1 ഖ്വോറാഫസ് 11  

11 1ഞാന്‍ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ അനുകരിക്കുന്നതു പോലെ നിങ്ങള്‍ എന്നെ അനുകരിക്കുവിന്‍.

സ്ത്രീകളും പർദ്ദയും

2എല്ലാ കാര്യങ്ങളിലും നിങ്ങള്‍ എന്നെ അനുസ്മരിക്കുന്നതിനാലും ഞാന്‍ നല്‍കിയ പാരമ്പര്യം അതേപടി സംരക്ഷിക്കുന്നതിനാലും ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നു. 3പുരുഷന്റെ ശിരസ്‌സ് അൽ മസീഹും സ്ത്രീയുടെ ശിരസ്‌സ് ഭര്‍ത്താവും അൽമസീഹിന്റെ ശിരസ്‌സ് മഅബൂദ് അള്ളാഹുവുമാണെന്നു നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 4തല മൂടിക്കൊണ്ട് ദുആ ഇരക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷനും തന്റെ തലയെ അവമാനിക്കുന്നു. 5തല മൂടാതെ ദുആ ഇരക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു സ്ത്രീയും തന്റെ തലയെ അവമാനിക്കുന്നു. അവളുടെ തല മുണ്‍ഡനം ചെയ്യുന്നതിനു തുല്യമാണത്. 6സ്ത്രീ പർദ്ദ ഉപയോഗിക്കുന്നില്ലെങ്കില്‍ മുടി മുറിച്ചുകളയട്ടെ. മുടി മുറിക്കുന്നതും തല ക്ഷൗരം ചെയ്യുന്നതും അവള്‍ക്കു ലജ്ജാകരമെങ്കില്‍ പർദ്ദ ധരിക്കട്ടെ. 7പുരുഷന്‍ അള്ളാഹുവിന്റെ പ്രതിച്ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്. സ്ത്രീയാകട്ടെ പുരുഷന്റെ മഹിമയാണ്. 8പുരുഷന്‍ സ്ത്രീയില്‍ നിന്നല്ല, സ്ത്രീ പുരുഷനില്‍ നിന്നാണ് ഉണ്ടായത്. 9പുരുഷന്‍ സൃഷ്ടിക്കപ്പെട്ടത് സ്ത്രീക്കുവേണ്ടിയല്ല; സ്ത്രീ സൃഷ്ടിക്കപ്പെട്ടത് പുരുഷനുവേണ്ടിയാണ്. 10മലക്കുകളെ ആദരിച്ച്, വിധേയത്വത്തിന്റെ പ്രതീകമായ പർദ്ദ അവള്‍ക്ക് ഉണ്ടായിരിക്കട്ടെ. 11റബ്ബുൽ ആലമീനില്‍ പുരുഷനും സ്ത്രീയും പരസ്പരം ആശ്രയിച്ചാണു നിലകൊള്ളുത്. 12എന്തെന്നാല്‍, സ്ത്രീ പുരുഷനില്‍ നിന്ന് ഉണ്ടായതുപോലെ ഇന്ന് പുരുഷന്‍ സ്ത്രീയില്‍ നിന്നു പിറക്കുന്നു. എല്ലാം അള്ളാഹുവില്‍ നിന്നു തന്നെ. 13സ്ത്രീ തല മറയ്ക്കാതെ അള്ളാഹുവിനോടു ദുആ ഇരക്കുന്നത് ഉചിതമാണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുവിന്‍. 14നീണ്ട മുടി പുരുഷന് അവമാനമാണെന്നും 15സ്ത്രീക്ക് അതു ഭൂഷണമാണെന്നും പ്രകൃതിതന്നെ പഠിപ്പിക്കുന്നില്ലേ? തലമുടി സ്ത്രീക്ക് ഒരു ആവരണമായി നല്‍കപ്പെട്ടിരിക്കുന്നു. 16അഭിപ്രായ വ്യത്യാസമുള്ളവരോട് എനിക്കു പറയാനുള്ളത്, ഞങ്ങള്‍ക്കോ അള്ളാഹുവിന്റെ ജാമിയ്യകള്‍ക്കോ മേല്‍പറഞ്ഞതൊഴികെ മറ്റൊരു സമ്പ്രദായവുമില്ല എന്നാണ്.

അത്താഴവിരുന്നില്‍ ഭിന്നിപ്പ്

17ഇനി പറയാന്‍ പോകുന്ന കാര്യങ്ങളില്‍ ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നില്ല. എന്തെന്നാല്‍, നിങ്ങളുടെ സമ്മേളനങ്ങള്‍ ഗുണത്തിനു പകരം ദോഷമാണു ചെയ്യുന്നത്. 18ഒന്നാമത്, നിങ്ങള്‍ ജാമിയ്യയായി സമ്മേളിക്കുമ്പോള്‍ നിങ്ങളുടെയിടയില്‍ ഭിന്നിപ്പുകളുണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു. അതു ഭാഗികമായി ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു. 19നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകുകയെന്നതും ആവശ്യമാണ്. 20നിങ്ങള്‍ ഒന്നിച്ചുകൂടുമ്പോള്‍ സയ്യിദിനാ ഖുർബാനുള്ള ഈസാ മസിഹായുടെ അത്താഴമല്ല നിങ്ങള്‍ ഭക്ഷിക്കുന്നത്. 21കാരണം, ഓരോരുത്തരും നേരത്തെതന്നെ സ്വന്തം ഭക്ഷണം കഴിക്കുന്നു. തത്ഫലമായി ഒരുവന്‍ വിശന്നും അപരന്‍ കുടിച്ച് ഉന്‍മത്തനായും ഇരിക്കുന്നു. 22എന്ത്! തിന്നാനും കുടിക്കാനും നിങ്ങള്‍ക്കു വീടുകളില്ലേ? അതോ, നിങ്ങള്‍ ഉമ്മത്തുള്ളായുടെ ജാമിയ്യായെ അവഗണിക്കുകയും ഒന്നും ഇല്ലാത്തവരെ അവഹേളിക്കുകയും ചെയ്യുന്നുവോ? നിങ്ങളോടു ഞാന്‍ എന്താണു പറയേണ്ടത്? ഇക്കാര്യത്തില്‍ നിങ്ങളെ പ്രശംസിക്കണമോ? ഇല്ല; ഞാന്‍ പ്രശംസിക്കുകയില്ല.

പുതിയ ഉടമ്പടി

23സയ്യിദിനാ റബ്ബുൽ ആലമീൻ ഈസായില്‍ നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പിച്ചതുമായ കാര്യം ഇതാണ്: സയ്യിദിനാ റബ്ബുൽ ആലമീൻ ഈസാ, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, 24കൃതജ്ഞതയര്‍പ്പിച്ചതിനു ശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: “ഇത് നിങ്ങള്‍ക്കു വേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍.” 25അപ്രകാരം തന്നെ, അത്താഴത്തിനു ശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: “ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനം ചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍.” 26നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം സയ്യിദിനാ റബ്ബുൽ ആലമീൻ ഈസാ മസീഹിന്റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

27തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ സയ്യിദിനാ റബ്ബുൽ ആലമീൻ ഈസാ മസീഹിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ സയ്യിദിനാ റബ്ബുൽ ആലമീൻ ഈസാ മസീഹിന്റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. 28അതിനാല്‍, ഓരോരുത്തരും ആത്മശോധന ചെയ്തതിനു ശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ. 29എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും. 30നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്. 31നാം നമ്മെത്തന്നെ ശരിയായി വിധിച്ചിരുന്നെങ്കില്‍ നാം വിധിക്കപ്പെടുകയില്ലായിരുന്നു. 32എന്നാല്‍, സയ്യിദിനാ റബ്ബുൽ ആലമീൻ ഈസാ നമ്മെ വിധിക്കുകയും ശിക്ഷണ വിധേയരാക്കുകയും ചെയ്യുന്നു. അത് ലോകത്തോടൊപ്പം നമ്മള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്. 33എന്റെ സഹോദരരേ, നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ സമ്മേളിക്കുമ്പോള്‍ അന്യോന്യം കാത്തിരിക്കുവിന്‍. 34വിശപ്പുള്ളവന്‍ വീട്ടിലിരുന്നു ഭക്ഷിച്ചുകൊള്ളട്ടെ. അല്ലെങ്കില്‍ നിങ്ങളുടെ സമ്മേളനം ശിക്ഷാവിധിക്കേ ഉപകരിക്കുകയുള്ളൂ. ഇനിയുള്ള കാര്യങ്ങള്‍ ഞാന്‍ വരുമ്പോള്‍ ക്രമപ്പെടുത്തിക്കൊള്ളാം.


Footnotes