1 ശംവീൽ 25שְׁמוּאֵל א׳ (Shmuel Alef)
ശംവീലിന്റെ വഫാത്ത്
25 1ശംവീൽ നബി വഫാത്തായി. ഇസ്രായീല്യര്‍ ഒരുമിച്ചുകൂടി അവനെയോര്‍ത്തു ബുകാഅ് ചെയ്തു. റാമായിലുള്ള സ്വന്തം ബൈത്തില്‍ അവനെ ജനാസ ഖബറടക്കി. ദാവൂദ് പാരാന്‍ സഹ്റായില്‍ പോയി പാര്‍ത്തു.
ദാവൂദും അബിജായിലും
2കാര്‍മലിലെ ഒരു താജിർ മാവോനില്‍ ഉണ്ടായിരുന്നു. കബീറായ ഗനിയ്യായിരുന്നു. അവനു സലാസു ആലാഫ് മഅ്സുകളും അൽഫ് ശാത്തുകളുമുണ്ടായിരുന്നു. കാര്‍മലില്‍വച്ചാണ് ശാത്തുകളുടെ ശഅറ് കത്രിച്ചിരുന്നത്. 3കാലെബു വംശത്തിൽ പിറന്ന അവന്റെ ഇസ്മ് നാബാല്‍ എന്നും, സൌജയുടെ[a] 25.3 സൌജയുടെ - സൌജത്ത് - ഭർത്താവ് ഇസ്മ് അബിജായില്‍ എന്നുമായിരുന്നു. അവള്‍ ഹമീലത്തും ജമീലത്തുമായിരുന്നു; അവനാകട്ടെ ഹവാനിലായവനും സൂഉ അഅ്മാലുകാരനും. 4നാബാല്‍ ശാത്തുകളുടെ ശഅറ് കത്രിക്കുകയാണെന്നു സഹ്റായില്‍വച്ച് ദാവൂദു കേട്ടു. 5അവന്‍ പത്തു ശാബ്ബുമാരെ വിളിച്ച്, കാര്‍മലില്‍ച്ചെന്നു നാബാലിനെ എന്റെ പേരില്‍ തഹിയ്യത്ത് ചെയ്യുക എന്നു പറഞ്ഞയച്ചു. 6നിങ്ങള്‍ ഇപ്രകാരം പറയണം: നിനക്കു സലാമത്ത്; നിന്റെ ബൈത്തിനും നിനക്കുള്ള സകലതിനും സലാമത്ത്. 7നിനക്ക് ശാത്തുകളുടെ ശഅറ് കത്രിക്കുന്നവരുണ്ടെന്നു ഞാനറിയുന്നു. കാര്‍മലില്‍ ആയിരുന്ന സമാനിലെല്ലാം നിന്റെ റാഇമാര്‍ ഞങ്ങളുടെ കൂടെയായിരുന്നു. ഞങ്ങള്‍ അവര്‍ക്ക് ഒരു ളുൽമും ചെയ്തില്ല; അവര്‍ക്ക് ഖുസ്രാനൊന്നും വന്നതുമില്ല. 8നിന്റെ ഖാദിമുകളോടു ചോദിച്ചാല്‍ അവര്‍ ഇതു പറയും. അതിനാല്‍, എന്റെ അബ്ദുമാരോടു രിളാ കാണിക്കണം. ഒരു സീനത്തിന്റെ ദിവസമാണ് ഞങ്ങള്‍ വരുന്നത്. നിന്റെ ഇബ്നായ ദാവൂദിനും നിന്റെ അബ്ദുമാര്‍ക്കും നിന്റെ മിൽക്കിലുള്ളത് തരണമെന്ന് ത്വലബ് ചെയ്യുന്നു.
9ദാവൂദിന്റെ ഖാദിമുകൾ[b] 25.9 ഖാദിമുകൾ - അബ്ദുമാർ ചെന്ന് ഇത് അവന്റെ പേരിൽ നാബാലിനോടു പറഞ്ഞിട്ടു കാത്തു നിന്നു. 10നാബാല്‍ അവരോടു ചോദിച്ചു: ആരാണീ ദാവൂദ്? ജസ്‌സെയുടെ ഇബ്ന് ആരാണ്? സയ്യിദൻമാരില്‍ നിന്നു തെറ്റിപ്പിരിഞ്ഞുപോകുന്ന ഖാദിമുകൾ ഇക്കാലത്ത് ധാരാളമുണ്ട്. 11എന്റെ ശാത്തുകളുടെ ശഅറ് കത്രിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുള്ള ലഹ്മും ഖുബ്ബൂസും മാഉം എടുത്ത് എവിടെ നിന്നു വരുന്നെന്നുപോലും അറിഞ്ഞു കൂടാത്തവര്‍ക്കു കൊടുക്കണമെന്നോ? 12അവര്‍ തിരിച്ചുവന്ന്, എല്ലാ വിവരവും ദാവൂദിനെ അറഫാക്കി[c] 25.12 അറഫാക്കി - ഇഅ് ലാൻ ചെയ്തു . 13അവന്‍ അവരോടു പറഞ്ഞു: ഓരോരുത്തരും സയ്ഫ് അരയില്‍ കെട്ടുവിന്‍. അവര്‍ അങ്ങനെ ചെയ്തു. ദാവൂദും സയ്ഫെടുത്തു. നാനൂറു പേര്‍ അവനോടുകൂടെ പോയി. ഇരുനൂറു പേര്‍ ഭാണ്‍ഡങ്ങള്‍ സൂക്ഷിക്കാന്‍ അവിടെത്തങ്ങി.
14അതിനിടയ്ക്കു ഖാദിമീങ്ങളിലൊരുവന്‍ നാബാലിന്റെ സൌജത്ത് അബിജായിലിനോടു പറഞ്ഞു: സയ്യിദിനെ തഹിയ്യത്ത് ചെയ്യാന്‍ ദാവൂദ് സഹ്റായില്‍ നിന്നു മുർസലുകളെ അയച്ചിരുന്നു. എന്നാല്‍, അവന്‍ അവരെ ശകാരിച്ചയച്ചു. 15അതേ സമയം അവര്‍ നമുക്കു കബീറായ ഉപകാരികളായിരുന്നു. ഞങ്ങള്‍ ഹഖ്-ലില്‍ അവരോടുകൂടെ വസിച്ചിരുന്ന കാലത്തൊരിക്കലും അവര്‍ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെട്ടതുമില്ല. 16ശാത്തുകളെ മേയ്ച്ചുകൊണ്ട് അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെ ലയ്-ലും നഹാറും അവര്‍ ഞങ്ങള്‍ക്ക് ഒരു കോട്ടയായിരുന്നു. 17എന്തു ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിക്കുക. സയ്യിദിനും ബൈത്തിനും ളുൽമ് ചെയ്യാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. സയ്യിദ് ദുഃസ്വഭാവിയാകകൊണ്ട് അവനോട് ആര്‍ക്കും ഇതു പറയാനാവില്ല.
18അബിജായില്‍ സുറയായി ഇരുനൂറ് ഖുബ്ബൂസും രണ്ടു തോല്‍ക്കുടം നബീദും തബ്ഖ് ചെയ്ത അഞ്ച് ശാത്തും അഞ്ചു സല്ലത്ത് സഹ്റും മിഅത്ത് ഉണക്കമുന്തിരിക്കുലയും തീൻ സമർ കൊണ്ടുള്ള ഇരുനൂറ് അടയും എടുത്തു ഹിമാറിന്റെ പുറത്തു കയറ്റി. 19അവള്‍ ഖാദിമീങ്ങളോടു പറഞ്ഞു: നിങ്ങള്‍ മുന്‍പേ പോവുക; ഞാനിതാ വരുന്നു. അവള്‍ സൌജായ നാബാലിനെ അറിയിച്ചില്ല. 20അവള്‍ ഹിമാറിന്റെ പുറത്തു കയറി; ജബലടിവാരത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ദാവൂദും സഹാബികളും എതിരേ വരുന്നതു കണ്ടു. 21ദാവൂദു പറയുകയായിരുന്നു; സഹ്റായില്‍ അവനുണ്ടായിരുന്നതൊക്കെ ഞാന്‍ കാത്തു സൂക്ഷിച്ചതു വെറുതെയായി. അവന്റെ വക യാതൊന്നും നഷ്ടപ്പെട്ടില്ല. അവനാകട്ടെ എന്നോടു ഖയ്ർനു ബദൽ ശർറ് ചെയ്തു. 22അവന്റെ ആളുകളില്‍ ഒരുവനെയെങ്കിലും സുബ്ഹി വരെ ജീവനോടിരിക്കാന്‍ ഞാന്‍ അനുവദിച്ചാല്‍ ഇലാഹ് ദാവൂദിന്റെ നഫ്സ് എടുത്തുകൊള്ളട്ടെ!
23ദാവൂദിനെ കണ്ടപ്പോള്‍ അബിജായില്‍ സുറയായി ഹിമാറന്റെ പുറത്തുനിന്നിറങ്ങി അവന്റെ മുമ്പില്‍ സുജൂദ് ചെയ്തു. 24അവള്‍ അവന്റെ കദമിങ്കല്‍ വീണു പറഞ്ഞു: സയ്യിദവർകളേ, ഈ ശർറ്[d] 25.24 ശർറ് - ഖതഅ് എന്റെ മേല്‍ ആയിരിക്കട്ടെ! അങ്ങയുടെ ഈ അമത്തിനെ സംസാരിക്കാന്‍ അനുവദിച്ചാലും. ഈ അമത്തിന്റെ ഖൌൽ [e] 25.24 ഖൌൽ - ലഫ്ളുകൾ സംആക്കണമേ! 25ദുഃസ്വഭാവനായ ഈ നാബാലിനെ അങ്ങു പരിഗണിക്കരുതേ! പേരു പോലെ തന്നെ സ്വഭാവവും. നാബാല്‍ എന്ന ഇസ്മ് മഅ്നയാക്കുന്നതുപോലെ സഫാഹത്തേ അവന്‍ പ്രവര്‍ത്തിക്കുകയുള്ളു. അങ്ങ് അയച്ച ആള്‍ക്കാരെ ഈ അമത്ത് കണ്ടില്ല. 26സയ്യിദേ, അങ്ങയുടെ യദ്കൊണ്ടുള്ള രക്തച്ചൊരിച്ചിലും സഅ്റും റബ്ബുൽ ആലമീൻ തടഞ്ഞതുകൊണ്ട് റബ്ബും അങ്ങും ആണേ, അങ്ങയുടെ അഅ്ദാഇനുകളും അങ്ങയുടെ ഹലാക്ക് തലബാക്കുന്നവരും നാബാലിനെപ്പോലെയായിത്തീരട്ടെ. 27ഇപ്പോള്‍ അങ്ങയുടെ അമത്ത് കൊണ്ടുവന്നിരിക്കുന്ന കാഴ്ച ഖബൂലാക്കി സഹാബിമാര്‍ക്കു നല്‍കിയാലും. 28ഈ അമത്തിന്റെ ദൻബ് ക്ഷമിക്കണമേ! റബ്ബുൽ ആലമീൻ അങ്ങേക്കു അമീനായ ഒരു ബൈത്ത് പണിയും. എന്തെന്നാല്‍, റബ്ബുൽ ആലമീനു വേണ്ടിയാണ് അങ്ങു ജിഹാദ് ചെയ്യുന്നത്. ഉംറിൽ ഒരിക്കലും അങ്ങില്‍ ശർറുണ്ടാകുകയില്ല. 29ആര്‍ അങ്ങയെ തബഅ് ചെയ്തു ജീവഹാനി വരുത്താന്‍ ശ്രമിച്ചാലും അങ്ങയുടെ പ്രാണനെ മഅ്ബൂദായ റബ്ബുൽ ആലമീൻ കൻസെന്നപോലെ സൂക്ഷിച്ചുകൊള്ളും. അങ്ങയുടെ അദുവ്വുകളുടെ ജീവനാകട്ടെ റജ്മയില്‍ നിന്നെന്നപോലെ അവിടുന്നു തെറിപ്പിച്ചുകളയും. 30റബ്ബുൽ ആലമീൻ വഅ്ദാ ചെയ്തിരിക്കുന്ന എല്ലാ ഖൈയ്റും പൂര്‍ത്തിയാക്കി അങ്ങയെ ഇസ്രായീല്‍ മലിക്കാക്കും. 31അപ്പോള്‍ കാരണമില്ലാതെ ദമ് ചിന്തിയെന്നോ സ്വന്തം കൈകൊണ്ടു സഅ്ർ ചെയ്‌തെന്നോ ഉള്ള കആബത്തും മനസ്‌സാക്ഷിക്കുത്തും അങ്ങേയ്ക്ക് ഉണ്ടാവുകയില്ല. റബ്ബുൽ ആലമീൻ ഖയ്ർ വരുത്തുമ്പോള്‍ അങ്ങയുടെ ഈ അമത്തിനെയും ഓര്‍ക്കണമേ!
32ദാവൂദ് അബിജായിലിനോടു പറഞ്ഞു: ഇന്നു നിന്നെ എന്റെ അടുത്തേക്കയച്ച ഇസ്രായീലിന്റെ മഅ്ബൂദായ റബ്ബുൽ ആലമീൻ ഹംദ് ചെയ്യപ്പെടട്ടെ. 33രക്തച്ചൊരിച്ചിലില്‍ നിന്നും സ്വന്തം യദാലുള്ള സഅ്റില്‍ നിന്നും എന്നെ ഇന്നു തടഞ്ഞ നീയും നിന്റെ ഹിക്മത്തും[f] 25.33 ഹിക്മത്തും - ഹിൽമും മുബാറക്കാണ്. 34നീ തിരക്ക് കൂട്ടി എന്നെ മുലാഖാത്ത് ചെയ്യാൻ വന്നില്ലായിരുന്നെങ്കില്‍, നിന്നോട് ളുൽമ് ചെയ്യുന്നതില്‍ നിന്ന് എന്നെ തടഞ്ഞ ഇസ്രായീലിന്റെ മഅ്ബൂദായ റബ്ബുൽ ആലമീനാണേ, സുബ്ഹിയാകുമ്പോഴേക്കും ഒരൊറ്റ റജുൽ പോലും നാബാലിന് ബാക്കിയാക്കുകയില്ലായിരുന്നു. 35അവള്‍ കൊണ്ടുവന്നതു ദാവൂദ് ഖുബൂലാക്കി. അവന്‍ പറഞ്ഞു: സലാമത്തോടെ ബൈത്തിലേക്കു പൊയ്‌ക്കൊള്ളുക. നിന്റെ ലഫ്ള് ഞാന്‍ സംആക്കിയിരിക്കുന്നു; നിന്റെ ത്വലബ് ഞാന്‍ ഖുബൂലാക്കിയിരിക്കുന്നു.
36അബിജായില്‍ നാബാലിന്റെ അടുത്തെത്തി. അവന്‍ തന്റെ ബൈത്തിൽ മുൽകിയ്യായ ഒരു മഅ്ദുബ നടത്തുകയായിരുന്നു. ശദീദായ നിലയിൽ ഖംറ് ശുർബിയിരുന്നതിനാല്‍ അവന്‍ സക്രാനായിരുന്നു. സുബ്ഹ് വരെ അവള്‍ യാതൊന്നും അവനോടു പറഞ്ഞില്ല. 37നാബാലിനു സുബ്ഹിക്ക് സക്ർ ഇറങ്ങിയപ്പോള്‍ അവള്‍ ഇക്കാര്യം അവനോടു പറഞ്ഞു. അതുകേട്ടു ഖൽബ് മരവിച്ച് അവന്‍ ഹജർമസിലായിത്തീര്‍ന്നു. 38തഖ് രീബൻ പത്തുദിവസം കഴിഞ്ഞപ്പോള്‍ റബ്ബുൽ ആലമീൻ നാബാലിനെ ശിക്ഷിച്ചു; അവന്‍ മയ്യിത്തായി.
39നാബാലിന്റെ മൌത്തിന്റെ ഖബർ കേട്ടപ്പോള്‍ ദാവൂദ് പറഞ്ഞു: അവന്‍ എന്നോടു കാണിച്ച നിന്ദയ്ക്കു ബദൽ ചോദിക്കുകയും അവിടുത്തെ ഖാദിമിനെ ശർറില്‍നിന്നു നജാത്താക്കുകയും ചെയ്ത റബ്ബുൽ ആലമീൻ ഹംദ് ചെയ്യപ്പെടട്ടെ. നാബാലിന്റെ ശർറ് റബ്ബുൽ ആലമീൻ അവന്റെ റഅ്സിലേക്കുതന്നെ അയച്ചിരിക്കുന്നു. അനന്തരം, അബിജായിലിനെ സൌജത്താക്കാനുള്ള നിയ്യത്തോടെ അവളോടു സംസാരിക്കാന്‍ ദാവൂദ് മുർസലുകളെ അയച്ചു. 40അവര്‍ കാര്‍മലില്‍ അബിജായിലിന്റെ അടുത്തുചെന്ന്, ദാവൂദിന്റെ സൌജത്താകുന്നതിനു നിന്നെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ അവന്‍ ഞങ്ങളെ അയച്ചിരിക്കുകയാണ് എന്നു പറഞ്ഞു. 41അവള്‍ എഴുന്നേറ്റു നിലംപറ്റുന്ന സൂറത്തിൽ റുകൂഇലായി തൊഴുതു പറഞ്ഞു: ഈ അമത്ത് എന്റെ സയ്യിദിന്റെ അബ്ദുമാരുടെ ഖദം കഴുകേണ്ടവളാണ്. 42അബിജായില്‍ എഴുന്നേറ്റു ഹിമാറിന്റെ പുറത്തു കയറി. അഞ്ചു ഖാദിമത്തുമാരോടൊപ്പം ദാവൂദിന്റെ ഖാദിമുകളുടെ പിന്നാലെ പോയി. അവള്‍ ദാവൂദിന്റെ സൌജത്തായിത്തീര്‍ന്നു[g] 25.42 സൌജത്തായിത്തീര്‍ന്നു - അസ് വാജായിത്തീർന്നു .
43ജസ്രീലില്‍ നിന്ന് അഹിനൂവാമിനെയും ദാവൂദ് സൌജത്തായി ഖുബൂലാക്കി. ഇരുവരും അവന്റെ അസ് വാജായിത്തീര്‍ന്നു. 44ദാവൂദിനു സൌജത്തായി നല്‍കിയിരുന്ന തന്റെ ബിൻത് മിഖാലിനെ ശാവുൽ ഗല്ലിംകാരനായ ലായിശിന്റെ ഇബ്നായ ഫാല്‍ത്തിക്കു സൌജത്തായി കൊടുത്തു.