1 ശംവീൽ 22

שְׁמוּאֵל א׳ (Shmuel Alef)

22 1ദാവൂദ് അവിടെനിന്ന് ഓടിരക്ഷപെട്ട്, അദുല്ലാം കഹ്ഫിലെത്തി. അവന്റെ അഖുമാരും ബൈത്ത് മുഴുവനും ഇതറിഞ്ഞ് അവിടെച്ചെന്നു. 2മള് ലൂമീങ്ങൾ, മദീനികൾ, മഹ്സൂനുകൾ എന്നിങ്ങനെ പലരും അവന്റെ ചുറ്റും കൂടി. അവന്‍ അവരുടെയെല്ലാം റഈസായി. അർബഉമിഅത്തോളം പേര്‍ അവനോടുകൂടെ അവിടെയുണ്ടായിരുന്നു.

3ദാവൂദ് അവിടെനിന്ന് മൊവാബിലുള്ള മിസ്ഫാത്തിൽ എത്തി, മുവാബു മലിക്കിനോട് ത്വലബ് ചെയ്തു: ഇലാഹ് എനിക്കുവേണ്ടി എന്താണു ചെയ്യാന്‍ പോകുന്നതെന്നറിയുന്നതു വരെ എന്റെ അബും ഉമ്മും അങ്ങയോടുകൂടെ പാർക്കാന്‍ ഇദ്നാക്കണം. 4അവരെ അവന്‍ മുവാബു മലിക്കിന്റെ അടുത്താക്കി. ദാവൂദ് മൽജഇലായിരുന്ന കാലമത്രയും അവര്‍ അവിടെ താമസിച്ചു. 5പ്രവാചകനായ ജാദ് ദാവൂദിനോടു പറഞ്ഞു: സങ്കേതത്തില്‍ ഒളിച്ചിരുന്നതു മതി. യൂദാദേശത്തേക്കു പോവുക. അതനുസരിച്ച് ദാവൂദ് ഹേരെത്തു വനത്തിലേക്കു പോയി.

റാഹിബീങ്ങളെ ഖത്ൽ ചെയ്യുന്നു

6ദാവൂദിനെയും കൂട്ടാളികളെയും കണ്ടെത്തിയെന്ന് ശാവുൽ അറിഞ്ഞു. അവന്‍ റുംഹുമായി ജിബഅയിലെ കുന്നിന്‍മുകളിലുള്ള പിചുല മരത്തിന്റെ ചുവട്ടിലിരിക്കുകയായിരുന്നു. ഖാദിമുകൾ ചുറ്റും നിന്നിരുന്നു. 7ശാവുൽ ചുറ്റും നിന്നിരുന്ന ഖാദിമുകളോടു പറഞ്ഞു: ബിൻയാമിന്‍ ഗോത്രജരേ, കേള്‍ക്കുവിന്‍; ജസ്‌സെയുടെ ഇബ്നായ നിങ്ങള്‍ക്കു നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തരുമോ? നിങ്ങളെ സഹസ്രാധിപന്‍മാരും ശതാധിപന്‍മാരുമാക്കുമോ? 8നിങ്ങള്‍ എനിക്കെതിരേ ഗൂഢാലോചന നടത്തിയില്ലേ? ജസ്‌സെയുടെ മകനുമായി എന്റെ ഇബ്ന് സഖ്യമുണ്ടാക്കിയപ്പോള്‍ ആരും എന്നോടു പറഞ്ഞില്ല. അവന്‍ എന്റെ അബ്ദായ ദാവൂദിനെ എനിക്കെതിരായി തിരിച്ചുവിടുകയും പതിയിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടു നിങ്ങളിലൊരുവന്‍ പോലും എന്നോടു പറയുകയോ എന്നോടു സഹതപിക്കുകയോ ചെയ്തില്ല. 9അപ്പോള്‍ ശാവുലിന്റെ ഖാദിമുകളുടെ അടുത്തു നിന്നിരുന്ന ഈദൂമ്യനായ ദൂയെജ് പറഞ്ഞു: ജസ്‌സെയുടെ ഇബ്നിനെ ഞാന്‍ കണ്ടു. നൂബില്‍ വച്ച് അഹിത്തൂബിന്റെ ഇബ്ന് അഹിമലെക്കിന്റെയടുക്കലേക്ക് അവന്‍ വരുകയായിരുന്നു. 10അഹിമലെക്ക് അവനുവേണ്ടി റബ്ബുൽ ആലമീനോടു ദുആ ഇരന്നു; അവനു ഭക്ഷണവും ഫലസ്തീൻകാരനായ ജാലൂത്തിന്റെ സയ്ഫും കൊടുത്തു.

11മലിക് അഹിത്തൂബിന്റെ ഇബ്നും ഇമാമുമായ അഹിമലെക്കിനെയും അവന്റെ അബുമാരുടെ ഉസ്രത്തിലുള്ള എല്ലാവരെയും നൂബിലുള്ള എല്ലാ ഇമാംമാരെയും ആളയച്ചു വരുത്തി. 12ശാവുൽ പറഞ്ഞു: അഹിത്തൂബിന്റെ ഇബ്നേ, കേള്‍ക്കുക. സയ്യിദവർകളേ, സംസാരിച്ചാലും, അവന്‍ ഇജാബ ചെയ്തു. 13ശാവുൽ ചോദിച്ചു: നീയും ജസ്‌സെയുടെ ഇബ്നും കൂടി എനിക്കെതിരായി എന്തിനു ഗൂഢാലോചന നടത്തി? നീ അവന് ഖുബ്ബൂസും സയ്ഫും കൊടുക്കുകയും അവനുവേണ്ടി റബ്ബുൽ ആലമീന്റെ ഹിതം ആരായുകയും ചെയ്തില്ലേ? അതുകൊണ്ടല്ലേ, അവന്‍ ഇന്നും എനിക്കെതിരായി പ്രവര്‍ത്തിക്കുന്നത്? 14അഹിമലെക്ക് പറഞ്ഞു: അങ്ങയുടെ സേവകന്‍മാരില്‍ ദാവൂദിനോളം അമീനായി വേറെയാരുണ്ട്? അവന്‍ അങ്ങയുടെ മരുമകനും അംഗരക്ഷകരുടെ അധിപനും അങ്ങയുടെ ബൈത്തില്‍ ഇഹ്തിറാം ചെയ്യപ്പെടുന്നവനും അല്ലേ? 15അവനുവേണ്ടി മഅ്ബൂദിനോട് ആരായുന്നത് ആദ്യമല്ല. മലിക് ഈ അബ്ദിന്റെയോ അബുമാരുടെ ഉസ്രത്തിന്റെയോ മേല്‍ ജറീമത്ത് ആരോപിക്കരുതേ! ഈ ഖാദിം ഇതൊന്നും അറിഞ്ഞിരുന്നില്ല. 16മലിക് പറഞ്ഞു: അഹിമലെക്ക്, നീയും നിന്റെ ഉസ്രത്തും മൌത്താകണം. 17മലിക് അടുത്തുനിന്ന സആദത്തിനോട് അംറ് ചെയ്തു: റബ്ബുൽ ആലമീന്റെ ആ റാഹിബീങ്ങളെ ഖത്ൽ ചെയ്യുക. അവരും ദാവൂദിനോട് ചേര്‍ന്നിരിക്കുന്നു. അവന്‍ ഒളിച്ചോടിയത് അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ല. എന്നാല്‍ റബ്ബുൽ ആലമീന്റെ റാഹിബീങ്ങളുടെ[a] 22.17 റാഹിബീങ്ങളുടെ - കാഹിൻ, ഇമാം മേല്‍ കൈവയ്ക്കാന്‍ മലിക്കിന്റെ ഖാദിമുകൾ തയ്യാറായില്ല. 18അപ്പോള്‍ മലിക് ദൂയെജിനോട് അംറാക്കി: നീ ആ റാഹിബീങ്ങളെ കൊല്ലുക. ഈദൂമ്യനായ ദൂയെജ് അതു ചെയ്തു. ചണ നൂല്‍കൊണ്ടുള്ള ഇഫൂദ് ധരിച്ച എണ്‍പത്തഞ്ചു പേരെ അന്ന് അവന്‍ ഖത്ൽ ചെയ്തു. 19ആ റാഹിബീങ്ങളുടെ മദീനത്തായ നൂബ് അവന്‍ ഹലാക്കാക്കി; രിജാൽ, മർഅത്തുകള്‍, സബയ്യുകള്‍, ത്വിഫ് ലുകൾ, ഹിമാറുകള്‍, ശാത്ത് നഅമുകൾ എന്നിങ്ങനെ എല്ലാറ്റിനെയും സയ്ഫിനിരയാക്കി.

20എന്നാല്‍, അഹിത്തൂബിന്റെ ഇബ്നായ അഹിമലെക്കിന്റെ ഇബ്ന്‍മാരിലൊരുവനായ അബിയാസര്‍ രക്ഷപ്പെട്ട് ഓടി ദാവൂദിന്റെ അടുത്തെത്തി. 21റബ്ബുൽ ആലമീന്റെ റാഹിബീങ്ങളെ ശാവുൽ ഖത്ൽ ചെയ്ത വിവരം അവന്‍ അറഫാക്കി. 22ദാവൂദ് അബിയാസറിനോടു പറഞ്ഞു: ഈദൂമ്യനായ ദൂയെജ് അവിടെ ഉണ്ടായിരുന്നതിനാല്‍ അവന്‍ ബിത്തഅ്കീദ് ശാവുലിനോടു പറയുമെന്ന് അന്നുതന്നെ ഞാന്‍ ഫഹ്മാക്കിയിരുന്നു. നിന്റെ അബിന്റെ ബൈത്തില്‍ എല്ലാവരും മൌത്താകുന്നതിനു ഞാന്‍ കാരണമായി. 23ബേജാറാകണ്ട, എന്നോടുകൂടെ താമസിക്കുക. എന്റെ നഫ്സ് സറഖത്ത് ചെയ്യാന്‍ നോക്കുന്നവര്‍ നിന്റെയും നഫ്സ് തലബാക്കുന്നു. എന്റെയടുക്കല്‍ നീ സലീമായിരിക്കും.


Footnotes