. 16ഖാഫിറൂങ്ങളുടെ രക്ഷയെക്കരുതി അവരോടു പ്രസംഗിക്കുന്നതില്‍ നിന്നു ഞങ്ങളെ തടസ്‌സപ്പെടുത്തിക്കൊണ്ട് അവര്‍ അള്ളാഹുവിനെ അപ്രീതിപ്പെടുത്തുകയും എല്ലാ ഇൻസാനിയത്തിനെയും എതിര്‍ക്കുകയും ചെയ്യുന്നു. അങ്ങനെ, അവര്‍ തങ്ങളുടെ പാപങ്ങളുടെ അളവു പൂര്‍ത്തിയാക്കുന്നു. ഇതാ, ഖാതിമത്തിലായി റബ്ബുൽ ആലമീന്റെ ക്രോധം അവരുടെമേല്‍ നിപതിച്ചിരിക്കുന്നു.

17ഇഖ് വാനീങ്ങളേ, ആത്മനാ അല്ലെങ്കിലും ശാരീരികമായി കുറച്ചു നാളത്തേക്കു ഞങ്ങള്‍ നിങ്ങളില്‍നിന്നു വേര്‍പിരിഞ്ഞു. അതുകൊണ്ട്, നിങ്ങളെ മുഖത്തോടു മുഖം വീണ്ടും നള്റാന്‍ അതീവ താത്പര്യത്തോടും ആകാംക്ഷയോടും കൂടെ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. 18അതിനാല്‍, നിങ്ങളെ സിയാറത്ത് ചെയ്യാൻ ഞങ്ങള്‍ ബുലൂസായ ഞാന്‍ പല മർറത്ത് ആഗ്രഹിച്ചു. എന്നാല്‍, ഇബിലീസ് ഞങ്ങളെ തടസ്‌സപ്പെടുത്തി. റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ പ്രത്യാഗമനത്തില്‍ 19അവിടുത്തെ ഹള്റത്തിൽ ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനത്തിന്റെ കിരീടവും എന്താണ്? അതു നിങ്ങള്‍ തന്നെയല്ലേ? 20അതേ, നിങ്ങളാണു ഞങ്ങളുടെ മജ്ദും ആനന്ദവും.


Footnotes