1 ഖ്വോറാഫസ് 15
കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ ഉത്ഥാനം
15 1ഇഖ് വാനീങ്ങളേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു ഇഖ് ലാസ് സ്വദഖ ചെയ്തതുമായ ഇഞ്ചീൽ ഞാന്‍ എപ്രകാരമാണ് നിങ്ങളോടു പ്രസംഗിച്ചതെന്ന് ഇനി നിങ്ങളെ അനുസ്മരിപ്പിക്കാം. 2അതനുസരിച്ചു നിങ്ങള്‍ അചഞ്ചലരായി അതില്‍ നിലനിന്നാല്‍ നിങ്ങളുടെ ഈമാൻ വ്യര്‍ഥമാവുകയില്ല.
3എനിക്കു ലഭിച്ചതു സര്‍വ പ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക് ഏല്‍പിച്ചു തന്നു. മുഖദ്ദിസ്സായ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതു പോലെ, 4കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് നമ്മുടെ ഖത്തീഅകൾക്കു വേണ്ടി ഖുർബാനിയാകുകയും ഖബറടക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതു പോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. 5അവന്‍ കേപ്പായ്ക്കും പിന്നീടു പന്ത്രണ്ടു പേര്‍ക്കും ളുഹൂറായി. 6അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം അഖുമാർക്ക് ളുഹൂറായി. അവരില്‍ ഏതാനും പേര്‍ മരിച്ചുപോയി. മിക്കവരും ഇന്നും ഹയാത്തിലുണ്ട്. 7പിന്നീട് അവന്‍ യാഖൂബിനും, തുടര്‍ന്ന് മറ്റെല്ലാ റസൂലുമാര്‍ക്കും കാണപ്പെട്ടു. 8ഏറ്റവും ഒടുവില്‍ അകാല ജാതന് എന്നതു പോലെ എനിക്കും അവിടുന്നു ളുഹൂറായി. 9ഞാന്‍ റസൂലുമാരില്‍ ഏറ്റവും നിസ്‌സാരനാണ്. റബ്ബുൽ ആലമീന്റെ ജാമിയ്യായെ പീഡിപ്പിച്ചതു നിമിത്തം അപ്പസ്‌തോലനെന്ന ഇസ്മിനു ഞാന്‍ അയോഗ്യനുമാണ്. 10ഞാന്‍ എന്തായിരിക്കുന്നുവോ അതു ഫദുലുൽ ഇലാഹിനാലാണ്. എന്റെ മേല്‍ മഅബൂദ് ചൊരിഞ്ഞ ഫദുലുള്ള നിഷ്ഫലമായിപ്പോയിട്ടില്ല. നേരേമറിച്ച് മറ്റെല്ലാവരെയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. എന്നാല്‍, ഞാനല്ല എന്നിലുള്ള ഫദുലുൽ ഇലാഹിനാലാണ് അധ്വാനിച്ചത്. 11അതുകൊണ്ട്, ഞാനോ അവരോ, ആരുതന്നെയായാലും ഇതാണ് ഞങ്ങള്‍ പ്രസംഗിക്കുന്നതും നിങ്ങള്‍ ഈമാൻ വെച്ചതും.
വഫാത്തായവരുടെടെ ഉത്ഥാനം
12ഖുർബാനുള്ളാഹി ഈസാ അൽ മസീഹി ് വഫാത്തായവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ വഫാത്തായവര്‍ക്കു അസ്തിആദത്ത് ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ? 13വഫാത്തായവര്‍ക്കു അസ്തിആദത്ത് ഇല്ലെങ്കില്‍ ഖുർബാനുള്ളാഹി ഈസാ അൽ മസീഹും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. 14ഖുർബാനുള്ളാഹി ഈസാ അൽ മസീഹി ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ വയള് ബാത്വിലാണ്. നിങ്ങളുടെ ഈമാനും ബാത്വിൽ. 15മാത്രമല്ല, ഞങ്ങള്‍ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലായ്ക്കു വേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്‍, അള്ളാഹു സുബ്ഹാന തഅലാ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിനെ ഉയിര്‍പ്പിച്ചു എന്നു ഞങ്ങള്‍ സാക്ഷ്യപ്പെടുത്തി. വഫാത്തായവര്‍ യഥാര്‍ഥത്തില്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ അള്ളാഹു സുബുഹാന തഅലാ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിനെയും ഉയിര്‍പ്പിച്ചിട്ടില്ല. 16വഫാത്തായവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ ഖുർബാനുള്ളാഹി ഈസാ അൽ മസീഹും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. 17ഖുർബാനുള്ളാഹി ഈസാ അൽ മസീഹ് ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ ഈമാൻ നിഷ്ഫലമാണ്. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു. 18ഖുർബാനുള്ളാഹി ഈസാ അൽ മസീഹില്‍ നിദ്രപ്രാപിച്ചവര്‍ ഹലാക്കായി പോവുകയും ചെയ്തിരിക്കുന്നു. 19ഈ ജീവിതത്തിനു വേണ്ടി മാത്രം ഖുർബാനുള്ളാഹി ഈസാ അൽ മസീഹില്‍ റജാഅ് വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്.
20എന്നാല്‍, നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ഖുർബാനുള്ളാഹി ഈസാ അൽ മസീഹി വഫാത്തായവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു. 21ഒരു ഇൻസാൻ വഴി മരണം ഉണ്ടായതു പോലെ ഒരു ഇൻസാൻ വഴി അസ്തിആദത്തും ഉണ്ടായി. 22ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതു പോലെ ഖുർബാനുള്ളാഹി ഈസാ അൽ മസീഹില്‍ എല്ലാവരും പുനര്‍ജീവിക്കും. 23എന്നാല്‍, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. അവ്വൽ സമർ ഖുർബാനുള്ളാഹി ഈസാ അൽ മസീഹ്; പിന്നെ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ ആഗമനത്തില്‍ അവനുള്ളവരും. 24അവന്‍ എല്ലാ ഭരണവും സുൽത്തത്തും ഖുവ്വത്തും നീക്കം ചെയ്ത് ദൌല അബ്ബ്ാ അള്ളാഹുവിനു സമര്‍പ്പിക്കുമ്പോള്‍ എല്ലാറ്റിന്റെയും അവസാനമാകും. 25എന്തെന്നാല്‍, സകല അഅ്ദാഇകളെയും തന്റെ പാദസേവകരാക്കുന്നതു വരെ അവിടുന്നു വാഴേണ്ടിയിരിക്കുന്നു. 26മരണമെന്ന അവസാന ശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. 27അള്ളാഹു സുബ്ഹാന തഅലാ സമസ്തവും അധീനമാക്കി തന്റെ പാദത്തിന്‍ കീഴാക്കിയിരിക്കുന്നു. എന്നാല്‍, സമസ്തവും അധീനമാക്കി എന്നു പറയുമ്പോള്‍ അവ അധീനമാക്കിയവന്‍ ഒഴികെ എന്നതു സ്പഷ്ടം. 28സമസ്തവും അവിടുത്തേക്ക് അധീനമായിക്കഴിയുമ്പോള്‍ സമസ്തവും തനിക്ക് അധീനമാക്കിയവന് പുത്രന്‍തന്നെയും അധീനനാകും. ഇത് അള്ളാഹു സുബ്ഹാന തഅലാ എല്ലാവര്‍ക്കും എല്ലാമാകേണ്ടതിനുതന്നെ.
29അല്ലെങ്കില്‍ വഫാത്തായവര്‍ക്കു വേണ്ടി ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതു കൊണ്ട് എന്താണര്‍ഥമാക്കുന്നത്? വഫാത്തായവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ വഫാത്തായവര്‍ക്കു വേണ്ടി എന്തിനു ജ്ഞാനസ്‌നാനം സ്വീകരിക്കണം? 30ഞങ്ങള്‍ തന്നെയും എന്തിനു സദാസമയവും അപകടത്തെ അഭിമുഖീഭവിക്കണം? 31ഇഖ് വാനീങ്ങളേ, നമ്മുടെ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹില്‍ നിങ്ങളെക്കുറിച്ച് എനിക്കുള്ള അഭിമാനത്തെ ആധാരമാക്കി ഞാന്‍ പറയുന്നു, ഞാന്‍ പ്രതിദിനം മരിച്ചുകൊണ്ടിരിക്കുന്നു. 32മാനുഷികമായിപ്പറഞ്ഞാല്‍, എഫാസാസില്‍വച്ചു വന്യമൃഗങ്ങളോടു പോരാടിയതു കൊണ്ട് എനിക്കെന്തു പ്രയോജനം? വഫാത്തായവര്‍ക്കു പുനരുത്ഥാനമില്ലെങ്കില്‍ നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം; എന്തെന്നാല്‍, നാളെ നമ്മള്‍ മയ്യത്താകും. നിങ്ങള്‍ വഞ്ചിതരാകരുത്. 33അധമമായ സംസര്‍ഗം സദാചാരങ്ങളെ ദുഷിപ്പിക്കും. 34നിങ്ങള്‍ അദ് ലോടെ സമചിത്തത പാലിക്കയും ഖതീഅ വര്‍ജിക്കയും ചെയ്യുവിന്‍. ചിലര്‍ക്കു അള്ളാഹു സുബ്ഹാന തഅലായെപ്പറ്റി ഒരറിവുമില്ല. നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാന്‍ ഇതു പറയുന്നത്.
നഫ്സിന്റെ ഉയിര്‍പ്പ്
35ആരെങ്കിലും ചോദിച്ചേക്കാം: വഫാത്തായവര്‍ എങ്ങനെയാണ് ഉയിര്‍പ്പിക്കപ്പെടുക? ഏതുതരം ശരീരത്തോടുകൂടെയായിരിക്കും അവര്‍ പ്രത്യക്ഷപ്പെടുക? 36വിഡ്ഢിയായ മനുഷ്യാ, നീ വിതയ്ക്കുന്നത് നശിക്കുന്നില്ലെങ്കില്‍ അതു പുനര്‍ജീവിക്കുകയില്ല. 37ഉണ്ടാകാനിരിക്കുന്ന പദാര്‍ഥമല്ല നീ വിതയ്ക്കുന്നത്; ഗോതമ്പിന്റെയോ മറ്റു വല്ല ധാന്യത്തിന്റെയോ വെറുമൊരു മണിമാത്രം. 38എന്നാല്‍, അള്ളാഹു സുബുഹാന തഅലാ തന്റെ ഇഷ്ടമനുസരിച്ച് ഓരോ വിത്തിനും അതിന്‍റതായ ജിസ്മ് നല്‍കുന്നു. 39എല്ലാ ശരീരവും ഒന്നുപോലെയല്ല. മനുഷ്യരുടേത് ഒന്ന്, മൃഗങ്ങളുടേതു മറ്റൊന്ന്, പക്ഷികളുടേത് വേറൊന്ന്, മത്‌സ്യങ്ങളുടേതു വേറൊന്ന്. 40ജന്നത്തിൻറെ ശരീരങ്ങളുണ്ട്; ഭൗമികശരീരങ്ങളുമുണ്ട്; ജന്നത്തിൻറെ ശരീരങ്ങളുടെ തേജസ്‌സ് ഒന്ന്; ഭൗമിക ശരീരങ്ങളുടെ തേജസ്‌സ് മറ്റൊന്ന്. 41ശംസിന്റെ തേജസ്‌സ് ഒന്ന്; ചന്ദ്രന്‍േറതു മറ്റൊന്ന്; നക്ഷത്രങ്ങളുടേതു വേറൊന്ന്. നജ്മുകൾ തമ്മിലും തേജസ്‌സിനു വ്യത്യാസമുണ്ട്.
42ഇപ്രകാരം തന്നെയാണു വഫാത്തായവരുടെ അസ്തിആദത്തും. നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു; 43അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്ക്കപ്പെടുന്നു; മഹിമയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. ബലഹീനതയില്‍ വിതയ്ക്കപ്പെടുന്നു; ഖുവ്വത്തിൽ ഉയിര്‍പ്പിക്കപ്പെടുന്നു. 44വിതയ്ക്കപ്പെടുന്നതു ഭൗതികശരീരം, പുനര്‍ജീവിക്കുന്നത് ആത്മീയശരീരം. ഭൗതികശരീരമുണ്ടെങ്കില്‍ ആത്മീയശരീരവുമുണ്ട്. 45ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ റൂഹുള്ളയായിത്തീര്‍ന്നു. 46എന്നാല്‍, ആദ്യമുള്ളത് റൂഹാനീയനല്ല, ഭൗതികനാണ്; പിന്നീട് റൂഹാനീയന്‍. 47ആദ്യമനുഷ്യന്‍ ദുനിയാവിൽ നിന്നുള്ള ഭൗമികനാണ്; രണ്ടാമത്തെ മനുഷ്യനോ ജന്നത്തില്‍ നിന്നുള്ളവന്‍. 48ദുനിയാവിൽ നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ ഭൗമികരും; ജന്നത്തില്‍ നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ ജന്നത്തീയരും. 49നമ്മള്‍ ഭൗമികന്റെ സാദൃശ്യം ധരിച്ചതു പോലെതന്നെ ജന്നത്തീയന്റെ സാദൃശ്യവും ധരിക്കും.
50ഇഖ് വാനീങ്ങളേ, ശരീരത്തിനോ രക്തത്തിനോ മാമലക്കത്തുള്ള അവകാശപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായത് അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു. 51ഇതാ, ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയുന്നു: നാമെല്ലാവരും നിദ്രപ്രാപിക്കുകയില്ല. 52അവസാന കാഹളം മുഴങ്ങുമ്പോള്‍, കണ്ണിമയ്ക്കുന്നത്ര സുർഅത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍, കാഹളം മുഴങ്ങുകയും വഫാത്തായവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും. 53നശ്വരമായത് അനശ്വരവും മര്‍ത്യമായത് അമര്‍ത്യവും ആകേണ്ടിയിരിക്കുന്നു.
54അങ്ങനെ, നശ്വരമായത് അനശ്വരതയും മര്‍ത്യമായത് അമര്‍ത്യതയും പ്രാപിച്ചുകഴിയുമ്പോള്‍, മരണത്തെ ഫലാഹ് ഗ്രസിച്ചു എന്നെഴുതപ്പെട്ടതു യാഥാര്‍ഥ്യമാകും. മരണമേ, നിന്റെ ഫലാഹ് എവിടെ? 55മരണമേ, നിന്റെ ദംശനം എവിടെ?
56മൌത്തിന്റെ ദംശനം മഅ്സിയത്തും പാപത്തിന്റെ ഖുവ്വത്ത് നിയമവുമാണ്. 57നമ്മുടെ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹ് വഴി നമുക്കു ഫലാഹ് നല്‍കുന്ന അള്ളാഹു സുബുഹാന തഅലായ്ക്കു ശുക്ർ.
58അതിനാല്‍, എന്റെ വത്‌സലസഹോദരരേ, റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹില്‍ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്നു ബോധ്യപ്പെട്ട്, അവിടുത്തെ ജോലിയില്‍ ദായിമായി അഭിവൃദ്ധി പ്രാപിച്ച് സ്ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്‍.