1 യഹിയ്യ 2  

നമ്മുടെ മധ്യസ്ഥന്‍

2 1എന്റെ കുഞ്ഞു മക്കളേ, നിങ്ങള്‍ ഖതീഅ ചെയ്യാതിരിക്കേണ്ടതിനാണ് ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്. എന്നാല്‍, ആരെങ്കിലും ഖതീഅ ചെയ്യാനിടയായാല്‍ത്തന്നെ അബ്ബാ അൽ ഖാലിഖിന്റെ ഹള്റത്തിൽ നമുക്ക് ഒരു മധ്യസ്ഥനുണ്ട് ആദിലായ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ്. 2അവന്‍ നമ്മുടെ പാപങ്ങള്‍ക്കുള്ള ഖുർബാനിയാണ്; നമ്മുടെ മാത്രമല്ല ദുനിയാ മുഴുവന്റെയും പാപങ്ങള്‍ക്ക്. 3നാം അവന്റെ അംറുകള്‍ ഹിഫാളത്ത് ചെയ്താല്‍ അതില്‍ നിന്നു നാം അവനെ അറിയുന്നുവെന്നു തീര്‍ച്ചയാക്കാം. 4ഞാന്‍ അവനെ അറഫാകുന്നു എന്നു പറയുകയും അവന്റെ അംറുകള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നവന്‍ കള്ളം പറയുന്നു; അവനില്‍ ഹഖില്ല. 5എന്നാല്‍, അവന്റെ കലിമ പാലിക്കുന്നവനില്‍ ഹഖായും അള്ളാഹുവിൻറെ മുഹബത്ത് പൂര്‍ണത പ്രാപിച്ചിരിക്കുന്നു. നാം അവനില്‍ വസിക്കുന്നെന്ന് ഇതില്‍ നിന്നു നാം അറഫാകുന്നു. 6അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ സബീലിലൂടെ നടക്കേണ്ടിയിരിക്കുന്നു.

ജദീദായ ഹുക്മ്

7പ്രിയപ്പെട്ടവരേ, ഒരു ജദീദായ കല്‍പനയല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്; ആരംഭം മുതല്‍ നിങ്ങള്‍ക്കു നല്‍കപ്പെട്ട പഴയ ഹുക്മ് തന്നെ. ആ പഴയ കല്‍പനയാകട്ടെ, നിങ്ങള്‍ ശ്രവിച്ച കലിമ തന്നെയാണ്. 8എങ്കിലും, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത് ഒരു ജദീദായ കല്‍പനയെക്കുറിച്ചാണ്. അത് അവനിലും നിങ്ങളിലും ഹഖാണ്. എന്തുകൊണ്ടെന്നാല്‍ ള്വലമ് അസ്തമിച്ചു കൊണ്ടിരിക്കുന്നു;യഥാര്‍ഥ നൂർ ഉദിച്ചു കഴിഞ്ഞിരിക്കുന്നു. 9താന്‍ പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തന്റെ അഖുവിന്റെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്ധകാരത്തിലാണ്. 10അഖുവിന്റെ ഹുബ്ബ് വെക്കുന്നവന്‍ നൂറാനിയത്തിൽ പാർക്കുന്നു; അവന് ഇടര്‍ച്ച ഉണ്ടാകുന്നില്ല. 11എന്നാല്‍, തന്റെ അഖുവിന്റെ വെറുക്കുന്നവന്‍ ഇരുട്ടിലാണ്. അവന്‍ ളുൽമത്തിൽ നടക്കുന്നു. ഇരുട്ട് അവന്റെ എെനുകളെ അന്ധമാക്കിയതിനാല്‍ എവിടേക്കാണു പോകുന്നതെന്ന് അവന്‍ അറഫാകുന്നില്ല.

12കുഞ്ഞു മക്കളേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു: അവന്റെ ഇസ്മിനെ പ്രതി നിങ്ങളുടെ ഖതീഅകള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. 13ഉപ്പാപ്പമാരെ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങളറിയുന്നു:യുവാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ശർറായവനെ നിങ്ങള്‍ ജയിച്ചിരിക്കുന്നു. 14കുഞ്ഞുങ്ങളേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: പിതാവിനെ നിങ്ങളറിയുന്നു. ഉപ്പാപ്പമാരെ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങള്‍ അറഫാകുന്നു. യുവാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു: നിങ്ങള്‍ ശക്തന്‍മാരാണ്. റബ്ബുൽ ആലമീന്റെ കലിമത്ത് നിങ്ങളില്‍ പാർക്കുന്നു; നിങ്ങള്‍ ശർറായവനെ ജയിക്കുകയും ചെയ്തിരിക്കുന്നു.

15ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്. ആരെങ്കിലും ദുനിയാവിനെ സ്‌നേഹിച്ചാല്‍ അബ്ഭാ അൽ ഖാലിഖിന്റെ മുഹബത്ത് അവനില്‍ ഉണ്ടായിരിക്കുകയില്ല. 16എന്തെന്നാല്‍, ജഡത്തിന്റെ ദുരാശ, അയ്നുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്‍റതല്ല; പ്രത്യുത, ലോകത്തിന്‍റതാണ്. 17ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. അള്ളാഹുവിൻറെ ഇഷ്ടം പ്രവര്‍ത്തിക്കുന്നവനാകട്ടെ അബദിയായി നിലനില്‍ക്കുന്നു.

കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ അദുവ്വുകൾ

18കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. ദജ്ജാൽ വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജ മസീഹാമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാന മണിക്കൂറാണെന്ന് അതില്‍ നിന്നു നമുക്കറിയാം. 19അവര്‍ നമ്മുടെ കൂട്ടത്തില്‍ നിന്നാണു പുറത്തുപോയത്; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്‍ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു. 20പരിശുദ്ധനായവന്‍ നിങ്ങളെ അഭിഷേകം ചെയ്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറഫായല്ലോ. 21നിങ്ങള്‍ ഹഖ് അറിയായ്കകൊണ്ടല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്. നിങ്ങള്‍ ഹഖ് അറഫാകുന്നതു കൊണ്ടും വ്യാജമായതൊന്നും ഹഖിൽ നിന്നല്ലാത്തതു കൊണ്ടുമാണ്. 22അൽ മസീഹായാണ് കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? അബ്ബാ അൽ ഖാലിഖിനെയും ഹബീബുള്ള അൽ ഖരീബുൻ അൽ ബഷീർനെയും നിഷേധിക്കുന്നവനാരോ അവനാണ് ദജ്ജാൽ. 23ഹബീബുള്ള അൽ ഖരീബുനെ നിഷേധിക്കുന്നവനു അബ്ബാ അൽ ഖാലിഖുമില്ല. ഹബീബുള്ള അൽ ഖരീബുനെ ഏറ്റുപറയുന്നവനു അബ്ബാ അൽ ഖാലിഖുമുണ്ടായിരിക്കും. 24ആരംഭം മുതല്‍ നിങ്ങള്‍ ശ്രവിച്ചതു നിങ്ങളില്‍ നിലനില്‍ക്കട്ടെ. അതു നിങ്ങളില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ ഹബീബുള്ള അൽ ഖരീബുനിലും അബ്ബാ അൽ ഖാലിഖിലുംലും നിലനില്‍ക്കും. 25അവന്‍ നമുക്കു നല്‍കിയിരിക്കുന്ന മൌഊദ് ഇതാണ് - ഹയാത്തുൽ അബദിയ.

26നിങ്ങളെ വഴിതെറ്റിക്കുന്നവര്‍ നിമിത്തമാണ് ഇതു ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്. 27കലിമത്തിള്ള വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിൽ നിന്നു നിങ്ങള്‍ ഖുബൂൽ ചെയ്ത അഭിഷേകം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതിനാല്‍ മാറ്റാരും നിങ്ങൾക്ക് തഅലീം നൽകേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാ കാര്യങ്ങളെയും കുറിച്ചു നിങ്ങൾക്ക് തഅലീം തരും. അതു ഹഖാണ്, വ്യാജമല്ല. അവന്‍ നിങ്ങൾക്ക് തഅലീം തരുന്നതിനനുസരിച്ചു നിങ്ങള്‍ അവനില്‍ പാർക്കുവിന്‍.

28കുഞ്ഞുമക്കളേ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നമുക്ക് ആത്മ ഖുവ്വത്ത് ഉണ്ടായിരിക്കാനും അവന്റെ മുമ്പില്‍ ലജ്ജിക്കാതിരിക്കാനും വേണ്ടി അവനില്‍ പാർക്കുവിന്‍. 29അവന്‍ നീതിമാനാണെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അദ്ൽ പ്രവര്‍ത്തിക്കുന്ന ഏവനും അവനില്‍ നിന്നു ജനിച്ചവനാണെന്നു നിങ്ങള്‍ക്കു തീര്‍ച്ചയാക്കാം.


Footnotes