1 സഫ്ആൻ 2  

മലാക്കത്തുൽ ഇമാം

2 1നിങ്ങള്‍ എല്ലാ തിന്‍മയും വഞ്ചനയും കാപട്യവും അസൂയയും അപവാദവും ഉപേക്ഷിക്കുവിന്‍. 2രക്ഷയിലേക്കു വളര്‍ന്നുവരേണ്ടതിന് നിങ്ങള്‍ പരിശുദ്ധവും റൂഹാനിയുമായ പാലിനു വേണ്ടി ഇളം പൈതങ്ങളെപ്പോലെ ദാഹിക്കുവിന്‍. 3റബ്ബുൽ ആലമീൻ നല്ലവനാണെന്നു നിങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ.

4അതിനാല്‍, സജീവ ശിലയായ അവനെ നമുക്കു സമീപിക്കാം. മനുഷ്യര്‍ തിരസ്‌കരിച്ചതും അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ തെരഞ്ഞെടുത്തതുമായ അമൂല്യ ശിലയാണ് അവന്‍ . 5നിങ്ങള്‍ സജീവ ശിലകള്‍കൊണ്ടുള്ള ഒരു റൂഹാനീ ഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ കലിമത്തുത്തുള്ള വ ഖുർബാനുള്ള ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് വഴി അള്ളാഹുവിനു സ്വീകാര്യമായ ഖുർബാനികളര്‍പ്പിക്കുന്നതിന് വിശുദ്ധമായ ഒരു ഇമാമീയ ജനമാവുകയും ചെയ്യട്ടെ.

6ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു; ഇതാ, സീയോനില്‍ ഞാന്‍ ഒരു കല്ല് സ്ഥാപിക്കുന്നു-തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്. അതില്‍ ഈമാൻ വെക്കുന്നവന്‍ ഒരിക്കലും ലജ്ജിക്കുകയില്ല.

7ഈമാൻ വെക്കുന്ന നിങ്ങള്‍ക്ക് അത് അഭിമാനമാണ്; ഈമാൻ വെക്കാത്തവര്‍ക്ക് പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു.

8അത് അവര്‍ക്ക് തട്ടിവീഴ്ത്തുന്ന കല്ലും ഇടര്‍ച്ചയ്ക്കുള്ള പാറയുമായിരിക്കും. എന്തെന്നാല്‍, വചനത്തെ ധിക്കരിക്കുന്ന അവര്‍ വിധിക്കപ്പെട്ടിരിക്കുന്നതു പോലെ തട്ടിവീഴുന്നു.

9എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ ഇമാം ഗണവും വിശുദ്ധ ജനതയും അള്ളാഹുവിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍ നിന്നു തന്റെ അദ്ഭുതകരമായ നൂറുള്ളാഹിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം. 10മുമ്പു നിങ്ങള്‍ ഒരു ജനമായിരുന്നില്ല; ഇപ്പോള്‍ നിങ്ങള്‍ അള്ളാഹുവിന്റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങള്‍ക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോള്‍ കരുണ ലഭിച്ചിരിക്കുന്നു.

വിജാതീയരോടുള്ള കടമ

11പ്രിയപ്പെട്ടവരേ, നിങ്ങളുടെ റൂഹിനെതിരായി പോരാടിക്കൊണ്ടിരിക്കുന്ന ശാരീരിക പ്രവണതകളില്‍ നിന്നു പരദേശികളും പ്രവാസികളുമെന്ന നിലയില്‍, ഒഴിഞ്ഞു നില്‍ക്കാന്‍ നിങ്ങളോടു ഞാന്‍ അപേക്ഷിക്കുന്നു. 12വിജാതീയരുടെയിടയിലുള്ള നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കട്ടെ. നിങ്ങള്‍ ദുഷ്‌കര്‍മികളാണെന്നു നിങ്ങള്‍ക്കെതിരായി പറയുന്നവര്‍ നിങ്ങളുടെ നല്ല പ്രവൃത്തികള്‍ കണ്ട് പ്രത്യാഗമന ദിവസം അള്ളാഹുവിനെ സ്തുതിക്കട്ടെ.

അധികാരികളോടുള്ള കടമ

13ഉന്നതാധികാരിയായ രാജാവോ, ദുഷ്‌കര്‍മികളെ ശിക്ഷിക്കാനും സത്കര്‍മികളെ പ്രശംസിക്കാനുമായി രാജാവിനാല്‍ അയയ്ക്കപ്പെടുന്ന പ്രാദേശികാധികാരികളോ ആരായിരുന്നാലും, 14നിങ്ങള്‍ റബ്ബുൽ ആലമീനെ പ്രതി എല്ലാ മാനുഷികാധികാരങ്ങള്‍ക്കും വിധേയരായിരിക്കുവിന്‍. 15നന്‍മ പ്രവര്‍ത്തിച്ചുകൊണ്ടു നിങ്ങള്‍ മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണം എന്നതാണു അള്ളാഹുവിൻറെ ഹിതം. നിങ്ങള്‍ സ്വതന്ത്രരായി ജീവിക്കുവിന്‍. 16എന്നാല്‍, സ്വാതന്ത്ര്യം തിന്‍മയുടെ ആവരണമാക്കരുത്. മറിച്ച്, അള്ളാഹുവിന്റെ ദാസരെപ്പോലെ ജീവിക്കുവിന്‍. 17എല്ലാ മനുഷ്യരെയും ബഹുമാനിക്കുവിന്‍; നമ്മുടെ സഹോദരരെ സ്‌നേഹിക്കുവിന്‍;അള്ളാഹുവിനെ ഭയപ്പെടുവിന്‍; രാജാവിനെ ബഹുമാനിക്കുവിന്‍.

യജമാനന്‍മാരോടുള്ള കടമ

18ഭൃത്യന്‍മാരേ, നിങ്ങളുടെ യജമാനന്‍മാര്‍ നല്ലവരോ ശാന്തരോ ദുഷ്ടരോ ആരായിരുന്നാലും, എല്ലാ ആദരവോടും കൂടെ അവര്‍ക്കു വിധേയരായിരിക്കുവിന്‍. 19അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍, ദീനി ചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വ്വം സഹിച്ചാല്‍ അത് ബർക്കത്തിന് കാരണമാകും. 20തെറ്റുചെയ്തിട്ട് അടിക്കപ്പെടുമ്പോള്‍ ക്ഷമയോടെ സഹിച്ചാല്‍ നിങ്ങള്‍ക്ക് എന്തു മഹത്വമാണുള്ളത്? നിങ്ങള്‍ നന്‍മചെയ്തിട്ടു പീഡകള്‍ സഹിക്കേണ്ടിവന്നാല്‍, അതു അള്ളാഹുവിൻറെ സന്നിധിയില്‍ പ്രീതികരമാണ്. 21ഇതിനായിട്ടാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാല്‍, കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് നിങ്ങള്‍ക്കു വേണ്ടി സഹിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനു വേണ്ടി നിങ്ങള്‍ക്കു മാതൃക നല്‍കുകയും ചെയ്തിരിക്കുന്നു. 22അവന്‍ പാപം ചെയ്തിട്ടില്ല, അവന്റെ അധരത്തില്‍ വഞ്ചന കാണപ്പെട്ടുമില്ല. 23നിന്ദിക്കപ്പെട്ടപ്പോള്‍ അവന്‍ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോള്‍ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവനു തന്നെത്തന്നെ ഭരമേല്‍പിക്കുകയാണു ചെയ്തത്. 24നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ ഖുർബാനിയായി. അത്, നാം പാപത്തിനു മയ്യത്തായി നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു. 25അലഞ്ഞുനടക്കുന്ന ആടുകളെപ്പോലെയായിരുന്നു നിങ്ങള്‍. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഇടയനും പാലകനുമായവന്റെ അടുത്തേക്കു മടങ്ങിവന്നിരിക്കുന്നു.


Footnotes