1 സഫ്ആൻ 4  

ഫദുലുൽ ഇലാഹിയുടെ കാര്യസ്ഥന്‍

4 1ശരീരത്തില്‍ പീഡനമേറ്റ കലിമത്തുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൻറെ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ. എന്തെന്നാല്‍, ശരീരത്തില്‍ സഹിച്ചിട്ടുള്ളവന്‍ പാപത്തോടു വിടവാങ്ങിയിരിക്കുന്നു. 2അവന്‍ ശരീരത്തില്‍ ജീവിക്കുന്നിടത്തോളം കാലം മാനുഷിക വികാരങ്ങള്‍ക്ക് അടിമപ്പെട്ടല്ല, ദൈവഹിതത്തിനൊത്താണു ജീവിക്കുന്നത്. 3വിജാതീയര്‍ ചെയ്യാനിഷ്ടപ്പെടുന്നതു പോലെ, അഴിഞ്ഞാട്ടത്തിലും ജഡമോഹത്തിലും മദ്യപാനത്തിലും മദിരോത്‌സവത്തിലും നിഷിദ്ധമായ വിഗ്രഹാരാധനയിലും മുഴുകി നിങ്ങള്‍ മുമ്പു വളരെക്കാലം ചെലവഴിച്ചു. 4അവരുടെ ദുര്‍വൃത്തികളില്‍ ഇപ്പോള്‍ നിങ്ങള്‍ പങ്കുചേരാത്തതുകൊണ്ട്, അവര്‍ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു. 5എന്നാല്‍, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്നവന്റെ മുമ്പില്‍ അവര്‍ കണക്കു കൊടുക്കേണ്ടിവരും. 6എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും റൂഹില്‍ അള്ളാഹുവിനെപ്പോലെ ജീവിക്കുന്നതിനു വേണ്ടിയാണു മരിച്ചവരോടു പോലും ഇഞ്ചീൽ പ്രസംഗിക്കപ്പെട്ടത്.

7സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ സമചിത്തരും ദുആയില്‍ ജാഗരൂകരും ആയിരിക്കുവിന്‍. 8സര്‍വോപരി നിങ്ങള്‍ക്ക്, ഗാഢമായ പരസ്പര സ്‌നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു. 9പിറുപിറുപ്പു കൂടാതെ നിങ്ങള്‍ പരസ്പരം ആതിഥ്യമര്യാദ പാലിക്കുവിന്‍. 10ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ അള്ളാഹുവിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കട്ടെ. 11പ്രസംഗിക്കുന്നവന്‍ അള്ളാഹുവിന്റെ അരുളപ്പാടു നല്‍കുന്നവനെപ്പോലെ പ്രസംഗിക്കട്ടെ. ശുശ്രൂഷിക്കുന്നവന്‍ അള്ളാഹുവില്‍ നിന്നു ലഭിച്ച ശക്തികൊണ്ട് എന്നപോലെ ശുശ്രൂഷിക്കട്ടെ. അങ്ങനെ എല്ലാ കാര്യങ്ങളിലും അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ കലിമത്തുള്ള ഈസാഅൽ മസീഹിലൂടെ മഹത്വപ്പെടട്ടെ. മഹത്വവും ആധിപത്യവും എന്നും എന്നേക്കും അവനുള്ളതാണ്. ആമേന്‍.

കലിമത്തുള്ള ഈസാ അൽ മസീഹിലൂടെയുള്ള സഹനം

12പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്‌നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്. 13ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും. 14ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍, മഹത്വത്തിന്റെ റൂഹ്, അതായത് റൂഹുൽ ഖുദ്ധൂസ് നിങ്ങളില്‍ വസിക്കുന്നു. 15നിങ്ങളിലാരും തന്നെ കൊലപാതകിയോ മോഷ്ടാവോ ദുഷ്‌കര്‍മിയോ പരദ്രോഹിയോ ആയി പീഡ സഹിക്കാന്‍ ഇടയാകരുത്. 16ഖുർബാനുള്ള ഈസാ അൽ മസീഹിൻറെ അനുയായി എന്ന നിലയിലാണ് ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ഖുർബാനുള്ള ഈസാ അൽ മസീഹിൻറെ അനുയായി എന്ന നാമത്തില്‍ അഭിമാനിച്ചുകൊണ്ട് അവന്‍ അള്ളാഹുവിനെ മഹത്വപ്പെടുത്തട്ടെ. 17എന്തെന്നാല്‍, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. അള്ളാഹുവിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കില്‍, അള്ളാഹുവിന്റെ ഇഞ്ചീൽ അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും!

18നീതിമാന്‍ കഷ്ടിച്ചു മാത്രം രക്ഷപെടുന്നുവെങ്കില്‍, ദുഷ്ടന്റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും!

19ആകയാല്‍, അള്ളാഹുവിൻറെ ഹിതമനുസരിച്ചു സഹിക്കുന്നവര്‍ നന്‍മ ചെയ്തുകൊണ്ടു വിശ്വസ്തനായ സ്രഷ്ടാവിനു തങ്ങളുടെ റൂഹിനെ ഭരമേല്‍പിക്കട്ടെ.


Footnotes