1 യഹിയ്യാ 4  

സത്യ റൂഹിനെ വിവേചിച്ചറിയുക

4 1പ്രിയപ്പെട്ടവരേ, എല്ലാ റൂഹുകളിലും നിങ്ങള്‍ ഈമാൻ വെക്കരുത്; റൂഹുകളെ പരിശോധിച്ച്, അവ അള്ളാഹുവില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജ നബി അഅ ംബിയാക്കളും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 2അള്ളാഹുവിന്റെ റൂഹിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: കലിമത്തുള്ള വ ഖുർബാനുള്ള വ സയ്യിദുൽ ബഷിർ ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന റൂഹ് അള്ളാഹുവില്‍ നിന്നാണ്. 3കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ ഏറ്റുപറയാത്ത റൂഹ് അള്ളാഹുവില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള ദജ്ജാലിന്റെ റൂഹാണ് അത്. ഇപ്പോള്‍ത്തന്നെ അതു ഈ ദുനിയാവിലുണ്ട്. 4കുഞ്ഞുമക്കളേ, നിങ്ങള്‍ അള്ളാഹുവില്‍ നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജ അംബിയാ നബിമാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ഈ ദുനിയാവിലുള്ളവനെക്കാള്‍ വലിയവനാണ്. 5അവര്‍ ദുനിയാവിൻറേതാണ്; അതുകൊണ്ട്, അവര്‍ പറയുന്നതു ലൗകികവുമാണ്; ലോകം അവരുടെ വാക്കു ശ്രദ്ധിക്കുകയും ചെയ്യുന്നു. 6നാം അള്ളാഹുവില്‍ നിന്നുള്ളവരാണ്. അള്ളാഹുവിനെ അറിയുന്നവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നു. അള്ളാഹുവില്‍ നിന്നല്ലാത്തവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല. ഇതുവഴി സത്യത്തിന്റെ റൂഹിനെയും അസത്യത്തിന്റെ റൂഹിനെയും നമുക്കു തിരിച്ചറിയാം.

അള്ളാഹു സുബുഹാന തഅലാ സ്‌നേഹമാണ്

7പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്‌നേഹിക്കാം; എന്തെന്നാല്‍, സ്‌നേഹം അള്ളാഹുവില്‍ നിന്നുള്ളതാണ്. സ്‌നേഹിക്കുന്ന ഏവനും അള്ളാഹുവില്‍ നിന്നു ജനിച്ചവനാണ്; അവന്‍ അള്ളാഹുവിനെ അറിയുകയും ചെയ്യുന്നു. 8സ്‌നേഹിക്കാത്തവന്‍ അള്ളാഹുവിനെ അറിഞ്ഞിട്ടില്ല. കാരണം, അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ സ്‌നേഹമാണ്. 9തന്റെ ഹബീബുള്ള അൽ ഖരീബുൻ വഴി നാം ജീവിക്കേണ്ടതിനായി അള്ളാഹു സുബുഹാന തഅലാ അവനെ ഈ ദുനിയാവിലേക്കയച്ചു. അങ്ങനെ, അള്ളാഹുവിന്റെ സ്‌നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു. 10നാം അള്ളാഹുവിനെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു ഖുർബാനിയായി ഹബീബുള്ള അൽ ഖരീബിനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്‌നേഹം. 11പ്രിയപ്പെട്ടവരേ, അള്ളാഹു സുബുഹാന തഅലാ നമ്മെ ഇപ്രകാരം സ്‌നേഹിച്ചെങ്കില്‍ നാമും പരസ്പരം സ്‌നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു. 12അള്ളാഹുവിനെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല; എന്നാല്‍, നാം പരസ്പരം സ്‌നേഹിച്ചാല്‍ അള്ളാഹു സുബുഹാന തഅലാ നമ്മില്‍ വസിക്കും. അവിടുത്തെ സ്‌നേഹം നമ്മില്‍ പൂര്‍ണമാവുകയും ചെയ്യും.

13അള്ളാഹു സുബുഹാന തഅലാ തന്റെ റൂഹിനെ നമുക്കു തന്നിരിക്കുന്നതിനാല്‍ നാം അള്ളാഹുവിലും അള്ളാഹു സുബുഹാന തഅലാ നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു. 14അബ്ബാ അൽ ഖാലിഖ് അള്ളാ തന്റെ ഹബീബുള്ള അൽ ഖരീബിനെ ലോകരക്ഷകനായി അയച്ചു എന്നു ഞങ്ങള്‍ അറിഞ്ഞിരിക്കുന്നു; ഞങ്ങള്‍ അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. 15കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് ഹബീബുള്ള അൽ ഖരീബുനാണെന്ന് ഏറ്റുപറയുന്നവനില്‍ അള്ളാഹു വസിക്കുന്നു; അവന്‍ അള്ളാഹുവിലും വസിക്കുന്നു. 16അള്ളാഹുവിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ ഈമാൻ വെക്കുകയും ചെയ്തിരിക്കുന്നു. അള്ളാഹു സുബുഹാന തഅലാ സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ അള്ളാഹുവിലും അള്ളാഹു സുബുഹാന തഅലാ അവനിലും വസിക്കുന്നു. 17ഖിയാമത്തില്‍ നമുക്ക് ആത്മധൈര്യം ഉണ്ടാകുന്നതിനു സ്‌നേഹം നമ്മില്‍ പൂര്‍ണത പ്രാപിച്ചിരിക്കുന്നു. എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെ ആയിരിക്കുന്നു. 18സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല. 19ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു. 20ഞാന്‍ അള്ളാഹുവിനെ സ്‌നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത അള്ളാഹുവിനെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല. 21കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ നിന്ന് ഈ കല്‍പന നമുക്കു ലഭിച്ചിരിക്കുന്നു: അള്ളാഹുവിനെ സ്‌നേഹിക്കുന്നവന്‍ സഹോദരനെയും സ്‌നേഹിക്കണം.


Footnotes