1 ഖ്വോറാഫസ് 14
പ്രവചനവരവും ഭാഷാവരവും
14 1സ്‌നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അതേസമയം റൂഹാനി ദാനങ്ങള്‍ക്കായി, പ്രത്യേകിച്ച് പ്രവചനവരത്തിനായി, തീക്ഷ്ണതയോടെ ആഗ്രഹിക്കുവിന്‍. 2ഭാഷാവരമുള്ളവന്‍ മനുഷ്യരോടല്ല അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലയോടാണു സംസാരിക്കുന്നത്. അവന്‍ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല. അവന്‍ റൂഹില്‍ പ്രചോദിതനായി രഹസ്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു. നേരേമറിച്ച്, പ്രവചിക്കുന്നവന്‍ മനുഷ്യരോടു സംസാരിക്കുന്നു. 3അത് അവരുടെ ഉത്കര്‍ഷത്തിനും പ്രോത്‌സാഹത്തിനും ആശ്വാസത്തിനും ഉപകരിക്കുന്നു. 4ഭാഷാവരത്തോടെ സംസാരിക്കുന്നവന്‍ തനിക്കുതന്നെ അഭിവൃദ്ധി കൈവരുത്തുന്നു; പ്രവചിക്കുന്നവനാകട്ടെ ജാമിയ്യായ്ക്കും. നിങ്ങളെല്ലാവരും ഭാഷാവരത്തോടെ സംസാരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു. 5എന്നാല്‍, നിങ്ങള്‍ പ്രവചിക്കുന്നെങ്കില്‍ അതു കൂടുതല്‍ ഉത്തമം. ഭാഷാവരമുള്ളവന്റെ വാക്കുകള്‍ ജാമിയ്യായുടെ ഉത് കര്‍ഷത്തിനുതകുംവിധം ആരെങ്കിലും വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുന്നവനാണ് അവനെക്കാള്‍ വലിയവന്‍.
6സഹോദരരേ, ഞാന്‍ ഭാഷാവരത്തോടെ സംസാരിച്ചു കൊണ്ട് നിങ്ങളുടെ അടുക്കലേക്കു വരുകയും എന്തെങ്കിലും വെളിപാടോ വിജ്ഞാനമോ പ്രവചനമോ പ്രബോധനമോ നല്‍കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് എന്തു പ്രയോജനം? 7വീണ, കുഴല്‍ മുതലായ അചേതനങ്ങളായ സംഗീതോപകരണങ്ങള്‍ പോലും വ്യതിരിക്തമായ ശ്രുതി പുറപ്പെടുവിക്കുന്നില്ലെങ്കില്‍ അവയുടെ സ്വരങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമോ? 8കാഹളധ്വനി അസ്പഷ്ടമാണെങ്കില്‍ ആരെങ്കിലും യുദ്ധത്തിനു തയ്യാറാകുമോ? 9അതുപോലെ തന്നെ നിങ്ങളുടെ കാര്യവും; ഭാഷാവരം കൊണ്ട് അവ്യക്തമായി സംസാരിച്ചാല്‍ ആര്‍ക്ക് എന്തു മനസ്‌സിലാകും? വായുവിനോടായിരിക്കും നിങ്ങള്‍ സംസാരിക്കുന്നത്. 10അര്‍ഥമുള്ള അനേകം ശബ്ദങ്ങള്‍ ലോകത്തില്‍ ഉണ്ട്. 11എന്നാല്‍, ഭാഷയുടെ അര്‍ഥം ഞാന്‍ ഗ്രഹിക്കുന്നില്ലെങ്കില്‍ സംസാരിക്കുന്നവനു ഞാനും എനിക്ക് അവനും അന്യനായിരിക്കും. 12നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ ഉത്‌സുകരായിരിക്കുന്നതുകൊണ്ട് ജാമിയ്യായുടെ ഉത്കര്‍ഷത്തിനായി യത്‌നിക്കുവിന്‍.
13അതിനാല്‍, ഭാഷാവരത്തോടെ സംസാരിക്കുന്നവന്‍ വ്യാഖ്യാനത്തിനുള്ള കഴിവിനായി ദുആ ഇരക്കണം. 14ഞാന്‍ ഭാഷാവരത്തോടെ ദുആ ഇരക്കുമ്പോള്‍ എന്റെ റൂഹും ദുആ ഇരക്കുന്നു. എന്നാല്‍, എന്റെ മനസ്‌സ് ഫല രഹിതമായിരിക്കും. 15ഞാനെന്താണു ചെയ്യേണ്ടത്? ഞാന്‍ എന്റെ റൂഹുകൊണ്ടും മനസ്‌സുകൊണ്ടും ദുആ ഇരക്കും; റൂഹു കൊണ്ടും മനസ്‌സു കൊണ്ടും പാടുകയും ചെയ്യും. 16നേരേമറിച്ച്, നീ റൂഹുകൊണ്ടു മാത്രം സ്‌തോത്രം ചെയ്താല്‍ നിന്റെ വാക്കുകള്‍ ഗ്രഹിക്കാന്‍ ത്രാണിയില്ലാത്ത അന്യന്‍ നിന്റെ കൃതജ്ഞതാ സ്‌തോത്രത്തിന് എങ്ങനെ ആമേന്‍ പറയും? 17നീ ഉചിതമായി കൃതജ്ഞതയര്‍പ്പിക്കുന്നുണ്ടായിരിക്കാം. എന്നാല്‍, അപരന് അതു പരിപോഷകമാകുന്നില്ല. 18നിങ്ങളെല്ലാവരെയുംകാള്‍ കൂടുതലായി ഞാന്‍ ഭാഷാവരത്തോടെ സംസാരിക്കുന്നുണ്ട് എന്നതില്‍ ഞാന്‍ അള്ളാഹുവിനു നന്ദി പറയുന്നു. 19എങ്കിലും, ജാമിയ്യായില്‍ പതിനായിരം വാക്കുകള്‍ ഭാഷാവരത്തില്‍ സംസാരിക്കുന്നതിനെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്, മറ്റുള്ളവരെ പ്രബോധിപ്പിക്കുന്നതിന് അഞ്ചുവാക്കുകള്‍ ബോധ പൂര്‍വം സംസാരിക്കുന്നതാണ്.
20സഹോദരരേ, ചിന്തയില്‍ നിങ്ങള്‍ ശിശുക്കളായിരിക്കരുത്. തിന്‍മയെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ പൈതങ്ങളെപ്പോലെയും ചിന്തയില്‍ പക്വമതികളെപ്പോലെയും ആയിരിക്കുവിന്‍. 21അള്ളാഹുവിൻറെ നിയമത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അന്യഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ മുഖേനയും അന്യദേശക്കാരുടെ അധരങ്ങള്‍ മുഖേനയും ഞാന്‍ ഈ ജനത്തോടു സംസാരിക്കും; എന്നാലും അവര്‍ എന്നെ കേള്‍ക്കാന്‍ കൂട്ടാക്കുകയില്ല എന്നു റബ്ബുൽ ആലമീൻ പറയുന്നു. 22ഭാഷാവരം അൽ മഅ്മിനീനുകള്‍ക്കുള്ളതല്ല, ഖ്വയറുൽ മുക്മിനീകള്‍ക്കുള്ള അടയാളമാണ്. പ്രവചനമാകട്ടെ, ഖ്വയറുൽ മുക്മിനീകള്‍ക്കല്ല, അൽ മഅ്മിനീനുകള്‍ക്കു വേണ്ടിയുള്ളതും. 23ആകയാല്‍, അൽ ജാമിയ്യ മുഴുവന്‍ സമ്മേളിച്ചിരിക്കേ ഓരോരുത്തരും ഭാഷാവരത്തോടെ സംസാരിക്കുന്നതായി അ ജ്ഞരോ ഖ്വയറുൽ മുക്മിനീകളോ വന്നുകണ്ടാല്‍ നിങ്ങള്‍ക്കു ഭ്രാന്താണെന്ന് അവര്‍ പറയുകയില്ലേ? 24എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഒരു ഖ്വയറുൽ മുക്മിനീനോ അജ്ഞനോ അവിടെ വരുന്നതെങ്കില്‍ തന്നെത്തന്നെ വിധിക്കാനും പരിശോധിക്കാനും ഹൃദയ രഹസ്യങ്ങള്‍ വെളിപ്പെടുത്താനും നിങ്ങള്‍ അവനു കാരണമാകും. 25അങ്ങനെ അവന്‍ സുജൂദ് ചെയ്ത് അള്ളാഹു സുബുഹാന തഅലായ്ക്ക് ഇബാദത്തെ ചെയ്യാനും അള്ളാഹു സുബുഹാന തഅലാ നിങ്ങളുടെ ഇടയിലുണ്ടെന്നു പ്രഖ്യാപിക്കാനും ഇടയാകും.
ഇബാദത്ത് റൂഹാനീ വരങ്ങളോടെ
26സഹോദരരേ, ആകയാല്‍ എന്തുവേണം? നിങ്ങള്‍ സമ്മേളിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഒരു സബൂറോ, സാരോപദേശമോ വഹിയോ ഭാഷയോ വ്യാഖ്യാനമോ ഉണ്ടായിരിക്കട്ടെ. ഇവയെല്ലാം റൂഹാനി ഉത്കര്‍ഷത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യട്ടെ. 27ഭാഷാവരത്തോടെ സംസാരിക്കുന്നെങ്കില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ സംസാരിക്കാവൂ. ഓരോരുത്തരും മാറിമാറി സംസാരിക്കുകയും ഒരാള്‍ വ്യാഖ്യാനിക്കുകയും ചെയ്യണം. 28വ്യാഖ്യാനിക്കാന്‍ ആളില്ലെങ്കില്‍ അവര്‍ ജാമിയ്യായില്‍ മൗനം ദീക്ഷിക്കുകയും ഓരോരുത്തരും തങ്ങളോടുതന്നെയും അള്ളാഹുവിനോടും സംസാരിക്കുകയും ചെയ്യട്ടെ. 29രണ്ടോ മൂന്നോ പേര്‍ പ്രവചിക്കുകയും മറ്റുള്ളവര്‍ അതു വിവേചിക്കുകയും ചെയ്യട്ടെ. 30കൂടിയിരിക്കുന്നവരില്‍ ആര്‍ക്കെങ്കിലും വഹി ഉണ്ടായാല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നവന്‍ നിശ്ശബ്ദനാകണം. 31അങ്ങനെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും മാറിമാറി പ്രവചിക്കാനും പഠിക്കാനും പ്രോത്‌സാഹനം ലഭിക്കാനും ഇടയാകും. 32പ്രവാചകരുടെ റൂഹ് പ്രവാചകര്‍ക്കു വിധേയമാണ്. 33എന്തെന്നാല്‍, അള്ളാഹു തഅലാ കോലാഹലത്തിന്റെ റബ്ബ് അല്ല, സമാധാനത്തിന്റെ റബ്ബ് ആണ്. 34വിശുദ്ധരുടെ എല്ലാ ജാമിയ്യാകളിലും പതിവുള്ളതു പോലെ സമ്മേളനങ്ങളില്‍ സ്ത്രീകള്‍ മൗനമായിരിക്കണം. സംസാരിക്കാന്‍ അവര്‍ക്ക് അനുവാദമില്ല. അള്ളാഹുവിൻറെ നിയമം അനുശാസിക്കുന്നതു പോലെ അവര്‍ വിധേയത്വമുള്ളവരായിരിക്കട്ടെ. 35അവര്‍ എന്തെങ്കിലും തഅലീം ആഗ്രഹിക്കുന്നെങ്കില്‍ വീട്ടില്‍വച്ചു ഭര്‍ത്താക്കന്‍മാരോടു ചോദിച്ചുകൊള്ളട്ടെ. ജാമിയ്യായില്‍ സംസാരിക്കുന്നത് സ്ത്രീക്ക് ഉചിതമല്ല.
36എന്ത്! നിങ്ങളില്‍ നിന്നാണോ അള്ളാഹുവിൻറെ വചനത്തിന്റെ ഉദ്ഭവം? അതോ, അള്ളാഹുവിൻറെ വചനം സ്വീകരിക്കാന്‍ സാധിച്ചത് നിങ്ങള്‍ക്കു മാത്രമാണോ? 37പ്രവാചകനെന്നോ റൂഹാനി മനുഷ്യനെന്നോ ആരെങ്കിലും തന്നെത്തന്നെ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു ഞാന്‍ എഴുതുന്ന ഈ സംഗതികള്‍ റബ്ബുൽ ആലമീന്റെ കല്‍പനയായി അവന്‍ അംഗീകരിക്കണം. 38ആരെങ്കിലും ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ അവനും അംഗീകരിക്കപ്പെടുകയില്ല. 39ആകയാല്‍, എന്റെ സഹോദരരേ, പ്രവചനവരത്തിനായി തീവ്രമായി അഭിലഷിക്കുവിന്‍. ഭാഷാവരത്തോടെ സംസാരിക്കുന്നവരെ നിരോധിക്കേണ്ടാ. എല്ലാക്കാര്യങ്ങളും ഉചിതമായും ക്രമമായും ചെയ്യുവിന്‍.