1 യഹിയ്യ 3
നാം അള്ളാഹുവിൻറെ ഔലാദുകള്‍
3 1കണ്ടാലും! എത്ര കബീറായ സ്‌നേഹമാണു അബ്ബാ അൽ ഖാലിഖ് നമ്മോടു കാണിച്ചത്. അള്ളാഹുവിൻറ സാലിഹൂനെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ഈ ദുനിയാവ് നമ്മെ അറഫാകുന്നില്ല; കാരണം, അത് അവിടുത്തെ അറഫായിട്ടില്ല. 2പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ റബ്ബുൽ ആലമീന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നുപ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയുംചെയ്യും. 3ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു.
4ഖതീഅ ചെയ്യുന്നവന്‍ ശരീഅത്ത് ലംഘിക്കുന്നു. ഖതീഅ നിയമലംഘനമാണ്. 5ഖതീഅകള്‍ ഏറ്റെടുക്കാന്‍ വേണ്ടിയാണ് അവന്‍ പ്രത്യക്ഷനായത് എന്നു നിങ്ങളറിയുന്നു. അവനില്‍ പാപമില്ല. 6അവനില്‍ പാർക്കുന്ന ഒരുവനും ഖതീഅ ചെയ്യുന്നില്ല. ഖതീഅ ചെയ്യുന്ന ഒരുവനും അവനെ കണ്ടിട്ടില്ല; അറിഞ്ഞിട്ടുമില്ല. 7കുഞ്ഞുമക്കളേ, നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കട്ടെ. അദ്ൽ പ്രവര്‍ത്തിക്കുന്ന ഏവനും, അവന്‍ നീതിമാനായിരിക്കുന്നതുപോലെ, ആദിലാണ്. 8ഖതീഅ ചെയ്യുന്നവന്‍ ഇബിലീസില്‍ നിന്നുള്ളവനാണ്, എന്തെന്നാല്‍, ഇബിലീസ് ആദിമുതലേ ഖതീഅ ചെയ്യുന്നവനാണ്. ഇബിലീസിന്റെ അമലുകളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ഹബീബുള്ള അൽ ഖരീബുൻ പ്രത്യക്ഷനായത്. 9അള്ളാഹുവില്‍നിന്നു ജനിച്ച ഒരുവനും ഖതീഅ ചെയ്യുന്നില്ല. കാരണം, അള്ളാഹുവിൻറെ ഖുദ്റത്ത് അവനില്‍ വസിക്കുന്നു. അവന്‍ അള്ളാഹുവിൽ നിന്നു ജനിച്ചവനായതുകൊണ്ട് അവനു ഖതീഅ ചെയ്യാന്‍ സാധ്യമല്ല. 10അള്ളാഹുവിൻറെ മക്കളാരെന്നും ഇബിലീസിൻറെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്. അദ്ൽ പ്രവര്‍ത്തിക്കാത്ത ഒരുവനും അള്ളാഹുവിൽ നിന്നുള്ളവനല്ല; തന്റെ അഖുവിന്റെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ.
പരസ്പരം ഹുബ്ബ് വെക്കുവിന്‍
11ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്‌ദേശം ഇതാണ്: നാം പരസ്പരം സ്‌നേഹിക്കണം. 12തിന്‍മയുടെ സന്തതിയും അഖുവിന്റെ കൊന്നവനുമായ കാബീലിനെപ്പോലെയാകരുത്. എന്തു കാരണത്താലാണ് അവന്‍ അഖുവിന്റെ കൊന്നത്? തന്റെ അമലുകൾ ദുഷിച്ചതും തന്റെ അഖിന്റെ അമലുകൾ നീതിയുക്തവും ആയിരുന്നതുകൊണ്ടുതന്നെ. 13ഇഖ് വാനീങ്ങളേ, ഈ ദുനിയാവ് നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. 14ഇഖ് വാനീങ്ങളെ സ്‌നേഹിക്കുന്നതുകൊണ്ടു നമ്മള്‍ മരണത്തില്‍നിന്നും ഹയാത്തിലേക്കു കടന്നിരിക്കുന്നു എന്നു നാമറിയുന്നു; സ്‌നേഹിക്കാത്തവനാകട്ടെ മരണത്തില്‍ത്തന്നെ നിലകൊള്ളുന്നു. 15അഖുവിന്റെ വെറുക്കുന്നവന്‍ കൊലപാതകിയാണ്. കൊലപാതകിയില്‍ ഹയാത്തുൽ അബദിയ വസിക്കുന്നില്ല എന്നു നിങ്ങള്‍ക്കറഫായല്ലോ.
16ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ-മസീഹ് (ഖുർബാനുള്ളാഹി) സ്വന്തം ഹയാത്ത് നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു മുഹബത്ത് എന്തെന്നു നാമറിയുന്നു. നമ്മളും സഹോദരര്‍ക്കുവേണ്ടി ഹയാത്ത് പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു. 17ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്റെ അഖുവിന്റെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഖൽബ് അടയ്ക്കുന്നെങ്കില്‍ അവനില്‍ അള്ളാഹുവിൻറെ സ്നേഹം എങ്ങനെ കുടികൊള്ളും? 18കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്.
19ഇതുമൂലം നമ്മള്‍ സത്യത്തില്‍നിന്നുള്ളവരാണെന്നു നാം അറഫാകുന്നു. 20നമ്മുടെ ഖൽബ് നമ്മെ കുറ്റപ്പെടുത്തുന്നെങ്കില്‍ത്തന്നെ, അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) നമ്മുടെ ഹൃദയത്തേക്കാള്‍ കബീറും എല്ലാം അറിയുന്നവനുമാകയാല്‍, അവിടുത്തെ ഹള്റത്തിൽ നാം സമാധാനം കണ്ടെത്തും. 21പ്രിയപ്പെട്ടവരേ, ഖൽബ് നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍, അള്ളാഹുവിൻറെ മുമ്പില്‍ നമുക്ക് ആത്മധൈര്യമുണ്ട്. 22നാം ആവശ്യപ്പെടുന്നതെന്തും അവിടുന്നു നമുക്കു നല്‍കുകയും ചെയ്യും. കാരണം, നമ്മള്‍ അവിടുത്തെ അംറുകള്‍ ഇത്വാഅത്ത് ചെയ്യുകയും അവിടുത്തേക്കു പ്രീതിജനകമായതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 23അവിടുത്തെ ഹബീബുള്ള അൽ-ഖുർബാൻ ഈസാ അൽ-മസീഹിന്റെ ഇസ്മിൽ നാം ഈമാൻ വെക്കുകയും അവന്‍ നമ്മോടു അംറ് ചെയ്തതുപോലെ നാം പരസ്പരം ഹുബ്ബ് വെക്കുകയും ചെയ്യണം; ഇതാണ് അവന്റെ ഹുക്മ്. 24അവന്റെ അംറുകള്‍ അനുസരിക്കുന്ന ഏവനും അവനില്‍ വസിക്കുന്നു; അവന്‍ അംറുകള്‍ പാലിക്കുന്നവനിലും. അവന്‍ നമുക്കു നല്‍കിയിരിക്കുന്ന റൂഹുൽ ഖുദ്ദൂസുമൂലം അവന്‍ നമ്മില്‍ വസിക്കുന്നെന്നു നാമറിയുകയും ചെയ്യുന്നു.