1 ശംവീൽ 31שְׁמוּאֵל א׳ (Shmuel Alef)
ശാവുലിന്റെയും ഇബ്ന്‍മാരുടെയും മൌത്ത്
31 1ഫലസ്തീനികൾ ഇസ്രായീലിനോടു ഹർബ് ചെയ്തു. ഇസ്രായീല്യര്‍ ഫലസ്തീനികളോട് തോറ്റോടി ജില്‍ബൂവാ ജബലിൽ മൌത്തായി. 2ഫലസ്തീനികൾ ശാവുലിനെയും അബ്നാഇനെയും ഇത്തിബാഅ് ചെയ്ത് അവന്റെ ഇബ്നുമാരായ യൂനാസാനെയും അബിനാദാബിനെയും മല്‍ക്കീഷുവായെയും ഖത്ൽ ചെയ്തു. 3ശാവുലിനു ചുറ്റും ഉഗ്രമായ പോരാട്ടം നടന്നു. വില്ലാളികള്‍ അവന്റെ രക്ഷാനിര ഭേദിച്ച് അവനെ മാരകമായി മുറിവേല്‍പിച്ചു. 4ശാവുൽ തന്റെ സിലാഹ് ഹാമിലിനോടു പറഞ്ഞു: ഈ മാർക്കംചെയ്യാത്തവര്‍ എന്നെ അപമാനിക്കുകയും കുത്തിക്കൊല്ലുകയും ചെയ്യാതിരിക്കേണ്ടതിന് സയ്ഫ് ഊരി എന്നെ കൊല്ലുക. പക്‌ഷേ, അവന്‍ അതു ചെയ്തില്ല. അവന്‍ ശദീദായ നിലയിൽ ഭയപ്പെട്ടിരുന്നു. അതിനാല്‍ ശാവുൽ സ്വന്തം സയ്ഫിന്‍മേല്‍ വീണു മയ്യിത്തായി. 5ശാവുൽ മൌത്തായെന്ന് കണ്ടപ്പോള്‍ സിലാഹ് ഹാമിലും തന്റെ സയ്ഫിന്‍മേല്‍ വീണ് അവനോടൊത്തു മയ്യിത്തായി. 6ഇങ്ങനെ ശാവുലും മൂന്നു അബ്നാഉം സിലാഹ് ഹാമിലും മറ്റ് ആളുകളും അന്ന് ഒന്നിച്ചു മയ്യിത്തായി. 7വാദിയുടെ അപ്പുറത്തും ഉര്‍ദൂന്റെ അക്കരയും ഉണ്ടായിരുന്ന ഇസ്രായീല്യര്‍, തങ്ങളുടെ ഖൌമ് ഓടിപ്പോയെന്നും ശാവുലും അബ്നാഉം മൌത്തായെന്നും കണ്ടപ്പോള്‍ മദീനത്തുകള്‍ വിട്ട് ഓടിപ്പോയി. ഫലസ്തീനികൾ വന്ന് അവിടെ താമസം തുടങ്ങുകയും ചെയ്തു.
8മഖ്തൂലായവരുടെ ലിബാസുരിയാന്‍ ഫലസ്തീനികൾ പിറ്റേദിവസം വന്നപ്പോള്‍ ശാവുലും അബ്നാഉം ജില്‍ബൂവാ ജബലിൽ മൌത്തായി കിടക്കുന്നതു കണ്ടു. 9അവര്‍ അവന്റെ റഅ്സ് വെട്ടി, സിലാഹുകള്‍ അഴിച്ചെടുത്തു. ഫലസ്തീൻ ദൌലയിലാകെ, തങ്ങളുടെ സനമുകളോടും ഖൌമിനോടും ഈ ബിശാറത്ത് അറിയിക്കാന്‍ മുർസലുകളെ അയച്ചു. 10ശാവുലിന്റെ സിലാഹ് അവര്‍ അസ്താര്‍ത്തെ ആലിഹത്തുകളുടെ ഹയ്കലില്‍ വച്ചു. അവന്റെ ജിസ്മ് ബത്ശാന്റെ ജിദാറിൽ കെട്ടിത്തൂക്കി. 11ഫലസ്തീനികൾ ശാവുലിനോട് ചെയ്തത് യാബശ് ജിലയാദ് സാകിനുകള്‍ കേട്ടപ്പോള്‍, 12ജിഹാദിലെ ശുജാഇകൾ ലയ് ലു മുഴുവന്‍ സഫർ ചെയ്ത് ബത്ഷാന്റെ ജിദാറില്‍ നിന്ന് ശാവുലിന്റെയും ഇബ്ന്‍മാരുടെയും ജിസ്മ് എടുത്ത് യാബെശില്‍ കൊണ്ടുവന്നു ഇഹ്റാഖ് ചെയ്തു. 13അവരുടെ അള്മുകൾ[a] 31.13 അള്മുകൾ - ഇളാം യാബശിലെ അസല ശജറത്തിന്റെ ചുവട്ടില്‍ ഖബറടക്കി. അവര്‍ ഏഴു യൌമിൽ നോമ്പ് നോറ്റു.